ദേശാഭിമാനിയുടെ ഫണ്ട് പിരിക്കാന്‍ ചെന്ന ഇ.എം.എസ്സിനു കണ്ണൂരിലെ പാലോറ മാത നല്‍കിയതു തന്റെ ജീവിത മാര്‍ഗ്ഗമായ ആടിനെ.ഇപ്പോള്‍ എം.വി.ജയരാജന്‍ പിരിക്കാന്‍ ചെന്നപ്പോള്‍ ലോട്ടറി മാഫിയക്കാരന്‍ നല്‍കിയതും തന്റെ ജീവിത സമ്പാദ്യമായ 5000 കോടിയില്‍ നിന്നു ഒരു വിഹിതം. അതില്‍ തെറ്റൊന്നുമില്ല. നന്നായി പത്രം നടത്തണമെങ്കില്‍ കാശു പിരിക്കേണ്ടി വരും. മാതയുടെ കാലതു ആട്. മാര്‍ട്ടിന്റെ കാലതു കോടി. മണിചന്റെ കാലത്തും ഇങ്ങനെ തന്നെ ആയിരുന്നു. അന്നു മദ്യത്തിന്റെ രൂപത്തില്‍. എല്ലാം ഒന്നു തന്നെ. തത്ത്വമസി.അഹം ബ്രഹ്മാസ്മി.