
ബുദ്ധി വേണം.
അല്ലെങ്കില്‍പ്പിന്നെ, കാറല്‍മാര്‍ക്സ് മൂലധനം രചിച്ച ദിവസംതൊട്ട് വര്‍ഗ ബഹുജന സംഘടനകളിലെ സഖാക്കളെല്ലാം എല്ലാ ദിവസവും ഉരുവിട്ട് മനഃപാഠമാക്കിയ ഒരു ഡയലോഗ് ബുദ്ധദേവന്‍ മാത്രം മറന്നുപോകുന്നതെങ്ങനെ?
'സമരം ചെയ്യാനുള്ള അവകാശം തൊഴിലാളി വര്‍ഗത്തിന്റെ മൌലികാവകാശമാണ്'.
ഈ ഡയലോഗ് പ്രത്യേക പത്രക്കുറിപ്പായി സി.പി.എം പോളിറ്റ് ബ്യൂറോയ്ക്ക് പുറത്തിറക്കേണ്ടിവന്നിരിക്കുന്നു. ബുദ്ധദേവന്റെ ബുദ്ധിമോശം കൊണ്ടു മാത്രം.
മൂപ്പിലാന്‍ പറഞ്ഞത് മറ്റൊന്നാണ്.
"പാര്‍ട്ടി ആഹ്വാനം ചെയ്താല്‍ പോലും ഹര്‍ത്താലുകളെയും ബന്ദുകളെയും ഞാന്‍ എതിര്‍ക്കും."
ഈ പറയുന്ന പാര്‍ട്ടിയുടെ പരമാചാര്യന്മാരിലൊരാളാണ് ടിയാന്‍. പി.ബി മെമ്പര്‍. നമ്മുടെ വി. എസിനെയും പിണറായിയെയും പോലെ. നമുക്ക് സങ്കല്‍പ്പിക്കാന്‍ പറ്റുമോ, വി.എസും പിണറായിയും മറ്റും ഇതുപോലെ ബുദ്ധിമോശം പറയുമെന്ന്.
പാര്‍ട്ടിയെ സംബന്ധിച്ച് പ്രാണവായുവാണ് സമരം. പാര്‍ട്ടി അവതരിച്ചതുതന്നെ സമര സംസ്ഥാപനാര്‍ത്ഥമാണ്. സംഭവാമിയൊക്കെ വഴിയെ വന്നോളും. സോഷ്യലിസം പോലെ.
ഇതൊക്കെ നന്നായറിയുന്ന ബുദ്ധദേവന്‍ കൊല്‍ക്കത്തയിലെ വാണിജ്യ സംഘടനയായ 'അസോച്ച'ത്തിന്റെ വേദിയില്‍ കയറിച്ചെന്ന് എന്തൊക്കെയാണ് വിളിച്ചുപറഞ്ഞത്?
"ഞാനൊരു രാഷ്ട്രീയ പാര്‍ട്ടി അംഗമാണ്. ഇതുവരെ നിശ്ശബ്ദത പാലിച്ചു. പക്ഷേ, ഇനി ബന്ദിനെതിരെ സംസാരിക്കും. ഘേരാവോ രൂപത്തിലുള്ള സമരമാര്‍ഗം പശ്ചിമ ബംഗാളില്‍ അനുവദിക്കില്ല."
ഹിറ്റ്ലറോ മുസോളിനിയോ സഞ്ജയ് ഗാന്ധിയോ സര്‍ സി.പിയോ ഒക്കെ ആവേശിച്ചാലെന്നപോലെ.
ഇതുപോലുള്ള പ്രതിവിപ്ളവ വായാടിത്തം (പിണറായി വിജയനോട് കടപ്പാട്) ഇതിനുമുമ്പ് ഒരു പീബി മെമ്പറും നടത്തിയിട്ടില്ല.
കേരളീയരായ നമ്മള്‍ ഭാഗ്യവാന്മാര്‍.
ഏതോ ഒരു ടാറ്റ വന്ന് സിംഗൂരില്‍ നിന്ന് ടാറ്റ പറയും എന്നു ഭീഷണിപ്പെടുത്തിയപ്പോഴേക്കും സമരവും ബന്ദും നിര്‍ത്തി ബൂര്‍ഷ്വാസിക്ക് പാദസേവ ചെയ്യുന്ന അഞ്ചാംപത്തിയും അവസരവാദിയും സാമ്രാജ്യത്വത്തിന്റെ പിണിയാളുമാവാന്‍ നമ്മുടെ മന്ത്രിമാരെ കിട്ടില്ല.
ടാറ്റയോ അംബാനിയോ കേരളത്തിലേക്ക് വരില്ലെന്നല്ലേയുള്ളു. ആ കുഴപ്പം നമ്മളങ്ങ് സഹിച്ചു. ഹര്‍ത്താല്‍ നടത്താനാവാതെ ശ്വാസംമുട്ടി മരിക്കുന്നതിലും നല്ലതാണോ അംബാനിയുടെ ചെരിപ്പ് നക്കി ജീവിക്കുന്നത്?
നാലു മാസം മുമ്പ് ആഭ്യന്തര വകുപ്പില്‍ നിന്ന് ലഭ്യമായ കണക്കുകള്‍ വെളിപ്പെടുത്തിക്കൊണ്ട് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അഭിമാനപൂര്‍വ്വം പറഞ്ഞു: "ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 74 ഹര്‍ത്താലുകള്‍ നടത്തിക്കഴിഞ്ഞു."
ഇപ്പോള്‍ അത് സെഞ്ച്വറി കഴിഞ്ഞിരിക്കാനാണ് സാദ്ധ്യത. മറ്റേതെങ്കിലും നാട്ടിലെ മന്ത്രിക്ക് ഇങ്ങനെ നെഞ്ചുവിരിച്ച് പറയാന്‍ പറ്റുമോ?
അതുകൊണ്ട്
കേരളമെന്ന് കേട്ടാലോ? അഭിമാന
പൂരിതമാകണമന്തരംഗം
ഹര്‍ത്താലെന്ന് കേട്ടാലോ തിളക്കണം
ചോര നമുക്ക് ഞരമ്പുകളില്‍.
ഹര്‍ത്താലിനെ വിമര്‍ശിക്കുന്ന ചില ക്ഷുദ്രജീവികള്‍ നമ്മുടെ നാട്ടിലുമുണ്ട്. ബുദ്ധദേവനെപ്പോലെ. അവര്‍ പറയുന്നതുകേട്ടാല്‍ തോന്നും വ്യവസായം വരാത്തതിന് കാരണം ഹര്‍ത്താലാണെന്ന്.
വാസ്തവത്തില്‍ ധര്‍ണയും ഘരാവോയും പിക്കറ്റിംഗും ഒക്കെ വ്യവസായത്തിന് നല്ലതാണ്. പണച്ചെലവില്ലാതെ സ്ഥാപനത്തിന്റെ പരസ്യം നടന്നുകിട്ടും. പ്ളാച്ചിമടയില്‍ കൊക്കകോള ഉണ്ടാക്കുന്ന കാര്യം നമ്മളെല്ലാം അറിഞ്ഞത് എങ്ങനെയാണ്? അവിടെ അഹോരാത്രം നടക്കുന്ന കല്‍പ്പാന്തകാല സമരം കാരണമല്ലേ?
അതുകൊണ്ട് സമരത്തിനെതിരെ സംസാരിച്ച് മൂരാച്ചിയാവരുത് നമ്മള്‍. സര്‍ഫിന്റെ പരസ്യംപോലെ കറ നല്ലതാണ്, സമരവും നല്ലതാണ്.
വാലറ്റം: ബന്ദ് തെറ്റാണെന്ന് ബുദ്ധദേവ് പറഞ്ഞിട്ടുണ്ടെങ്കില്‍ അതാണ് തെറ്റ്- മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍.
കമന്റ്: അതാണ് ശരി.
4 comments:
"ഞാനൊരു രാഷ്ട്രീയ പാര്‍ട്ടി അംഗമാണ്. ഇതുവരെ നിശ്ശബ്ദത പാലിച്ചു. പക്ഷേ, ഇനി ബന്ദിനെതിരെ സംസാരിക്കും. ഘേരാവോ രൂപത്തിലുള്ള സമരമാര്‍ഗം പശ്ചിമ ബംഗാളില്‍ അനുവദിക്കില്ല."
ഹിറ്റ്ലറോ മുസോളിനിയോ സഞ്ജയ് ഗാന്ധിയോ സര്‍ സി.പിയോ ഒക്കെ ആവേശിച്ചാലെന്നപോലെ.
ഇതുപോലുള്ള പ്രതിവിപ്ളവ വായാടിത്തം (പിണറായി വിജയനോട് കടപ്പാട്) ഇതിനുമുമ്പ് ഒരു പീബി മെമ്പറും നടത്തിയിട്ടില്ല.
ഹര്‍ത്താല്‍ നടത്താനാവാതെ ശ്വാസംമുട്ടി മരിക്കുന്നതിലും നല്ലതാണോ അംബാനിയുടെ ചെരിപ്പ് നക്കി ജീവിക്കുന്നത്?
This sentence is wrong in the context. The right comparison should have been
ഹര്‍ത്താല്‍ നടത്തി ശ്വാസംമുട്ടി മരിക്കുന്നതിലും നല്ലതാണോ അംബാനിയുടെ ചെരിപ്പ് നക്കി ജീവിക്കുന്നത്?
ഹര്‍ത്താലുകള്‍ നടത്തുന്നതിലൂടെ നേടുന്നതെന്ത്? അന്ന് കുറെ പൊതു മുതലുകളും സ്വകാര്യ മുതലുകളും നശിപ്പിക്കപ്പെടും. കുറെ മനുഷ്യര്‍ കഷ്ടപ്പെടും കുറച്ചു പേര്‍ ആഘോഷിക്കും.
അല്ലാതെ എന്തേലും ഇത് കൊണ്ട് നടക്കുമോ. ഒരാള്‍ക്കെങ്കിലും പരസ്യമായി വിളിച്ച് പറയാന്‍ തോന്നി. അങ്ങേരുടെ വായടപ്പിക്കാന്‍ പാര്‍ട്ടിക്കെത്രനിമിഷം വേണ്ടി വന്നു? പാര്‍ട്ടി എന്തിനൊക്കെയാണ് എന്നത് വ്യക്തമായി
this is the best cartoon!!
Buy Coursework | Custom Dissertation | online writing
Post a Comment