Monday, March 10, 2008

സഖാവിന്റെ മുഖലക്ഷണം

ഒരു സഖാവു മറ്റൊരു സഖാവിനെ കണ്ടാല് സഖാവേ എന്നു വിളിക്കും.
വെളിയം അതു ചെയ്യാറില്ലെന്നും അതു കൊണ്ടു സഖാവല്ലെന്നും സുധാകരന്റെ കണ്ടുപിടുത്തം. ചിലരെ കണ്ടപ്പോള് സുധാകരന്‍ പട്ടി എന്നു വിളിച്ചു. മറ്റു ചിലരെ കണ്ടപ്പോള് എമ്പോക്കിയെന്നു വിളിച്ചു. അപ്പോള് സുധാകരന്യായം വച്ചു സുധാകരന് അരാവണം?
അഭിപ്രാ‍യം രേഖപ്പെടുത്താം ഇവിടെ.

5 comments:

padmanabhan namboodiri said...

മധുരപ്പേരായിരം മനസ്സിലുണ്ടെങ്കിലും
മറ്റുള്ളോറ് കേള്‍ക്കെ ഞാനെന്തു വിളിക്കും?

Radheyan said...

സ്വയം അഴിമതിയില്ലാത്തവനെന്നു കരുതുക,ബാക്കിയുള്ളവരൊക്കെ കള്ളന്മാരെന്നു വിളിച്ചു കൂവുക,സ്വയം എന്തോ വലിയ സംഭവമാണെന്നു ധരിക്കുക,മന്ത്രി എന്നാല്‍ സീമാതീതമായ അധികാരങ്ങളുടെ കേന്ദ്രമാണെന്നു ധരിക്കുക,മന്ത്രിയാകാന്‍ ദിനേ ഗ്രൂപ്പുമാറുക,നേതാക്കള്‍ക്ക് സിന്ദാബാദ് വിളിക്കുന്നത് പോലും നിയന്ത്രിക്കുന്ന പാര്‍ട്ടിയില്‍ ജ്ജിവിച്ചിരിക്കുന്ന സംസ്ഥാന സെക്രട്ടറിക്ക് കാവ്യാര്‍ച്ചന നടത്തി അദ്ദേഹത്തിന്റെ കാലുകഴുകിയ വെള്ളം തീര്‍ത്ഥമായി സേവിക്കുക- ഇതൊക്കെ അല്ലേ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റിന്റെ ലക്ഷണം, അല്ലാതെ പോലീസ് മീശ പിഴുതെന്നതും മര്‍ദ്ദിച്ചെന്നതും നട്ടെല്ലൊടിച്ചെന്നതൊന്നും ഒരു യോഗ്യതയാണോ ഭാര്‍ഗ്ഗവാ?

ഒരിക്കലും പോലീസ് പിടിക്കാത്ത,മര്‍ദ്ദനമേല്‍ക്കാത്ത ഒരാള്‍ വിപ്ലവത്തിന്റെ സകല നടത്തിപ്പ് അവകാശവും തന്റെ സ്ഥാവരജംഗമസ്വത്തിനു പകരം പേരില്‍ തീറു വാങ്ങിയ നാടാണ് കേരളം.അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ ആണും പെണ്ണും കെട്ട മരുമകനെ വരെ സഹിക്കേണ്ടി വരുന്നു.ഇപ്പോള്‍ അദ്ദേഹവും അദ്ദേഹത്തിന്റെ മന്ത്രിയുമല്ലാതെ ആരും കമ്മ്യൂണിസ്റ്റല്ല എന്നു വരെ ആയി കാര്യങ്ങള്‍.എന്നു മുതലാണ് ആളുകള്‍ക്ക് കമ്മ്യൂണീസ്റ്റ് എന്ന സര്‍ട്ടിഫിക്കേറ്റ് നല്‍കുന്ന പരമാധികാരി സുധാകരന്‍ ആയി മാറിയത്.

കലികാല വൈഭവം ....

ഹാ കഷ്ടം അല്ലാതെ എന്തു പറയാന്‍...

Anonymous said...

ചിലരു കണ്ടു പഠിക്കും,ചിലരുകൊണ്ടു പഠിക്കും,കണ്ടാലും കൊണ്ടാലും പഠിക്കാത്ത വര്‍ഗ്ഗത്തിനു പോലും നാണക്കേടാണ് ഈ വിദ്വാന്‍.

ഫസല്‍ ബിനാലി.. said...

'Edo Sudhaakhara' ennu party secretary vilikkum vare Sudhaakaran communist aayi thudarnnoatte atleast oru minister aayenkilum irunnoatte.

Anonymous said...

See Here or Here