Monday, June 4, 2007

വ്യത്യാസം കണ്ടുപിടിക്കാമോ?


നാലണ കൊടുത്താല്‍ ആര്‍ക്കും കോണ്‍ഗ്രസ്സ് മെമ്പറാകാം.നാലു ലക്ഷം കൊടുത്താലും മാര്‍ക്സിസ്റ്റ് അംഗത്വം ലഭിക്കില്ല....അതൊരു വ്യത്യസ്ത പാര്‍ട്ടിയാണു.അവര്‍ മാധ്യമങ്ങളില്‍ വരുന്ന ഒരു വാര്‍ത്തയും വിശ്വസിക്കില്ല.പാര്‍ട്ടിയെ തകര്‍ക്കാന്‍ ഗീബത്സിന്റെ മച്ചമ്പിമാര്‍ ചെയ്യുന്ന പണിയാണതെന്നു അവര്‍ക്കറിയാം.................

10 comments:

Unknown said...

പൊടിപ്പും തൊങലും കസറുന്നുണ്ട്. ഒലക്കപ്പുറത്ത് കിടക്കുന്ന പ്രകാശ് കാരാട്ട് അസ്സലായി

asdfasdf asfdasdf said...

ഏതായാലും സുജിതിന്റെ തൊങ്ങല് നന്നായി.

Unknown said...

പിണറായി പറയുന്നത് തന്നെയാണു സത്യം. മാധ്യമസിന്റിക്കേറ്റ് അന്നും,ഇന്നും,എന്നുമുണ്ട്. വാര്‍ത്തകള്‍ അറിയാന്‍ നമ്മളെപ്പോലെ തന്നെ പാര്‍ട്ടി അണികളും ആശ്രയിക്കുന്നത് ഈ സിന്റിക്കേറ്റിനെത്തന്നെയാണു. പാര്‍ട്ടി പത്രത്തില്‍ അച്ചടിച്ചു വരുന്നത് മറ്റുള്ളവരെ വിശ്വസിപ്പിക്കാനുള്ള കുതന്ത്രങ്ങളാണെന്ന് നന്നായി അറിയാവുന്നവരും അവര്‍ തന്നെ. അത് കൊണ്ട് മറ്റുള്ളവര്‍ കേള്‍ക്കാന്‍ വേണ്ടി പാര്‍ട്ടി പത്രം ഉറക്കെ വായിക്കുകയും,വാര്‍ത്തകള്‍ അറിയാന്‍ സിന്റിക്കേറ്റ് പത്രങ്ങള്‍ സ്വകാര്യം വായിക്കുകയും ചെയ്യുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ജനനവും മാധ്യമസിന്റിക്കേറ്റിന്റെ സൃഷ്ടി തന്നെയാണു. ന്യൂനപക്ഷം ഭൂരിപക്ഷത്തിനു കീഴ്പ്പെടുക എന്നാണു പാര്‍ട്ടി ഭരണഘടന അനുശസിക്കുന്നത്. എന്നിട്ടും ഒരു ചെറിയ ന്യൂനപക്ഷം ഇറങ്ങിപ്പോയി പുതിയ പാര്‍ട്ടിയുണ്ടാക്കിയത് അന്നും ഈ മാധ്യമ സിന്റിക്കേറ്റ് സജീവമായി ഉണ്ടായിരുന്നത് കൊണ്ടല്ലേ ?

keralafarmer said...

എന്തായാലും മാധ്യമങ്ങള്‍ യൂണികോഡിലേയ്ക്ക്‌ വരില്ല. ഒരേവിഷയം ഒരേ സെര്‍ച്ച്‌ റിസല്‍റ്റില്‍ വിലയിരുത്തുവാന്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ?

വിദ്യാര്‍ത്ഥി said...

കഴിഞ്ഞ ആഴ്ച്ച പൊടിപ്പും തൊങ്ങലും കാത്തിരുന്നു. പക്ഷേ കണ്ടില്ല.

എന്തായാലും, ഇതു ഉഗ്രന്‍ ആവുന്നുണ്ടു്‌

Kalesh Kumar said...

nannayi!
super!

Kaanthan said...

സൂപ്പര്‍ ! ആതുകൊണ്ടരിശം തീരാഞ്ഞിട്ടവന്‍ അപ്പുര ചുറ്റും മണ്ടി നടന്നു.

ഒരു പടികൂടെ കടക്കാമായിരുന്നു വിമര്‍ശനം. എന്തായാലും നനഞ്ഞിറങ്ങി, അപ്പോ കുളിച്ചു കയറണ്ടേ.

മെലോഡിയസ് said...

ശരിക്കും രസിച്ചു. ഇഷ്ട്ടപെട്ടു.

കരീം മാഷ്‌ said...

ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം അല്ലെ!
നന്നായി.

...sijEEsh... said...

സൂപ്പര്‍ !
പാര്‍ട്ടി പറഞ്ഞാല്‍ പകലും രാത്രി ആണെന്നു...
കണ്ണടചു വിഴുങ്ങുന്ന...
കുട്ടി സഖാക്കള്‍ക്കു ബോധമുണ്ടാവാന്‍ പനിയാണു..

എങ്കിലും..
പലതുള്ളി പെരുവെള്ളം