എട്ടുകാലി കുഞ്ഞൂഞ്ഞിന്റെ കുഞ്ഞ്
എട്ടുകാലിയെ മഞ്ഞൂഞ്ഞ് എന്നു വിളിച്ചൊരു കാലമുണ്ടായിരുന്നു.കുഞ്ഞൂഞ്ഞ് പിറക്കും മുന്‍പ്.പാണ്ടിക്കടവത്തു കുഞ്ഞാപ്പ ആയിരുന്നില്ല,പൊന്‍ കുരിശു തോമയായിരുന്നു അയാള്‍ക്കു കൂട്ട്.
ചെന്നിത്തലയിലെ രമേശന്‍ നായരേക്കാള്‍ പ്രായമുണ്ടായിരുന്നു അവരുടെ ഗ്ലാസ് മേറ്റ് ആയിരുന്ന ആനവാരിയിലെ രാമന്‍ നായര്ക്ക്.
അവര്‍ ഒത്തുകൂടുമ്പോള്‍ മമ്മൂഞ്ഞ് പറയാറുണ്ടു”അതു ഞമ്മളാണു”.
നാട്ടിലെ ഏതെങ്കിലും ഒരു പെണ്ണിനു കുളിതെറ്റിയാല്‍കാച്ചുന്ന ഡയലോഗ്.
അങ്ങനെ വലിയ ആളായി മമ്മൂഞ്ഞ് ഗമയില്‍ നടക്കുമ്പോള്‍ ഒരു നാള്‍ അയാളുടെ പെങ്ങളുടെയും കുളി തെറ്റി.
എന്നിട്ടോ?
അതെല്ലാം വൈക്കം മുഹമ്മദ് ബഷീര്‍ എഴുതി വച്ചിട്ടുണ്ട്.
എഴുതാക്കഥ വേണമല്ലൊ പറയാന്‍.
നാലഞ്ചു വര്‍ഷം മുന്‍പാണ്.
‘സമക്ര’(കുഞ്ഞാലിക്കുട്ടിയോടു കടപ്പാടു) വികസനത്തിന്റെ ലാസ്സ്റ്റ് ബസ്സ് ഡബ് ള്‍ ബെല്‍ കൊടുത്തു ഹോണ്‍ അടിച്ചു പുറപ്പെടാന്‍ കാത്ത് കിടക്കുമ്പോഴാണു ജിമ്മും ജിംനാസ്റ്റിക്സും കാണിച്ചു ചിലര്‍ അതില്‍ ചാടിക്കയറിയത്.
നല്ല മെയ് വഴക്കം വേണം അതിന്.
നമ്മളൊക്കെ അതു കണ്ടതാണ്.
അങ്ങനെ ഓടുന്ന ബസ്സില്‍ ചാടിക്കയറി ഒരു പാടു അധ്വാനിച്ച ശേഷമാണു വിശേഷം ഉണ്ടായതു.പലരും വിചാരിക്കുന്നതു പോലെ ഒറ്റ രാത്രി കൊണ്ടല്ല.
ഗര്‍ഭശുശ്രൂഷക്കായി എത്ര ഏക്കര്‍ സ്ഥലമാണു തീറെഴുതിയതു?സ്കാനിംഗ്,എക്സ് റെ,കമ്മിഷന്‍,തുടങ്ങി പിന്നെയും ഒരു പാടു ചെലവു.
സുഖപ്രസവം ആവുമെന്നറിഞ്ഞിട്ടും ടീകോം സ്പെഷ്യാലിറ്റിയില്‍ സിസെറിയനു കരാര്‍ ഒപ്പിട്ടു.
എന്തിന്! കോടതിയില്‍ പോലും പോവേണ്ടി വന്നു.
എന്നിട്ടു ഇപ്പോള്‍ ചിലര്‍ പറയുന്നതു കേട്ടില്ലേ?
കുഞ്ഞിന്റെ തന്ത വേറെയാണെന്ന്.
ഡി.എന്‍. എ. ടെസ്റ്റ് വേണമത്രെ!.
മുടിച്ഛായ ഇല്ലത്രെ!!
ചപ്രത്തലയല്ല.നല്ല ചുരുളന്‍ മുടി.
എടുത്ത് ഓമനിക്കാന്‍ തോന്നും.
മുത്തമിടാനും മുലയൂട്ടാനും തോന്നും.
എന്താ നിറം, നല്ല ചോരച്ചുവപ്പ്.
മറ്റവന്റേതാണെങ്കില്‍ ഈ നിറം കിട്ടുമോ? ഇല്ല.
ഉറപ്പാണു.റിയലി, എസ്റ്റേറ്റ് പോലിരിക്കും.
ഇതിപ്പം, എന്താ സ്മാര്‍ട്ട്!
ശരിക്കും സ്മാര്‍ട്ടന്‍!!
പത്രക്കാര്‍ വരുന്നൂ. ചാനലുകാര്‍ വരുന്നൂ.
ഓബിവാന്‍ കേറ്റുന്നൂ.ഫ്ലാഷ് അടിക്കുന്നൂ.
കോഴിമുട്ട വരുന്നൂ.നേന്ത്രപ്പഴം പുഴുങ്ങുന്നൂ.
സിനിമയിലാണു ഇതെങ്കില്‍ ഓസ്കാര്‍ കിട്ടുമായിരുന്നൂ
എന്നു ശ്രീനിവാസന്‍ പോലും പറയും.
അത്രക്കു തന്മയത്വം.അത്രക്കു സ്നേഹം.
തന്തയാരെന്നു തീര്‍ച്ചയില്ലാത്ത ആ കൊച്ചിനോട്.
തന്തയെ എല്ലാവരും തള്ളിപ്പറയുന്നു.ഒക്കെ സഹിക്കാം.
ആ താരത്മ്യപ്പട്ടിക ഉണ്ടല്ലൊ.അതാണു ഹൃദയഭേദകം.
അയാളുടെ കുട്ടിയെങ്കില്‍ മൂക്ക് വലത്തോട്ട്.ഇതാകട്ടെ ഇടത്തോട്ട്.
പപ്രശ്ശ ആവേണ്ട മുടിക്കു പകരം മിനുമിനുത്തമുടി.
അങ്ങനെ അംഗ പ്രത്യംഗ താരതമ്യം.
ഇതിനു മുന്‍പ് ആര്‍ക്കൊക്കെ എവിടെയൊക്കെ മക്കളുണ്ടായി?
പട്ടിക തിരിച്ച് താരതമ്യം ചെയ്യുന്ന ഏര്‍പ്പാട് ഒരു നാട്ടിലുമില്ല.
ഇതൊക്കെ കാണുമ്പോള്‍ ഏതു കുഞ്ഞൂഞ്ഞും മമ്മൂഞ്ഞ് ആയിപ്പോവും.
സഹിക്കാന്‍ പറ്റ്വോ?
കുളി തെറ്റിയ നാളു മുതല്‍.
വ്യാക്കൂണ്‍ കൊതിച്ച സമയം മുതല്‍.
വയറു കാണാണ്‍ ടീകോം അമ്മായി വന്ന ദിവസം മുതല്‍.
പേറെടുക്കാന്‍ പതിച്ചിയെ കരാര്‍ ആക്കിയപ്പോള്‍ വരെ.
ഒന്നേ പറഞ്ഞിട്ടുള്ളൂ.“അതു ഞമ്മളാണു”.
ഇപ്പഴും അതാ പറയുന്നതു.“ഇതു ഞമ്മളെ ബേബിയാണു”.
നിറം മാറിയതിന്റെയും ചപ്രത്തല അല്ലാത്തതിന്റേയും പേരില്‍ ആറു ചോദ്യം ചോദിച്ചെന്നതു നേരു.കൊച്ച് വേണ്ടത്ര സ്മാര്‍ട്ടല്ലെന്നു തോന്നിയപ്പോള്‍ പതിച്ചി കേള്‍ക്കെ അയല്‍ക്കാരോടും നാട്ടുകാരോടും ചോദിച്ചുവെന്നേയുള്ളൂ.സ്മാര്‍ട്ടാക്കിയ വകയില്‍ പണയം വച്ച തറവാട്ടു സ്വത്തിന്റെ കാര്യം.’നേരിട്ട്’ എന്ന വാക്കുപ്രമാണത്തില്‍ ഉള്‍പ്പെടാതെ പോയത്.കൊച്ച് വളര്‍ന്നാല്‍ ആരുടെ മോനായി തീരും എന്നതില്‍ വ്യക്തത ഇല്ലാത്ത കാര്യം.
അഞ്ചാറു ചോദ്യം ചോദിച്ചെന്നു വച്ച് “അതു ഞമ്മളല്ലാ“തെ പോവുമോ?
ന്യായം.
ഇത്രയെല്ലാം പറഞ്ഞതു കൊണ്ടു ചോദിക്കുകയാണു.
ശരിക്കും ഇതു ആരുടെ ബേബിയാണു?
ഇവിടാണു നാം കരുണാകരനു ചെവി കൊടുക്കേണ്ടത്.
നെടുമ്പാശ്ശേരി വിമാനത്താവളം വന്നില്ലെങ്കില്‍ കാണാമായിരുന്നു.
സ്മാര്‍ട്ടനെ സ്റ്റാര്‍ട്ടാക്കിയതു നെടുമ്പാശ്ശേരിയില്‍ വച്ചാണു.
വികസനത്തിന്റെ ലാസ്റ്റ് ബസ്സ് പറന്നിറങ്ങിയത് വിമാനത്തിന്റെ രൂപത്തിലാണ്.
വിമാനത്താവളമില്ലെങ്കില്‍ സായ്പ് കൊച്ചിയില്‍ വരുമോ?
അങ്ങനെയാണു ജിം ഉണ്ടായത്.
ജിംഖാനയുണ്ടായത്.
എട്ടുകാലിയും മമ്മൂഞ്ഞും കുഞ്ഞൂഞ്ഞും ഉണ്ടായത്.
അപ്പോള്‍ ശരിക്കും ആരാ ‘ഞമ്മള്’?
വിമാനത്താവളം ഉണാക്കിയ ആള്‍.
അതാരാ?
കണ്ണോത്ത് കരുണാകരന്‍.
എങ്ങനെയുണ്ടെന്റെ പുത്തി?
വാലറ്റം: ഞങ്ങള്‍ സ്മാര്‍ട്ടാക്കാന്‍ നോക്കിയപ്പോള്‍ റിയല്‍ എസ്റ്റേറ്റ് എന്നു പരിഹസിച്ചതിനാല്‍ നിങ്ങളുടെ സ്മാര്‍ട്ടനും റിയല്‍ എസ്റ്റേറ്റ് ആയിപ്പോട്ടെ: രമേശ് ചെന്നിത്തല.
കമന്റ്: പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും
29 comments:
എട്ടുകാലിയെ മമ്മൂഞ്ഞ് എന്നു വിളിച്ചൊരു കാലമുണ്ടായിരുന്നു.ഇപ്പോള് ചിലര് വിളിക്കുന്നതു കുഞ്ഞൂഞ്ഞ് എന്നാണു. എന്താവാം കാരണം? വൈക്കം മുഹമ്മദ് ബഷീര് എഴുതിയ കഥക്കു അല്‍പ്പം ഭേദഗതി. പൊറുക്കുമല്ലൊ.
അപ്പൊ റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിച്ചില്ലായിരുന്നെങ്കിലോ.....ഇതുവല്ലതും നടക്കുമായിരുന്നോ. അതും പോട്ടെ, പരശുരാമന്‍ മഴു എറിഞ്ഞു കേരളമുണ്ടായി അങ്കമാലിയും ഉണ്ടാക്കിയില്ല്ലായിരുന്നെങ്കില്‍ ശേഷം ചിന്ത്യം
ella thalaivanmarkum koode
oru ampicillin injection 100000000000,,,,litrinte dose undallo. jeevikkumo atho comayil aakumo. kathirunnu kaanam.
pinne ee chuvappu aksharam vaayikkuvan kurachu buddimuttanu. karuppo, neelayo aanu nallathennu thonnunnu.
നന്നായിരിക്കുന്നു മാഷേ, സമകാലീക വാര്‍ത്ത ഇത്ര നന്നായി എഴുതിയിരിക്കുന്നു.
എന്തായാലും വി എസ് സ്മാര്‍ട്ടാണന്നു തെളിഞ്ഞു. കൂട്ടത്തില്‍ ഉമ്മന്‍ ചാന്ടി ക്കും കിടക്കട്ടെ ഒരു ചെറിയ ക്രെഡിറ്റ്. ഇപ്പൊ പിനറായി യും ആ വെളിയം സഖാവും പക്കാ വികസന വിരുദ്ധരാണന്നു തൊനുന്നു. സ്മാര്‍ട്ടായി ഐ ടി കെട്ടിടങള്‍ കെട്ടിപൊക്കനും സമ്മതിക്കില്ല. എന്നാ മൂന്നാര്‍ കെട്ടിയവ പൊളിക്കാനും അനുവദിക്കില്ല .എന്തൊരു changE
ആദര്‍ശ് വി കെ
കലക്കി!
സൂപ്പര്‍!
“സമക്ര”വികസന പ്രയോഗം വായിച്ച് തലകുത്തി ചിരിച്ചു!
നന്നായി.
സുജിത്തിന്റെ കാര്‍ട്ടൂണ്‍ മേമ്പൊടി അതി വിശേഷം.
ഫോണ്ടിന്റെ കളര്‍ മാറ്റുന്നതു എന്റെ അഭിപ്രായം.
തുടര്‍ന്നും വായിക്കും.വിവാദങ്ങളില്‍ താല്പര്യമില്ല. എന്നാല്‍ ഉറച്ച വീക്ഷണങ്ങള്‍ ഉണ്ട്.
അഭിപ്രായം എല്ലാവരില്‍ നിന്നും കേള്‍ക്കും പക്ഷെ തീരുമാനമെടുക്കുന്നതു തനിച്ചാണ്.
ഓര്‍ക്കൂട്ട് ലിങ്കിനു നന്ദി. പെട്ടന്നെത്താനായി.
ഇവിടെ ഞങ്ങള്‍ക്ക് എല്ലാം വേണം. ഒന്നും വേണ്ടാത്തതായിട്ടില്ല . പക്ഷെ അത് ഞങ്ങള്‍ തന്നെ ചെയ്തോളാം .. മറ്റാരും ചെയ്യരുത്, ചെയ്യാന്‍ അനുവദിക്കുകയുമില്ല . പണ്ട് കേരളത്തെ നശിപ്പിക്കുമായിരുന്ന പ്രി-ഡിഗ്രിയെ പിടിച്ച് നമ്മള്‍ പ്ലസ് ടു ആക്കിയപ്പോള്‍ ഇവിടത്തെ വിദ്യാഭ്യാസം രക്ഷപ്പെട്ടില്ലേ ? റിയല്‍ എസ്റ്റേറ്റായി വന്ന് കേരളത്തെ വിഴുങ്ങുമായിരുന്ന ടീക്കോമിനെ ഞങ്ങള്‍ സ്മാര്‍ട്ടാക്കി മാറ്റിയില്ലേ ? നോക്കിക്കോ... ഇനി ഞങ്ങള്‍ കേരളത്തില്‍ ബന്ദും,ഹര്‍ത്താലും,മിന്നല്പണിമുടക്കും ഒന്നും നടത്തി ഈ സ്മാര്‍ട്ട് നശിപ്പിക്കുകയില്ല...
അല്ലെങ്കിലും എട്ടുകാലി മമ്മൂഞ്ഞിനു ഫാഗ്യം തീരെയില്ല. മാത്രവുമല്ല. ഫാഗ്യം നാട്ടുകാരെക്കൊണ്ട് നടത്തിക്കാനും മാമന്‍ സമ്മതിച്ചില്ല. മാമനെ തിണ്ണയില്‍ നിന്നും മച്ചിലേക്ക് കയറ്റിയപ്പോള്‍ ഫാഗ്യം മുഴുവന്‍ മാമന്. പോരാത്തതിനു മാമന്‍ ‘സാധനം’ ലോട്ടറി നടത്തി ബാക്കിയുള്ള ഫാഗ്യവും അടിച്ചെടുക്കുന്നു.
ഇനി എട്ടുകാലി മമ്മൂഞ്ഞിന്റെ കാര്യം കട്ടയില്‍ തന്നെ.. കട്ടപ്പൊക.. മാമന്‍ സ്മാര്‍ട്ടായി മച്ചിലിരിക്കുമ്പോള്‍ പ്രത്യേകിച്ചും..
സമകാലിക സംഭവങ്ങള്‍ വളരെ രസകരം ആയി അവതരിപ്പിച്ചിരിക്കുന്നു..ശ്ശി ബോധിച്ചു ട്ടോ...
മാഷേ..ഇന്നാണ് ഇതിലൊന്ന് എത്തിനോക്കിയത്..നോക്കിയപ്പോളാകട്ടേ കുത്തിയിരുന്ന് വായിച്ചു..
‘സമക്ര’വികസനപ്രയോഗം കലക്കി..
എട്ടുകാലി മമ്മൂഞ്ഞിന്റെ കാര്യം കട്ടപ്പൊഹ...സംഭവം കലക്കി മാഷേ.
കേമായി...കര്‍മ്മഫലം... കാര്യങ്ങള്‍ ഫലിപ്പിയ്ക്കാന്‍ ഇനി വല വേറെ വേണം.. ഇവിടെയുള്ള സോഫ്റ്റ്വലകള്‍ പോര.. എട്ടുകാലിയ്ക്കു ഭാരം കൂടിയതോ.... വലയുടെ അസംസ്കൃതം ,കുന്നംകുളം കവലയിലെയായതിനാലോ!!
കണ്ടോ പാവം കുഞ്ഞൂഞ്ഞിനെ എല്ലാവരും കൂടെ മുന്നോട്ടു തള്ളി വിട്ട് എന്തെങ്കിലുമൊക്കെ ചോദിപ്പിച്ച് നാണം കെടുത്തിക്കൊണ്ടിരിക്കുന്നത്? ജിം വീരന്‍ കുഞ്ഞാലി ആദ്യ ദിവസം മാത്രം “അതു ഞമ്മളാ” എന്നു പറഞ്ഞ് വായടച്ചു. വേറെയാരും ഒന്നും മിണ്ടുന്നില്ല. സ്ഥിരം മണ്ടത്തരങ്ങള്‍ വിളിച്ചു കൂവുന്ന ചേനത്തലയും ഒന്നും മിണ്ടുന്നില്ല. കുഞ്ഞൂഞ്ഞ് മാത്രം ചോദ്യങ്ങളുമായി നടക്കുന്നു. എന്തു ചെയ്യാം , നേതാവായിപ്പോയില്ലേ
‘സമക്ര’വികാസമെന്ന പ്രയോഗവും, സുജിത്തിന്‍റെ കാര്‍ടൂണും, പിന്നെ മലയാളത്തിലെ എഴുത്തും എല്ലാം കൂടി നല്ലൊരു ചേലു്.
ചിരിച്ചു ചിരിച്ചു രസിച്ചു.:)
ബെസ്റ്റ് കണ്ണാ ബെസ്റ്റ്.
എട്ടുകാലി കുഞ്ഞൂഞ്ഞിന്റെ ..അസലായി...
സ്പൈഡര്‍ മാന്‍ വലിഞ്ഞുകേറണപോലത്തെ
അനായാസമായ എഴുത്തു..
റ്റീകോം അമ്മായി വരുന്നതേയുള്ളൂ
അതിനു മുമ്പേ നമുക്കൊക്കെ സ്മാര്‍റ്റാവണമല്ലോ..
നമ്മളരാ മോന്മാരു??
മാഷേ...
“ശ്രീ ഉമ്മന്‍ ചാണ്ടി മൂലം പ്രസിദ്ധമായ പുതുപ്പള്ളി നിയോജക മണ്ഡലത്തിന്റെ ഒരു ഭാഗമായ, പ്രസിദ്ധമായ മൂകാംബികാ ക്ഷേത്രം (ദക്ഷിണ മൂകാംബിക ക്ഷേത്രം) സ്ഥിതി ചെയ്യുന്ന പനച്ചിക്കാട് ആണു ഞങ്ങളുടെ പഞ്ചായത്ത്.ആ പഞ്ചായത്തിലെ ചില വാര്‍ഡുകള്‍ ചേര്‍ന്ന ഒരു 3 കി.മി. ചുറ്റളവില്‍ ഉള്ള സ്ഥലമാണു കൊല്ലാട്.”
ഇങ്ങനെ ഒക്കെ ആണു ഞാന്‍ “കൊല്ലാട് എന്റെ ഗ്രാമം”എന്ന തലക്കെട്ടില്‍ ഒരു ലേഖനം എഴിതി ബ്ലോഗിലിട്ടത്. അത് തിരുത്തേണ്ട സമയമായി എന്നാ തോന്നുന്നെ.
“സ്മാര്‍റ്റ്സിറ്റി” കണ്ടുപിടിച്ച ആളുടെ നാടെന്നോ, അല്ലെങ്കില്‍ സ്മാര്‍റ്റ്സിറ്റി സ്മാര്‍റ്റ് ആയി ജനിച്ചത് മൂലം തലക്കു വെളിവില്ലാതായ ഒരാളുടെ നാടെന്നോ എഴുതാം അല്ലേ? ഏതാണു കൂടുതല്‍ ശരി? Total Confusion ! ! !
ഇക്കണക്കിനു പോയാല്‍ അദ്ദേഹം പുതുപ്പള്ളി IHRD വിട്ടുകൊടുത്തിട്ട് ഒരു “സ്മാര്‍ട്ട് വില്ലേജ് ”പണിയുന്ന ലക്ഷണം ഉണ്ട്.
ഓഫ് ടോപ്പിക്ക് (ക്ഷമിക്കണമെന്നില്ല)
എന്താ നമ്പൂതിരി ഒരു അനക്കവും കാണുന്നില്ലല്ലോ വല്ലാതെ സംശയമായിരുന്നല്ലോ വി.എസ്. പൊളിക്കല്‍ നടപടി തുടരുമോ എന്നല്ലം ഇപ്പോ എന്തായി ???
രവി കൃഷ്ണാ എന്ന വയലാര്‍ രവിയുടെ പേരക്കുട്ടിയുടെ ചോറൂണ്ണ് നടത്തിയതിന് പുണ്യാഹം തെളീയിച്ചല്ലോ എന്തിനായിരുന്നു എന്താ പഴയ കാലം തിരികെ കൊണ്ടുവരാനാണോ നമ്പൂതിരിമാരുടെ മനസ്സിലിരുപ്പ് ആ നമ്പൂതിരിയും ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞത് കേട്ടും താങ്കളുടെ അതേ സ്വരം .. സര്‍ക്കാര്‍ നിയമം കൊണ്ടുവരട്ടെ പണ്ട് യേശുദാസിനെ അമ്പലത്തില്‍ കയറ്റുന്നതിനെ എത്രപേര്‍ നമ്പൂതിരിമാരുടെ പക്ഷത്തുണ്ടന്നറിയാന്‍ നടത്തിയ സര്‍വ്വേ പോലെ ഒന്നും കാണുന്നില്ല എന്ത് പറ്റി പനിപിടിച്ചോ ?
മിസ്റ്റര്‍ വിചാരം..ഇനിയും താങ്കളെ കടുത്ത വര്‍ഗ്ഗീയ വാദി എന്നു വിളിക്കാതിരുന്നാല്‍ കാലം എനിക്ക് മാപ്പുതരില്ല. ‘പൊടിപ്പും തൊങ്ങലും‘ എന്ന പംക്തി അതിന്റെ ഗൌരവത്തില്‍ മാത്രമെടുക്കാതെ അസഹിഷ്ണുത കാണിക്കുന്ന വിചാരത്തെപ്പോലുള്ളവര്‍ ബ്ലോഗിനു തീരാശാപം തന്നെയാണ്.
നമ്പൂരിയുടെ വി.എസ്സ് ഭ്രമം അതിശായിരിക്കുന്നു. ഇനി സിന്‍ഡിക്കേറ്റോ മറ്റോ ആവ്വോ....നമ്പൂതിരീ?
സംശയം ല്ലാണ്ടില്ല....അത്രക്കങ്ങടാണത്. സാരല്ല. വിജയന്‍ വരുമ്പോ വിജയനില്‍ ഭ്രമിക്കാലോ. അതല്ലേ ശീലം.
എട്ടുകാലിയെ കുഞ്ഞൂഞ്ഞ് എന്നു വിളിച്ചാല് ഒരു കുഴപ്പവുമില്ലെന്നു തെളിഞ്ഞു.മമ്മൂഞ്ഞിനേക്കാള് സ്വീകാര്യതയും കുഞ്ഞൂഞ്ഞിനാണു. ചൊല്ലുകള് ചിലപ്പോള് തിരുത്തേണ്ടി വരും.കമന്റിയ എല്ലാവര്‍ക്കും നന്ദി.
കൊള്ളാം:)
വികസനം സമക്രം തന്നെയാവട്ടെ. സ്പെഷല്‍ എക്കണേമിക്‍ സോണ്‍,സ്ഥലമെടുപ്പ് എന്നിങ്ങനെ ഇനിയും രംഗങ്ങള്‍ വരാനുണ്ട്. കളി നടക്കട്ടെ.
ക്രഡിറ്റ് മുഴുവന്‍ അച്യുതാനന്ദന് കിട്ടുന്നതില്‍ കുഞ്ഞൂഞ്ഞിക്കാള്‍ വിഷമം അനുഭവിക്കുന്നവരെക്കൂടി പരിഗണിക്കുക.
podippum thongalum.....kandu...charchakal boomi kayyettathil ninnum swathu tharkkathil ethinilkkunna..udhwegajanakamaya ee nimishathil.....podippum thongalum kure koodi aarbadamakum enna pratheekshayode...
vkn ezuthyathu muzhuvanum vaayichittum mathiyaavaathe eni ezhuthaan pookunnathine kurichu ariyaan thiruvillamalaikku trippadichirunna oru kaalamundaayirunnu. vkn pooyi.. pakshe vkn saahithiam kuttiyattilla.. ee pahayan namboodiri undu.... sammathichu payyans sammathirikkunnu...sunanda.. delhiyil ninnu vannu ninne kothi kondu pookum sookshichoo.. priyappetta namboodiri verum vaakkalla ithu gambeeram..... athi gambeeram.....
കൊള്ളാം...സമകാലീക വാര്‍ത്തകള്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട് ! link സ്ക്രാപ്പിയതിന് നന്ദി..
babu m palissery mla said...
vkn ezuthyathu muzhuvanum vaayichittum mathiyaavaathe eni ezhuthaan pookunnathine kurichu ariyaan thiruvillamalaikku trippadichirunna oru kaalamundaayirunnu. vkn pooyi.. pakshe vkn saahithiam kuttiyattilla.. ee pahayan namboodiri undu.... sammathichu payyans sammathirikkunnu...sunanda.. delhiyil ninnu vannu ninne kothi kondu pookum sookshichoo.. priyappetta namboodiri verum vaakkalla ithu gambeeram..... athi gambeeram.....
May 21, 2007 10:54 PM
ഇങ്ങനെയൊക്കെ പറഞ്ഞാല് എന്താ ചെയ്യുക ബാബുസ്സഖാവേ? വി.കെ.എന്. എവിടെ? ഞ്ഞാനെവിടെ? നന്നായെന്നു പറയുന്നതു കേള്ക്കുന്നതു സന്തോഷം തന്നെ.
kunjoonjinte podippum thongalum vayichu z category protection vendi varumallo ini purathirangan
സൂക്ഷിച്ചാല് നന്നു.
Post a Comment