Thursday, May 17, 2007

കുന്നംകുളത്തെ ഡ്യൂപ്ലിക്കേറ്റ് എം.എല്‍.എ


നാസ ഒരു റോക്കറ്റ് ഉണ്ടാക്കിയാല്‍ അതിന്റെ പോലും ഡ്യൂപ്ലികേറ്റ് കിട്ടുന്ന സ്ഥലം എന്നാണു കുന്നംകുളത്തെ പറ്റി പറയുന്നതു.അപ്പോള്‍ ഒരു താടിക്കാരന്‍ താന്‍ കുന്നംകുളം എം.എല്‍.എ.ആണു എന്നു പറഞ്ഞു ഓര്‍ക്കുട്ടില്‍ പ്രൊഫൈലും നീട്ടി വന്നാല്‍ എന്തു സംഭവിക്കും? കുന്നംകുളത്തേക്കാള്‍ വ്യാജന്മാരുള്ള സ്ഥലമാണു ഓര്‍ക്കുട്ട്.എന്തു സംഭവിച്ചു എന്നറിയാന്‍ ഈ പോസ്റ്റ് വായിക്കുക. കുന്നംകുളം എം.എല്‍.എ ബാബു എം.പാലിശ്ശേരിയുടെ ഓര്‍ക്കുട്ട് സ്ക്രാപ്പുകളും നോക്കുക.

13 comments:

padmanabhan namboodiri said...

പ്രിയ ബാബു,
താങ്കളെ ബ്ലോഗുകാര്‍ക്കായി ഇവിടെ പോസ്റ്റ് ചെയ്യുന്നു( നാട്ടുന്നു എന്നു നാണ്വാരുടെ ഭാഷ്യം)പ്രിന്റിനു പുറമെ നെറ്റ് എഡിഷനില് നിന്നു അതു പലേടത്തേക്കും പടര്‍ന്നതാ‍യും കാണുന്നു. ഇനി ഇവിടെയും കിടക്കട്ടെ ആ പോസ്റ്റ് .എന്തൂട്ടണു കാട്ടണ്‍?

SAJAN | സാജന്‍ said...

ശ്രീ നമ്പൂതിരി . വായിക്കാന്‍ ശരിക്കും ബുദ്ധിമുട്ടുണ്ട്..
എന്നിട്ടും വായിച്ചു.. ഇത് മലയാളത്തില്‍ ടൈപ് ചെയ്തൂടേ അല്ലെങ്കില്‍ ഫ്ലാഷിന്റെ പി ഡി എഫ് ഫോമാറ്റില്‍ കൊടുത്തുകൂടെ.. ഞങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തണോ?
ഒരു നല്ല സംരംഭവും ഇതില്‍ പ്രത്യേകിച്ച് രാഷ്ട്രീയവും കാണാന്‍ കഴിയാത്തതുകൊണ്ട് ഇത്തവണ എങ്കിലും വിവാദമുണ്ടാവില്ല എന്നാശിക്കാം..
ടെക്നോളോജിയും ആധുനികതയും സാമൂഹിക നന്മക്കു വേണ്ടി ഉപയോഗിക്ക്ന്നുവെങ്കില്‍ ആ ജനപ്രതിനിധിയുടെ ചെയ്തികള്‍ ശ്ലാഘിക്കപ്പെടേണ്ടതു തന്നേ!
മറ്റുള്ളവ്ര്ക്കും അതൊരു മാതൃക ആവട്ടേ.. പക്ഷേ ഓര്‍കുടിലൊക്കെ വേണ്ട കോണ്‍ഫിഡെന്‍ഷ്യാല്‍റ്റി പരിമിതമായതിനാല്‍ അതെത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയേണ്ടി ഇരിക്കുന്നു..അതുപോലേ എത്ര സ്ക്രാപ്പുകള്‍ക്ക്, ഒരു യഥാസമയം മറുപടി എഴുതും എന്നുള്ളതും ഒരു വസ്തുത ആയി എനിക്ക് തോന്നുന്നു..

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

മാഷേ .... ബാബുവിനെ ബ്ലോഗില്‍ പരിചയപ്പെടുത്തിയത് തികച്ചും അഭിനന്ദനാര്‍ഹം ! ഒരു എം.എല്‍.എ ആയ ബാബു ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജനങ്ങളുടെ പള്‍സ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് പ്രശംസനീയം !!

Anonymous said...

why cant mla wear a shirt? is he so poor to buy a shirt? or does he want to show his steel body to all the people of kerala?

മലമൂടന്‍ മരമണ്ടന്‍ said...

പദ്നഭന്‍ മാഷേ... ഈ എമ്ം എല്ലേ...ആള് കൊള്ളാട്ടോ...അല്പസ്വല്പം വിവരസാങ്കേതികം ഉള്ളവരും അപ്പോള്‍ തിരൊന്തോരത്ത് ചെന്നിട്ടുണ്ട്...ഏതായാലും അദ്ദേഹത്തെ പരിചയപ്പെടുത്തിയതിന് നന്ദി...

വിചാരം said...

നന്നായി

പ്രശാന്ത് said...
This comment has been removed by the author.
പ്രശാന്ത് said...

വാ‍യിച്ചപ്പൊള്‍, ആദ്യം മനസ്സില്‍ വന്നത് ശ്രീ.ജയരാജിന്റെ 4th People ന്റെ കാര്യാ.. എന്തായാലും ഒരു നല്ല കാര്യം തന്നെ..മറ്റൊരു തരത്തില്‍ ഇത്തരം വാര്‍ത്തകള്‍ ഓര്‍ക്കുട്ടിന്റെ കൂടുതല്‍ ജനകീയവല്‍രിക്കുകയാണു എന്നും തൊന്നുന്നു..

M.L.A യൊടു എനിക്കു പറയാനുള്ളത്, സുക്ഷിക്കുക..പരിഹരിക്ക പെടാതെയുള്ള പരാതികളൊട്, അവര്‍ ഓര്‍ക്കുട്ടിലൂടെ പരസ്യമായി പ്രതികരിചെന്നു വരാം...

Siju | സിജു said...

ജനകീയനായ എം എല്‍ എ കൊള്ളാം..
പക്ഷേ, അധികം താമസിയാതെ ഡ്യൂപ്പിറങ്ങിയേക്കാം..

കലേഷ്‌ കുമാര്‍ said...

അത് കലക്കി!

mumsy-മുംസി said...

ഒരു കുന്ദംകുളത്തുകാരനായ ഞാന്‍ ആദ്യമേ താങ്കളോട്‌ ഒരു കാര്യം പറയട്ടെ, ഞങ്ങളുടെ നാട്ടിലെ അച്ചായന്‍മാരുടെ കച്ചവട സാമര്‍ഥ്യം കണ്ട്‌ അസൂയപ്പെട്ട കുറെ തെക്കന്‍മാരാണ്‌ ഞങ്ങള്‍ക്ക് കേരളത്തിന്റെ ഡ്യുപ്ലിക്കെറ്റ് തലസ്ഥാനം എന്ന്‌ വിശേഷണം ചാര്‍ത്തി തന്നത്‌. ഞങ്ങള്‍ കുന്ദംകുളത്തുകാരെ പറ്റിക്കാന്‍ ഇത്തിരി വിഷമമാണ്‌ .
( സഖാവ്‌ ബാബു എന്റെയും ഓര്‍ക്കുട് ഫ്രണ്ടാണെന്ന്‌ ഞാന്‍ അഭിമാനത്തോടെ പറയാറുണ്ട്‌, ഓര്‍ക്കുടില്‍ സിന്ധു ജോയിയേയും കണ്ടു.)

സുശീലന്‍ said...

ഇതു കലക്കി. ഡ്യുപ്ലിക്കേറ്റ് എം.എല്‍.എക്ക് ഡ്യൂക്കിളി ഓര്‍ക്കുട്ട്. ആ ഡ്യൂക്കിളി ഓര്‍ക്കുട്ടിനെ വെള്ളയടിക്കാന്‍ ഒരു നമ്പൂതിരി തന്നെ വേണ്ടി വന്നിരിക്കുന്നു.
കൃഷ്ണാ,, നവാബ് രാജേന്ദ്രന്‍ ജീവിച്ചിരിക്കാഞ്ഞത് ബാബുവിന്റെ ഭാഗ്യം.
നമ്പൂതിരിയുടെ പൊടിപ്പിനു കുന്ദംകുളം പച്ചമീന്‍ മാര്‍ക്കറ്റിന്റെ സുഗന്ധം..

എസ്. ജിതേഷ്/S. Jithesh said...

ഇങ്ങനെ വേണം എം.എല്‍.എ മാരായാല്‍...കാലത്തിനൊപ്പം നടക്കാന്‍ പഠിക്കണം...