Saturday, April 21, 2007

േയശുദാസിെന അമ്പലത്തില്‍ കടത്താേമാ?

ഗുരുവായൂര്‍ അംപല്‍തില്‍ േയശുദാസിെന പ്രേവശിപ്പിക്കണ്മെന്നു മന്ത്റ്ി സുധാകരന്‍. ഇനി അവിടെത്ത വഴിപാട് ബിരിയാണി ആക്കണെമെന്നു മന്ത്രി പറയുേമാ? യേശുദാസിെന പ്രവേശിപ്പിച േശഷം പുണ്യാഹം നട്തിയാല്‍ മതിയെല്ലാ. പുണ്യാഹം നടതുന്നതു തടയാനാവുേമാ? ONLY WAY OF SALVATION IS CHRIST എന്നലേല്ല ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതു. വി്ഗ്രഹാരാധന തെന്ന േമാശമായ ഒരു സംഗതിയാണു. പിെന്ന എന്തിനാ അഹിന്ദുവിെന അംപലത്തില്‍ കടതതി അലമ്പുണ്ടാക്കുന്നതു?തന്നിഷ്ട പ്രകാരം ഓേരാ വിശ്വാസം വച്ചു പുലര്‍താന്‍ ഓേരാ ആളുകള്‍ക്കും അവകാശം നല്‍കീട്ടുണ്ടു. ക്രിസ്ത്യാനിക്കു പ്രേവശനം ന്‍ല്‍കാതത അമ്പലം ഉണ്ടാക്കി നട്തത്ി െകാണ്ടു േപാവാന്‍ ഒരാള്‍ക്കു അവകാശ്മിേല്ല?
അടുത്ത ലക്കം െപാടിപ്പും െതാങങലും 23 നു തിങ്കളാഴ്ച .
ഈ വിഷയതില്‍ താങ്കളുെട നിലപാടു എന്താണു?
comment your posts here

226 comments:

«Oldest   ‹Older   201 – 226 of 226
Anonymous said...

മേല്‍‌പ്പത്തൂരിന്‍‌റ്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണെനിക്കിഷ്ടം എന്നു പറഞ്ഞ കൃഷ്ണാ...നീയിതൊക്കെ നേരത്തെ കണ്ടതല്ലെ.... അതല്ലെ നീയ്യ് ആ തിരുപ്പതിയില്‍ വന്നാല്‍ കാശു തൂക്കി അനുഗ്രഹം തരാമെന്ന് പച്ചയായി പറഞ്ഞത്?
പിന്നെ ദ്വാരകയിലും മഥുരയിലും ഇല്ലാത്ത അയിത്തം ഗുരുവായൂരുമാത്രം എന്തേ?... യാ‍ദവനെ പൂജിക്കാന്‍ ബ്രാഹ്മണന്‍ എന്തിനാ, മറ്റൊരു യാദവന്‍ പോരെ? ആരാധിക്കാന്‍ വരുന്നവനെ തടയാന്‍ ആര്‍ക്കാണ് അവകാശം? കടന്ന് ചോദിച്ചാല്‍... ആരാ ഈ ഹിന്ദു...സവര്‍ണ്ണ ഹിന്ദുവോ, അവര്‍ണ്ണനോ.. അതോ നാസ്തിക ഹിന്ദുവോ...ആ ഭഗവത് ഗീത ഒരു വട്ടം വായിച്ചവന്... എങ്ങനെ അയിത്തത്തെ അംഗീകരിക്കാനാവും? (എല്ലാ മനുഷ്യരും എന്നില്‍ നിന്നും...)

പിന്നെ മന്ത്രി പറഞ്ഞത്......ആദ്യമായി അദ്ധേഹം തലക്ക് വെളിവുള്ള ഒരു കാര്യം പറഞ്ഞതല്ലേ ചങ്ങായി...അതങ്ങ് വിട്ടുകള....

padmanabhan namboodiri said...

പ്രിയ മലമൂടന്‍,
പറവൂര്‍ ശ്രീധരന് തന്ത്രികള് ഈ വിഷയതില് എന്താ പറഞതെന്നു നോക്കുക. ഇന്നത്തെ ചില പത്രങ്ങളിലുണ്ടു. ക്ഷേത്രത്തിലെ കാര്യം തന്ത്രിയാണു തീരുമാനിക്കേണ്ടതു എന്നാ‍ണു.അദ്ദേഹത്തിന്റെ പശ്ചാത്തലം വേറൊന്നാണ്‍.
യേശുദാസിനോടു വിരോധമുള്ള ആളല്ല മുന്‍ മുഖ്യമന്ത്രി കരുണാകരന്‍. അദ്ദേഹം പറഞ്ഞതും തീരുമാനിക്കെണ്ടതു തന്ത്രിയാണെന്നാണു.
കമന്ര് എത്രയായെന്നു എണ്ണുന്നതില്‍ കാര്യമില്ല.അതു ഉപയോഗിച്ചു പരസ്യം പിടിക്കാന് എനിക്കു ഉദ്ദേശ്യമില്ല.ഒരു ആശയം ചര്‍ച്ചക്കു വക്കുക മാത്രാ‍ണ്‍ ഞാന് ചെയ്തതു

oru blogger said...

പ്രിയപ്പെട്ട പദ്മനാഭന്‍,
ഈ പൂര്‍വ ഉത്തര മിമാംസ കളികള്‍ നിര്‍ത്തിയാലും?:)

നിര്‍ത്തിയാലോ??
:)

അനിയന്‍കുട്ടി | aniyankutti said...

ക്വോട്ടാന്‍ പറ്റിയ ബെസ്റ്റ് രണ്ട് ആള്‍ക്കാര്....
അമ്പലത്തിലെ തന്ത്രിയും പിന്നെ കരുവും....
ഈ മാസത്തെ ഏറ്റവും നല്ല ഫലിതം... വിശാലന്റെ ഉപമകള്‍ ഔട്ട്!!!

padmanabhan namboodiri said...

ഈ മാസത്തെ ഏറ്റവും നല്ല ഫലിതം...
പ്രിയ അനിയന്‍ കുട്ടി,
ശ്രീധരന് തന്ത്രികള് ക്വാട്ടാന് പറ്റാത്ത ആളാണെങ്കില് പിന്നെ ആരാണാവോ ക്വാട്ടബള് ആയവര്.മറ്റു തന്തിമാരില് നിന്നു ശ്രീധരന് തന്ത്രികളുടെ വ്യത്യാസം അറിയുന്ന ആളാണു താങ്കളെങ്കില് ഇങ്ങനെ പറയില്ലായിരുന്നു.അവര്‍ണ്ണനു പൂജാധികാരം കിട്ടാന്‍ സുപ്രീം കോടതി വരെ പോയി അതു നേടിയെടുത്ത ആളാണു അദ്ദേഹം

അനിയന്‍കുട്ടി | aniyankutti said...

ക്ഷമിക്കൂ.. അറിയില്ലായിരുന്നു... കരൂന്റെ കൂടെ കൂട്ടിവായിച്ചപ്പൊ പറ്റിപ്പോയതാ... മാഷേ, ഇതാണു മുന്‍വിധിയുടെ മറ്റൊരു കുഴപ്പം ല്ലേ...?
:-) മാഷെനിക്കു മാപ്പ് തരൂ..

Anonymous said...

എല്ലാം തന്ത്രി തീരുമാനിക്കട്ടെ എന്ന് കരുതിയിരുന്നെങ്കില്‍ ഒരു വയ്ക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവും ഒക്കെ ഇവിടെ നടക്കണമായിരുന്നോ.... അവിടുത്തെ തന്ത്രികള്‍ അയിത്തമങ്ങ് മാറ്റിയാല്‍ പോരായിരുന്നോ? എന്തിനായിരുന്നു ക്ഷേത്രപ്രവേശന വിളം‌ബരം? പകരം ഒരു തന്ത്രി തീരുമാനധിഷ്ടിത വിളം‌ബരം പോരായിരുന്നോ... പദ്മനാഭന്‍ മാഷേ...
പിന്നെ രാവിലെ കരുണാകരന്റെ കണികാണുന്നതിലും കണ്ണന് പ്രിയം യേശുദാസിനെ കാണാനായിരിക്കും... അല്ലേ..

Anonymous said...

yesudasine ambalathil kadathiyalum, prasadam biriyani aakiyalum, bhagavan sreekrishnan
avide thanne irikkumengil
ok. oru swarnaprasnam athyavasyam.
guruvayurappa ivar cheyyunnathenthennu ivark ariyalla ennu thonnunnu.

padmanabhan namboodiri said...

മലമൂടന്‍ said...
എല്ലാം തന്ത്രി തീരുമാനിക്കട്ടെ എന്ന് കരുതിയിരുന്നെങ്കില്‍ ഒരു വയ്ക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവും ഒക്കെ ഇവിടെ നടക്കണമായിരുന്നോ....

ഇതു തകച്ചും പ്രസക്തമായ ചോദ്യം.
ഇതില് യുക്തിയുണ്ട്.ഉത്തരം നല്‍കേണ്ട ഒരു പോയിന്ര് ഉണ്ടു.
സത്യാഗ്രഹമൂ അതുപോലുള്ള പ്രക്ഷോഭമോ നടന്നില്ലെങ്കില്‍ ക്ഷേത്ര പ്രവേശനം സ്മൂത്തായി നടക്കില്ലായിരുന്നു. അനിവാര്യതയില്‍ നിന്നാണു, പ്രക്ഷോഭങളില് നിന്നാ‍ണു, ചട്ടങ്ങള് മാറുന്നതു.തനിയെ മാറുന്നതല്ല.മതരഹിതമായ ഒരു സൊസൈറ്റി ഇന്ത്യയില്‍ ഉണ്ടാവാത്തതു എന്താണു. കൂടുതല് നല്ലതും കൂടുതല്‍ പുരോഗ്ഗമനവും അതല്ലേ? oru executive order വഴി ഉണ്ടാക്കാവുന്ന ഒന്നല്ല അതു. ഈ പ്രശ്നതിലും അതാണു ഉള്ളതു.അഹിന്ദുവിനെ ക്ഷേത്രതില് കടത്തണമെന്നു തോന്നേണ്ടതു ഹിന്ദുവിനാണു.നിലലിലുള്ള സാഹചര്യതില് അതിന്‍ അധികാരം തന്ത്രിക്കാണ്‍. ശ്രീനാരായണ ഗുഎഉ പ്രതിഷ്ടിച്ച അമ്പലങളില് പോലും അഹിന്ദുവിനു പ്രവേശനമില്ല എന്ന ബോഡ് വച്ചിരുന്നു.അടുത്ത കാലം വരെ. അതിലെ വൈരുദ്ധ്യം അവര്‍ മനസ്സിലാക്കി. മിക്കയിടത്തും തിരുത്തി.സുധാകരനു അധികാരമുണ്ടെങ്കില് ഇത്ര ഒച്ചപ്പാടു എന്തിനു? നടപ്പാക്കിയാല് പോരേ? ആ നടപ്പാക്കലിനെ കോടതിയും അംഗീകരിക്കണം. അത്രയേ കാര്യമുള്ളൂ.

Anonymous said...

അല്ല പദ്മനാഭന്‍ മാഷേ.. ഞാന്‍ വീണ്ടും ചോദിക്കുകയാണ് എന്താണ് താങ്കളുടെ ഉദ്ദേശം??
ഇനിയും ഇത് നിര്‍ത്താറായില്ലേ...

ഉണ്ണിക്കുട്ടന്‍ said...

കുതിരവട്ടാ..ഇന്നാ പിടിച്ചോ മറുപടി. ഇനീം ചോദിച്ചാല്‍ എടുക്കാന്‍ ഇല്ല കേട്ടോ..

ഞാന്‍ നമ്പൂതിരി യുമായി ഫോണില്‍ സം സാരിച്ചു. അദ്ദേഹം പറഞ്ഞതു "എല്ലാവര്‍ ക്കും അമ്പലത്തില്‍ കയറാം എന്നൊരു നിയം വന്നാ എല്ലാരും കേറിക്കോട്ടെ. ഇപ്പൊ ഏതായലും നടപ്പില്ല എന്നാണ്." പക്ഷെ അദ്ദേഹത്തിന്റെ പോസ്റ്റില്‍ ഉള്ള ഭാഷ, കമന്റിനു മറുപടി പറഞ്ഞിരിക്കുന്ന ഭാഷ എന്നിവയില്‍ വര്‍ഗ്ഗീയം മുഴച്ചു നില്‍ ക്കുന്നു. ഇതെന്റെ മത്രം അഭിപ്രായം അല്ല.ഇവിടെ വന്നു കമന്റിയ 90% ആളുകളുടേയും അഭിപ്രായം ആണ്. അതിനെയാണ്‍ ഞാന്‍ വിമര്‍ ശിച്ചത്. ഫോണില്‍ അദ്ദേഹം ഇങ്ങനേയും പറഞ്ഞു "ദൈവം രണ്ടു തരത്തില്‍ ഉണ്ട്. ഒന്നു അരൂപിയയ ദൈവം പിന്നെ കല്ലിലുള്ള ദൈവം ". എനിക്കതൊനും അങ്ങു ദഹിക്കാന്‍ പറ്റുന്നില്ല അതാ ഞാന്‍ നിര്‍ ത്തിപ്പോയേ..അദ്ദേഹത്തോട് യാതൊരു വിരോധവും ഇല്ല.

പിന്നെ അദ്ദേഹത്തിന്റെ ഉദ്ദേശം എന്താഅണ്? ഒരു വിവാദം അല്ലേ എന്നു ഞാന്‍ അദ്ദേഹത്തോടു തന്നെ ചോദിച്ചു. അല്ല എന്നദ്ദേഹം പറഞ്ഞു. ഇനി ഞാന്‍ പോട്ടെ.?

ഉണ്ണിക്കുട്ടന്‍ said...

പിന്നെ പ്രായോഗിക വശം..അത്ര അറിവൊന്നും എനിക്കില്ല കുതിരവട്ടാ..

പക്ഷെ ഒന്നേ എനിക്കു പറയാന്‍ ഉള്ളൂ..

തന്റെ അടുത്തു നിന്നു പ്രര്‍ ഥിക്കുന്നവന്‍ അന്യമതസ്ഥനാണെങ്കില്‍ ആരുടേയെങ്കിലും മതവികാരത്തിന്‍ മുറിവേല്ക്കുമെങ്കില്‍ മുറിവേല്ക്കണം . എന്നിട്ടയാള്‍ തൂങ്ങിച്ചാവണം . അങ്ങനെ ഉള്ള്വരെല്ലാം ചത്തു കഴിയുമ്പോളേ നാടു നന്നാകൂ.

padmanabhan namboodiri said...

ഫോണില്‍ അദ്ദേഹം ഇങ്ങനേയും പറഞ്ഞു "ദൈവം രണ്ടു തരത്തില്‍ ഉണ്ട്. ഒന്നു അരൂപിയയ ദൈവം പിന്നെ കല്ലിലുള്ള ദൈവം ". എനിക്കതൊനും അങ്ങു ദഹിക്കാന്‍ പറ്റുന്നില്ല അതാ ഞാന്‍ നിര്‍ ത്തിപ്പോയേ..അദ്ദേഹത്തോട് യാതൊരു വിരോധവും ഇല്ല.

പ്രിയ ഉണ്ണിക്കുട്ടന്‍
നിരാമയ്ന്‍,നിര്‍ഗുണന്‍,അരൂപി, തുട്ങ്ങിയ ലെവലില് നിഗ്രഹാനുഗ്രഹ ശക്തിയൊന്നും ഇല്ലാതെ നിര്‍വചിക്കാന്‍ പോലും പറ്റാത്ത ചൈതന്യത്തെ കല്ലിലോ മരത്തിലോ ആവാഹിചു സരൂപിയാക്കി ഡിഫൈന്‍ ചെയ്തു കുടിയിരുത്തുന്നതു മനുഷ്യന്രെ സ്വൌകര്യത്തിനു വേണ്ടിയാണു.

നിരാമയ്ന്രെ ലെവലില് ഉള്ള ദൈവത്തിനു വിശ്ക്കുമോ? പല്ലു തേപ്പിക്കണോ? കുളിപ്പിക്കണോ? ഉറങ്ങണോ? ഒന്നും വേണ്ടാ. പക്ഷേ, കല്ലില് ആവാഹിചു സരൂപിയാക്കി നിശ്ചിത മൂല മന്ത്രത്തോടെ ആ മൂര്‍ത്തിയായി ഡിഫൈന്‍ ചെയ്യുമ്പോള്‍ ഇതൊക്കെ വേണ്ടിവരും.

ഇങ്ങനെറ്യുള്ള ദൈവം നിഗ്രഹാനുഗ്രഹ ശ്ക്തിയുള്ള്താണെന്നു ‘വിശ്വസിക്കപ്പെടുന്നു’
അതെല്ലാം വിശ്വാസമാണു.ദൈവം കോപിചാല്‍ നിഗ്രഹ ശ്ക്തി ഉണരുന്നു.പ്രീതനായാല് അനുഗ്രഹ ശക്തിയും.ആചാര ലംഘനം നടന്നാല്‍ ദൈവം കോപിക്കുമെന്നണു ‘വിശ്വാസം’.
ആ കോപം ഒഴിവാക്കാനാണു പരിഹാര ക്രിയകള്‍ ചെയ്യുന്നതു.

നിരാമ്യനും നിര്‍ഗുണനും അരൂപിയുമായ ദൈവത്തിനു ഇതൊന്നും ബാധകമല്ല.ഒരു മനുഷ്യനും ആരാധിക്കണമെന്നു ആ ദൈവത്തിനു നിര്‍ബന്ധമില്ല.

എന്നാല്‍ എല്ലാ ദിവസവും ഭക്ഷണം കൊടുക്കാമെന്ന കണ്ടീഷനില്‍ പ്രതിഷ്ട നടത്തിയ അമ്പലത്തില് പൂജ നടന്നില്ലെങ്കില്‍ ദൈവം കോപിക്കും.പ്രതിഷ്ട നടതിയ തന്ത്രിയുടെ ആപ്പീസ് പൂട്ടും .കോപത്തിനു ഇരയാവും.
ഇതൊക്കെയാണ്‍ വിശ്വാസം.

ഉണ്ണിക്കുട്ട്ന്‍ ഇപ്രകാരമുള്ള വിശ്വാസങ്ങളെ എങനെ കാണുന്നു എന്നതാണു പ്രശ്നം. യേശുദാസ് കയറിയാല്‍ അശുദ്ധിയാവും എന്നു വിശ്വസിക്കാനും അതു ആചരിക്കാനും അനുവാദം നല്‍കിയ ശേഷം മൂരാചികളേ എന്നു ഉറക്കെ വിളിചചതു കൊണ്ടു കാര്യമില്ല.

സകല വിശ്വാസത്തിലും സര്‍ക്കരിനു ഇടപെടാമെന്നു നിയമം കൊണ്ടു വരിക.നടപ്പാക്കുക.

ഒരു കടുത്ത അപരാധമാണു നടക്കുന്നതെങ്കില്‍ ഏതെങ്കിലും അഹിന്ദുവായ ഭക്തനു കോടതിയെ സമീപിച്ചു കൂടേ? വള്രെ നിസ്സാര്‍മല്ലേ പ്രശ്നം?സര്‍ക്കരിനു നിയമം നിര്‍മ്മിച്ചു കൂടേ?

Mr. K# said...

ഉണ്ണിക്കുട്ടനോട് മാത്രം
-----------------------

കുതിരവട്ടാ..ഇന്നാ പിടിച്ചോ മറുപടി.
ഇതാണൊ മറുപടി. ഈ മറുപടി വായിച്ചിട്ട് എനിക്കു മനസ്സിലായത് ഞാന്‍ പറഞ്ഞതെല്ലാം ഉണ്ണിക്കുട്ടന്‍ സമ്മതിച്ചു എന്നാണ്. ശരിയാണോ? ;-)
ഞാന്‍ നമ്പൂതിരി യുമായി ഫോണില്‍ സം സാരിച്ചു. അദ്ദേഹം പറഞ്ഞതു "എല്ലാവര്‍ ക്കും അമ്പലത്തില്‍ കയറാം എന്നൊരു നിയം വന്നാ എല്ലാരും കേറിക്കോട്ടെ. ഇപ്പൊ ഏതായലും നടപ്പില്ല എന്നാണ്." പക്ഷെ അദ്ദേഹത്തിന്റെ പോസ്റ്റില്‍ ഉള്ള ഭാഷ, കമന്റിനു മറുപടി പറഞ്ഞിരിക്കുന്ന ഭാഷ എന്നിവയില്‍ വര്‍ഗ്ഗീയം മുഴച്ചു നില്‍ ക്കുന്നു. ഇതെന്റെ മത്രം അഭിപ്രായം അല്ല.ഇവിടെ വന്നു കമന്റിയ 90% ആളുകളുടേയും അഭിപ്രായം ആണ്. അതിനെയാണ്‍ ഞാന്‍ വിമര്‍ശിച്ചത്.
ഉണ്ണിക്കുട്ടാ, നിങ്ങള്‍ രണ്ടുപേരുടെയും പ്രായം തമ്മില്‍ ഒരു പാട് അന്തരമുണ്ട്. വളര്‍ന്നു വന്ന സാഹചര്യം നിങ്ങളുടെ ചിന്തയെയും ഭാഷയെയും സ്വാധീനിച്ചിട്ടുണ്ട്. രണ്ടു പേര്‍ക്കുമുണ്ട് ഗുണവും ദോഷവും. അദ്ദേഹത്തിന്റെ ഭാഷയെ വിമര്‍ശിക്കാന്‍ തക്ക ഇരുത്തം, അല്ലെങ്കില്‍ പാകത ഉണ്ണിക്കുട്ടനായിട്ടുണ്ടൊ? ഉദാഹരണത്തിന് ഒരാളെ പ്രാന്തനെന്നോ, വട്ടനെന്നോ, വിവരദോഷിയെന്നോ വിളിക്കാന്‍ ഉണ്ണിക്കുട്ടന് എത്ര പ്രകോപനം വേണം, അതും പ്രായത്തില്‍ ഒരു പാട് മുതിര്‍ന്ന ആളിനെ? വര്‍ഗ്ഗീയത്തെപ്പറ്റി പറയാനാണെങ്കില്‍ ഒരു പാട് പറയാനുണ്ട്. ഇതൊന്നു വായിച്ചു നോക്കൂ. 90% ശതമാനം ആള്‍ക്കാരുടെ അഭിപ്രായം ഉണ്ണിക്കുട്ടന്റെ ചിന്തയെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കൂ. എന്തായാലും ഫോണില്‍ അദ്ദേഹവുമായി സംസാരിച്ച ഉണ്ണിക്കുട്ടന്റെ ആത്മാര്‍ത്ഥതയെ അഭിനന്ദിക്കുന്നു.
ഫോണില്‍ അദ്ദേഹം ഇങ്ങനേയും പറഞ്ഞു "ദൈവം രണ്ടു തരത്തില്‍ ഉണ്ട്. ഒന്നു അരൂപിയയ ദൈവം പിന്നെ കല്ലിലുള്ള ദൈവം ". എനിക്കതൊനും അങ്ങു ദഹിക്കാന്‍ പറ്റുന്നില്ല അതാ ഞാന്‍ നിര്‍ ത്തിപ്പോയേ..അദ്ദേഹത്തോട് യാതൊരു വിരോധവും ഇല്ല.
ഉണ്ണിക്കുട്ടനു മനസ്സിലാവുന്നില്ലെങ്കില്‍ എന്തു പറയാനാ. ഈ ഈ കമന്റൊന്നു നോക്കാമൊ?
പിന്നെ അദ്ദേഹത്തിന്റെ ഉദ്ദേശം എന്താഅണ്? ഒരു വിവാദം അല്ലേ എന്നു ഞാന്‍ അദ്ദേഹത്തോടു തന്നെ ചോദിച്ചു. അല്ല എന്നദ്ദേഹം പറഞ്ഞു.
:-) എന്റെ ഉണ്ണിക്കുട്ടാ, ഇത് വെറും ഒരു ചര്‍ച്ച. നമുക്കെല്ലാവര്‍ക്കും സമയമുണ്ടായിരുന്നതുകൊണ്ട് പങ്കെടുത്തു. എല്ലാവരുടെയും അഭിപ്രായം മനസ്സിലാക്കാന്‍ ഒരു അവസരം, വിവരമുള്ളവരുടെ അടുത്ത് സംസാരിച്ചാല്‍ അല്പം വിവരവും കിട്ടും, പിന്നെ നമ്മുടെ അഭിപ്രായവും പറയാം എന്നു വിചാരിച്ചാണ് ഞാന്‍ ഇവിടെ വന്നത്. വിവാദങ്ങള്‍ വരും പോകും അത്രയേ ഉള്ളൂ.

ഞാ‍ന്‍ തമാശക്ക് ഉണ്ണിക്കുട്ടനെ ഒന്നു വിമര്‍ശിച്ചു നോക്കിയതാ ;-) ഉണ്ണിക്കുട്ടന്‍ എന്നെ വിമര്‍ശിച്ച പോലെ. ഇതിനു മറുപടിയൊന്നും വേണ്ട കേട്ടൊ. നമ്മള്‍ എല്ലാം പറഞ്ഞു കോമ്പ്ലിമെന്റ്സാക്കി. ;-) എന്നാലും മറുപടി എഴുതിയാല്‍ നല്ലത്. നമുക്ക് രണ്ടുപേര്‍ക്കും എന്തെങ്കിലും പഠിക്കാമല്ലോ.

padmanabhan namboodiri said...

കുതിരവട്ടാന്‍,
താങ്കള്‍ വീണ്ടും ഇടപെട്ന്നു. സന്തോഷം.വികാരം ഒക്ഷ്ഹിവാക്കി വസ്തുതാപരമായ ഒരു തര്‍ക്കമാണു ഞാന്‍ മോഹിച്ചതു. പക്ഷേ കൂറ്റുതല് പേരും വികാരത്തിന്റെ ഭാഷയിലാണു സംസാരിക്കുന്നതു.കുഴപ്പമില്ല. അതു വേറൊരു ശൈലി.
തങ്കള്‍ക്കു നന്ദി

Anonymous said...

എന്റെ പൊന്നു നമ്പൂതിരിച്ചാ.. ഈ വിഷയം വീണ്ടും തീയിട്ട് ചൂടോടെ വച്ചു എന്നു കരുതി. ഇവിടെയുള്ള മറ്റുള്ളവരും നിങ്ങളെപോലെ അരാജത്വം നിറഞ്ഞ ഹിന്ദുവാകില്ല.
എല്ലാവരും നിങ്ങളെപോലെയുള്ള ആള്‍ക്കാര്‍ ആണെന്നു കരുതല്ലേ!
അങ്ങനെ എങ്കില്‍ ഈ രാജ്യം, അല്ലെങ്കില്‍ ഈ സംസ്ഥാനം എങ്കിലും വിശ്വഹിന്ദു പരിഷത്ത് നയിച്ചേനെ!. കുറഞ്ഞപക്ഷം ഒരു പഞ്ചായത്ത് എങ്കിലും. ഒരു വാര്‍ഡ് എങ്കിലും.
നിങ്ങളെപോലെ ഒക്കെ ഉള്ളവരുടെ കപടമനസ് ജനം തിരിച്ചറിയുന്നു എന്നതിന്റെ തെളിവാണ് ആ നേത്രുത്വം ഇല്ലായ്മ.
ഈ ചര്‍ച്ചയുടെ ഒടുക്കമാകുന്നു ഇനി എങ്കിലും ഒരു കാര്യം താങ്കളെങ്കിലും കനസിലാക്കുക, അടിച്ചേല്‍പ്പിക്കലിന്റെ / കണ്ണുകെട്ടലിന്റെ / പ്രകോപിപ്പിക്കലിന്റെ / ഉപയോഗിക്കലിന്റെ ഒന്നും മാര്‍ഗ്ഗം വഴി ആര്‍ക്കും ഒന്നും നേടാനാവില്ല.

കഴിഞ്ഞവര്‍ഷം ആജ് തക് ഉം, എന്‍ ഡി ടി വിയും ഒക്കെ നടത്തിയ സര്‍വേകളില്‍ ആര്‍ എസ് എസ്സിനും വി എച് പി ക്കും ഒക്കെ 30% ഓളം പ്രവര്‍ത്തക നഷ്ടം ആണ് ഉണ്ടായത്. അതു മറക്കണ്ട. ബി ജെ പി ടെ കാര്യം ഒരു സര്‍വേയുടെ ആവശ്യവും ഇല്ലാതെ തന്നെ നമുക്ക് മനസിലാക്കാനും കഴിഞ്ഞു.
ഇനിയും ഉണ്ടോ ഞങ്ങളുടെ ‘ഹിന്ദുക്കണ്ണുകളെ’ മയക്കാനുള്ള വര്‍ഗ്ഗീയ പൊടി?

വര്‍ഗ്ഗിയതയ്ക്ക് വഴിമരുന്നിടുന്ന മറു കമന്റുകള്‍ എന്ന ചവറുകള്‍ അല്ലാതെ ഈ ചര്‍ച്ചയുടെ ഫലം ചൂണ്ടുന്ന എന്തെങ്കിലും വിശകലനം താങ്കളുടെ കയ്യിലുണ്ടോ?
ഇവിടെ മെജോരിറ്റി എന്തു പറഞ്ഞു എന്നു എങ്കിലും?
അതു പറയാന്‍ വേറേ ഒരു സാധനം കൂടി വേണം. അതിനു ശക്തിയും വേണം.

വേണു venu said...

യേശുദാസ്സിനെ അമ്പലത്തില്‍ കടത്താമോ.
യേശുദാസ്സിന്‍റെ ശരീരമാണോ പ്രശ്നം, അതോ അമ്പലത്തിന്‍റെ വാതിലാണോ. ?
ആദ്യത്തേതാണെങ്കില്‍ അദ്ദേഹത്തിന്‍റെ വണ്ണം കുറയ്ക്കുക. രണ്ടാമത്തേതാണു് പ്രശ്നമെങ്കില്‍ അമ്പലത്തിന്‍റെ വാതല്‍ വലുതാക്കുക.
പത്മനാഭന്‍‍ നമ്പൂതിരി ഒരു ചോദ്യമെറിഞ്ഞു. അതിനുത്തരം ശരി അല്ലെങ്കില്‍ തെറ്റു്. ഇതില്‍ രണ്ടിലേതെങ്കിലും എഴുതി വേണമെങ്കില്‍ ഒരു ന്യായീകരണവും. കഴിഞ്ഞു. ചോദ്യത്തിനു് പ്രതികരണം.
പക്ഷേ കമന്‍റുകളിലധികവും ഒരു കൊഞ്ഞനം കുത്തായി മാറുന്നതുപോലെ.

Mr. K# said...

ഞാന്‍ മുമ്പേ പറഞ്ഞിരുന്നു, അര്‍ഹിക്കുന്ന കമന്റുകള്‍ക്കു മാത്രം മറുപടി കൊടുക്കുക, അല്ലാത്ത കമന്റുകള്‍ അവിടെയില്ല എന്നു വിചാരിക്കുക.
ഇദ്ദേഹം താരതമ്യേന പുതിയ ബ്ലോഗ്ഗറാണ് പോരാത്തതിന് പേരിന്റെ അറ്റത്ത് ഒരു നമ്പൂതിരിയുമുണ്ട്, ആര്‍ക്കായാലും ഒന്നു കുതിര കയറാന്‍ തോന്നും, അതു പ്രതീക്ഷിക്കാവുന്നതാണ്. പക്ഷേ അതുകൊണ്ട് ഗുണവുമുണ്ട്, ആള്‍ക്കാര്‍ക്ക് തുറന്നടിച്ച് അവരുടെ അഭിപ്രായം പറയാന്‍ കഴിയും. പോരാത്തതിന് അനൊണി ഓപ്‌ഷന്‍ വരെ തുറന്നിട്ടിരിക്കുന്നു.
എന്തായാലും ഇത് ബൂലോകര്‍ക്ക് വളരെ പ്രിയപ്പെട്ട വിഷയമാണെന്ന് കമന്റുകളുടെ എണ്ണത്തില്‍ നിന്നും മനസ്സിലാക്കാം. യേശുദാസിനെപ്പോലെ ഒരു അനുഗ്രഹീതഗായകന്‍ ഗുരുവായൂരപ്പനില്‍ വിശ്വസിക്കുന്നു എന്നത് എല്ലാ ഹിന്ദുക്കള്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ആചാരങ്ങളില്‍ എത്രത്തോളം വെള്ളം ചേര്‍ക്കാം എന്ന് ആരാണ് തീരുമാനിക്കേണ്ടത് എന്നതു മാത്രമാണ് ഇവിടത്തെ യഥാര്‍ത്ഥ പ്രശ്‌നം. മന്ത്രിസഭ കൂടിയാണ് ആ തീരുമാനമെടുക്കേണ്ടതെങ്കില്‍ അങ്ങനെയാവട്ടെ. പക്ഷേ ഒരു മന്ത്രിയുടെ സ്വേച്ഛാപരമായ തീരുമാനമാകരുത് അത്. ഇനി നമ്മുടെ മന്ത്രിമാര്‍ക്കും വൈദിക കാര്യങ്ങളില്‍ എത്രത്തോളം ഗ്രാഹ്യമുണ്ടെന്ന് നമുക്കറിയില്ല. വേണ്ടത്ര അറിവില്ലാതെ അവര്‍ ഒരു തീരുമാനം എടുത്താല്‍ അതു കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും പരാജയപ്പെടുകയും ചെയ്യും. അതിനാല്‍ മന്ത്രിസഭ കൂടി എല്ലാവരും ആലോചിച്ച് ഒരു തീരുമാനം എടുക്കട്ടെ. കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാലും ജയിക്കുന്ന ഒരു തീരുമാനം. കാരണം വേണ്ടത്ര ആലോചിക്കാതെ എടുത്തു ചാടി എന്തെങ്കിലും മണ്ടത്തരം കാണിക്കുകയോ പറയുകയോ ചെയ്താല്‍ യഥാര്‍ത്ഥത്തില്‍ മണ്ടന്മാരാകുന്നത് പത്തൊ ഇരുപതോ മന്ത്രിമാരല്ല, അവരെ തിരെഞ്ഞെടുത്ത ലക്ഷക്കണക്കിനു ജനങ്ങളാണ്.

ഉണ്ണിക്കുട്ടന്‍ said...

നമ്പൂതിരി.. നമ്മള്‍ ഫോണില്‍ ചര്‍ ച്ച ചെയ്ത കാര്യങ്ങള്‍ കമന്റായി ഇടുന്നതിനു മുന്പ് താങ്കളോട് ഒന്നു പറയേണ്ടതായിരുന്നു. ക്ഷമിക്കും എന്നു കരുതുന്നു.

രാഷ്ട്രീയത്തില്‍ എനിക്കു തീരെ താത്പര്യം ഇല്ല. പിന്നെ മതത്തിന്റെ പേരിലുള്ള തരം തിരിവു സം സാരമൊക്കെ കേട്ടാല്‍ ചിലപ്പോ നിയന്ത്രണം വിട്ടു പോകും . വിഷമം ഒന്നുമില്ലല്ലോ അല്ലെ.

കുതിരവട്ടാ അപ്പോ എല്ലാം പറഞ്ഞ പോലെ. അലപ്പിക്കു തന്നെ ഇപ്പൊഴും യാത്ര കാണാം .

padmanabhan namboodiri said...

ഉണ്ണിക്കുട്ടാ,
ക്ഷമിക്കണമെന്നു പറയാന് മാത്രം എന്തു കുഴപ്പമാണു താങ്കള് ഒപ്പിച്ചതു? താങ്കള് ഫോണില് വിളിച്ചു. ഞാന് കുറേക്കൂടി കാ‍ര്യങ്ങള് താങ്കളോടു സംസാ‍രിച്ചു.ആ സംസാരത്തില് ഒളിച്ചു വക്കാന് ഒന്നുമില്ല.ബ്ലോഗില് ഇട്ടാലും കുഴപ്പമില്ല.transparent ആണു കാര്യങ്ങള്.രണ്ടു തരം ദൈവമുണ്ടെന്നു പറഞ്ഞപ്പോള് ആ കണ്സെപ്റ്റ് താങ്കള്ക്കു മനസ്സിലായില്ല.
ബ്രാഹ്മണന്മാരെന്നു പറയുന്നവര് കയറിയാല് അശുദ്ധമാവുന്ന അമ്പലങ്ങളുണ്ടു ആദിവാസികള്ക്കിടയില്.അതു അവരുടെ വിശ്വാസം.
ഇവിടെ വേണു ഒരു കാര്യം പറ്ഞ്ഞു.

പത്മനാഭന്‍‍ നമ്പൂതിരി ഒരു ചോദ്യമെറിഞ്ഞു. അതിനുത്തരം ശരി അല്ലെങ്കില്‍ തെറ്റു്. ഇതില്‍ രണ്ടിലേതെങ്കിലും എഴുതി വേണമെങ്കില്‍ ഒരു ന്യായീകരണവും. കഴിഞ്ഞു. ചോദ്യത്തിനു് പ്രതികരണം.
പക്ഷേ കമന്‍റുകളിലധികവും ഒരു കൊഞ്ഞനം കുത്തായി മാറുന്നതുപോലെ.


ഉറക്കെ സംസാരിച്ചാല് ന്യായമാവില്ല.യെസ് എന്നു പറയാം. നോ എന്നും പറയാം.ഓരോന്നു പറയുമ്പോഴും ആ വാദം ന്യായീകരി‍ക്കാനുള്ള കാര്യങ്ങള് കൂടി പറയുക.

ഇവിടത്തെ ഭൂരിപക്ഷം നോ‍ക്കിയല്ല ഗുരുവായൂരില് തീരുമാനമെടുക്കുക എന്നതിനാല് നമ്മള് വേവലാതിപ്പെടുകയും വേണ്ട. വിഷയം എത്ര തല്ലിപ്പൊളി ആയാലും നിലപാടൂകള് എത്ര മൂരാച്ചി ആയാലും ചര്ച്ച നല്ല നിലയില്‍ നടതാലോ.
തുടക്കത്തില് ഞാന് ദില്ബാസുരനോടു ഉപയോഗിച്ച വാക്കു അക്കാദമിക് സംവാദം എന്നാണു.
എത്ര സംശയമുണ്ടെങ്കിലും എത്ര എതിര് വാദങ്ങള് ഉണ്ടെങ്കിലും ആ സംശങ്ങള് സംബന്ധിചു ചര്ച ചെയ്യുന്നതു ഒരു ബ്രെയിന് exercise ആണു. നമ്മുടെ വാദങ്ങള് കൂടുതല് ബലവത്താവുന്നതു എതിര് വാദങ്ങളെ യുക്തിഭദ്രമായി തോല്‍പ്പിക്കുമ്പോഴാണു.
എല്ലാവര്‍ക്കും നന്ദി.
സ്നേഹത്തോടെ,
പദ്മനാഭന് നമ്പൂതിരി

padmanabhan namboodiri said...

കുതിരവട്ടന്‍ said...
ഞാന്‍ മുമ്പേ പറഞ്ഞിരുന്നു, അര്‍ഹിക്കുന്ന കമന്റുകള്‍ക്കു മാത്രം മറുപടി കൊടുക്കുക, അല്ലാത്ത കമന്റുകള്‍ അവിടെയില്ല എന്നു വിചാരിക്കുക.
ഇദ്ദേഹം താരതമ്യേന പുതിയ ബ്ലോഗ്ഗറാണ് പോരാത്തതിന് പേരിന്റെ അറ്റത്ത് ഒരു നമ്പൂതിരിയുമുണ്ട്, ആര്‍ക്കായാലും ഒന്നു കുതിര കയറാന്‍ തോന്നും, അതു പ്രതീക്ഷിക്കാവുന്നതാണ്. പക്ഷേ അതുകൊണ്ട് ഗുണവുമുണ്ട്, ആള്‍ക്കാര്‍ക്ക് തുറന്നടിച്ച് അവരുടെ അഭിപ്രായം പറയാന്‍ കഴിയും. പോരാത്തതിന് അനൊണി ഓപ്‌ഷന്‍ വരെ തുറന്നിട്ടിരിക്കുന്നു.

പ്രിയ കുതിരവട്ടന്,
ആ അനോനി ഓപ്ഷ്ന് അതിനു വേണ്ടിത്തന്നെയാണു.എതിരഭിപ്രായം പറയാനുണ്ടാവും. എന്നാല് ഐഡ്ന്റിറ്റി മറച്ചു വക്കുകയും വേണം.അത്തരക്കാര് അങ്ങനെ തന്നെ ചെയ്യണം. താങ്കള് നടത്തിയ ഇടപെടലുകള്‍ക്കു നന്ദി

Pramod.KM said...

വിമറ്ശനങ്ങളെ അത് വഴിവിട്ടുള്ളതാണെങ്കിലും കേട്ട് നിയന്ത്രണം വിടാതെ മറുപടി പറയാന്‍ കഴിയുന്നു എന്നുള്ളത് തന്നെ ഒരു വലിയ ക്വാളിഫിക്കേഷന്‍.!

padmanabhan namboodiri said...

പ്രിയ പ്രമോദ്,
വിമര്‍ശനം നടത്തിയാല് വിമര്‍ശിച്ച ആളെയല്ലല്ലൊ നോ‍ക്കേണ്ടതു?എന്തു പറഞു എന്നല്ലേ?

Anonymous said...

Dear Sir,

Great debut artcile engane nammallku paranju kondirikkam.. India muzhuvan nammudethakkumennu Marapapaa vannu paranjappol eee sudhakaran evide yayirrunnu enganullavare Mantrhi akkunnathil valare sankadamundu Keralathille janangall chinthikkanam allengil Swami Vivekanandan paranjathil oru thettumillya.. Keralam Brandalayam ennu onnu thiruthhuka koodi cheeyam Brandy---Alayam.

Yesudas nne Guruvayurambalathil kadathiyyathu kondo. kadathhathirrunnathu kondo prasnam theerunilla. there should be a strong Anti-conversion bill all over India very strict enough is enough.. Daivathil viswasichallum ellengillum... eee Matham mattal paripadi nirthuka thanne venam

Yesudas Hindu mathathil viswasikkunnu athondu njangal adehathee Hindu vakkan kazhiyilla Hindu matha achara prakaram you can believe in anything.. Pakshes everyone is a born Hindu mattullathellam adichelpicha viswasangallanu.. ethanu ennikku parayannulathu

padmanabhan namboodiri said...

ശ്രീ,
ഇതൊരു പുതിയ വിഷയമല്ലെ?

എസ്. ജിതേഷ്ജി/S. Jitheshji said...

വെടിക്കെട്ട് കാണാമെന്നു കരുതി വന്നപ്പോഴേക്കും പൂരോം കഴിഞ്ഞു....വെടിക്കെട്ടും കഴിഞ്ഞു....
സോറി ഞാനല്പം ലേറ്റായി...!!!!!

«Oldest ‹Older   201 – 226 of 226   Newer› Newest»