Monday, March 31, 2008

നക്ഷത്രപ്പിരിവുകളുടെ കാലം

പിരിക്കാ‍നുള്ള പാത്രം ബക്കറ്റ് മാത്രമായിരുന്നു ഒരു കാലത്ത്.
ഇതു നക്ഷത്രങ്ങളില് ചെന്ന് പിരിക്കുന്ന കാലം. ഇതിനുള്ള പാത്രം ഏതാണ്‍?

6 comments:

Radheyan said...

സമ്മേളനം കൂടുക, ചര്‍ച്ച ചെയ്യുക എന്നിവയൊക്കെ അന്യമായ ഒരു ജനാധിപത്യരാജ്യത്ത്,ചില കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്ഥിരമായി അടിമുടി സമ്മേളനങ്ങള്‍ നടത്തുകയും സ്വയം വിമര്‍ശിക്കുകയും ചെയ്യുന്നുവെങ്കില്‍ അതിനെ അനുമോദിക്കുകയല്ലേ വേണ്ടത്.

അതും ജനാധിപത്യം അശേഷമില്ലാതെ കുടുംബവാഴ്ച്ച നടത്തുന്ന ഒരു പാര്‍ട്ടി സ്വയം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയെന്ന് അവകാശപ്പെടുകയും മനോരമ മുതല്‍ പത്രങ്ങള്‍ അത് എന്‍ഡോഴ്സ് ചെയ്യുകയും ആ ചേരിയെ ജനാധിപത്യ ചേരി എന്നു വാഴ്ത്തുകയും ചെയ്യുന്ന കാലത്ത്....

ദാ ഇപ്പോള്‍ വണ്ടി കയറി മരിച്ചവര്‍ക്ക് ഫണ്ട് ഉണ്ടാക്കുന്നു.ആര്‍ക്ക് എത്ര ലക്ഷം കിട്ടുമെന്ന് നിങ്ങള്‍ പത്രക്കാര്‍ക്ക് കണക്കെടുക്കാവുന്നതാണ്,മറ്റൊരു യൂത്ത് നന്ദിഗ്രാം ഫണ്ട് അല്ലെങ്കില്‍ ലീഗിന്റെ ഗുജറാത്ത് കലാപ സഹായ ഫണ്ട്...

ചില വായില്‍ പോയി അല്ലേ

padmanabhan namboodiri said...

എന്നാലും നക്ഷത്രപ്പിരിവിന്റെ കാര്യം മിണ്ടരുതു എന്നാണൊ?
പാര്‍ട്ടി തന്നെ ഇക്കാര്യം സമ്മതിച്ചതാണല്ലൊ.

നന്ദി ഗ്രാം ഫണ്ടൂം ഗുജറാത്ത് ഫണ്ടും മാത്രമല്ലല്ലൊ ഉള്ളതു.

ഫണ്ട് പിരിവിന്റെ കാര്യത്തില് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ തോല്‍പ്പിക്കാന് ഇനി ആരെങ്കിലും ജനിച്ചിട്ടു വേണം.

സമ്മേളനം കൂടുന്നതും സമ്മേളനാന്ത്യം മഴ പെയ്യുന്നതും മറ്റും നല്ലതു തന്നെ

Radheyan said...

ഏയ്, മിണ്ടാതിരിക്കണമെന്നൊന്നും ഞാന്‍ പറഞ്ഞില്ലേ.

ഞാന്‍ ചൂണ്ടി കാട്ടിയ ഫണ്ടൊക്കെ പിരിച്ചത് മാത്രമേ അറിയൂ.ആര്‍ക്കും നല്‍കിയതായി അറിയില്ല.

ഫണ്ട് പിരിവില്‍ കമ്മ്യൂ.പാര്‍ട്ടി തന്നെ മുന്നില്‍.മുന്‍കാലങ്ങളില്‍ ഇതില്‍ ഒരു സംഘടനാ തത്വവും ഉണ്ടായിരുന്നു.ചെറിയ സംഖ്യകള്‍ക്കായി നിങ്ങള്‍ വീടുകള്‍ കയറി ഇറങ്ങുക എന്നു പറഞ്ഞാല്‍ അത്രയും ജനവുമായി സമ്പര്‍ക്കം ചെയ്യുക എന്ന് അര്‍ത്ഥം, ചിലര്‍ തരും,ചിലര്‍ ക്ഷോഭിക്കും,എല്ലാം കേള്‍ക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബാദ്ധ്യസ്ഥരാണ്.

വന്‍ പിരിവുകളെ എതിര്‍ക്കാനുള്ള ഒരു കാരണം ഈ അടിസ്ഥാനതത്വം ലംഘിക്കപ്പെടുന്നു എന്നു കൂടി കൊണ്ടാ‍ണ്.അതിലെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ മറ്റൊരു വിഷയം.

ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്നിരിക്കിലും ഇത് ചര്‍ച്ച ചെയ്യാന്‍ കാണിക്കുന്ന ആര്‍ജ്ജവത്തെയാണ് ഞാന്‍ ചൂണ്ടി കാട്ടിയത്.ഇത് ചര്‍ച്ച ചെയ്യാത്ത പാര്‍ട്ടികളില്‍ എല്ലം സംശുദ്ധവും സുഭദ്രവും എന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്ന മാധ്യമ സംസ്ക്കാരം നാളെ ഈ പാര്‍ട്ടികളില്‍ കൂടി സ്വയം വിമര്‍ശനം ഇല്ലാതാക്കാനേ ഉപകരിക്കൂ എന്ന് എനിക്ക് തോന്നുന്നു.

(പാര്‍ട്ടി അംഗമായ ശേഷം സ്ഥിരമായി വീടുകള്‍ കയറി പിരിക്കാന്‍ ഇറങ്ങുന്ന അമ്മയെ നോക്കി അച്ഛന്‍ പറയും:തെണ്ടാനുള്ള യോഗമുണെങ്കില്‍ ഇങ്ങനെ പോയി കിട്ടുമെന്ന് കരുതാം)

:: VM :: said...

പോലീസ് സ്റ്റേഷനില്‍ കയറിയ പോലാ ;)

മേലോട്ടു തടവിയാല്‍ ചെകിട്ടത്തടി.. താഴോട്ടു തടവിയാല്‍ കൂമ്പിനിടി ;)


ഈ പത്രക്കാരുടെ ഒരു കാര്യം ;)

ഇടിവാള്‍

Anonymous said...

The method of using image will effect your search engine visibility. I really hate to miss this blog from quality readers just because of this image technique.
Please Try to change to malayalam Fonts (Unicode). It is very easy by using varamozhi editor.
Free greetings For everyday

Martin Morgan said...

the message is absolutely right :)

Coursework Help | Dissertation Help | writing help