Friday, November 30, 2007

മോരും മുതിരയും

മോരും മുതിരയും


പലര്‍ക്കും ഒരു ധാരണയുണ്ട്.

കോണ്‍ഗ്രസ് മാതിരിയുള്ള ഒരു പാര്‍ട്ടി തന്നെയാണു സി.പി.എമ്മും.

തീര്‍ത്തും തെറ്റാണ്‍.

സിന്‍ഡിക്കേറ്റുകാരുടെ കഥകള് കേട്ട് ചെവിയില് ഗീബത്സു കയറിക്കൂടിയതിന്റെ ലക്ഷണമാണത്.

കോണ്‍ഗ്രസ്സുമായി ഒരു താരതമ്യമേ സാധ്യമല്ല.

ഇപ്പോള് തന്നെ നോക്കുക.

വിഭാഗീയതയെന്നു മണിക്കൂറില് നൂറു തവണയെങ്കിലും കേള്‍ക്കുന്നു. കേട്ടു കേട്ട് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസം തന്നെയാണു സി.പി.എമ്മിലെ വിഭാഗീയതയും എന്നു നാമങ്ങു തീരുമാനിച്ചു.

ഇവിടാണു പിഴച്ചത്.

സംഗതി രണ്ടും ഇസം തന്നെയാണ്‍.

എന്നാല് വിഭാഗീയത ഗ്രൂപ്പിസമേയല്ല.

ജന്മം കൊണ്ടും കര്‍മ്മം കൊണ്ടൂം രണ്ടും രണ്ടാണ്‍.

ഗ്രൂപ്പിസം അധികാര മോഹത്തില് നിന്നാണ്‍ ഉണ്ടാവുന്നത്.ഖദറിടാന് തുടങ്ങിയാല് താനേ ചൊറിഞ്ഞു പൊന്തുന്നതാ‍ണ്‍ അത്.

എന്നാല് വിഭാഗീയത ഉണ്ടാവുന്നതു അധികാര ദുര്‍മ്മോഹത്തില് നിന്നല്ല,പാര്‍ലമെന്ററി വ്യാമോഹത്തില് നിന്നാണ്‍.

ഒരാള്‍ക്കു അധികാര ‍മോഹം പിടിപെട്ടാല് എളുപ്പം തിരിച്ചറിയാന് പറ്റും.രാത്രി കരുണാകരന്റെ എച്ചിലിലയില് അത്താഴമുണ്ണുകയും ഒന്നിച്ചു കിടക്കാന് പോവുകയും ചെയ്ത ആളെ രാവിലെ പ്രാതലിനു വിളിക്കുമ്പം കണികാണാന് കിട്ടില്ല.ആള് ഉമ്മന് ചാണ്ടിയുടെ അടുക്കളപ്പുറത്തായിരിക്കും.

ഏതാണ്ടു ജൂദാസിന്റെ ലൈന്.

സി.പി.എമ്മില് ഇതു അത്രക്കു പച്ചമലയാളത്തില് പ്രയോഗിക്കാറില്ല.സംസ്കൃതീകൃതമാണ്‍.പ്രത്യയശാസ്ത്രവ്യതിയാനമാണ്‍. ചില സിദ്ധാന്തങ്ങളൊക്കെ അതിനുമുണ്ട്.

ഒരാള് വിഭാഗീയനാണോ എന്നറിയാന് ലിറ്റ്മസ് ടെസ്റ്റ് നടത്തുന്നത് ഈ സിദ്ധാന്തങ്ങളുടെ പിന്‍ബലത്തിലാണ്‍.

മൂക്ക് താഴോട്ടായ മനുഷ്യര്‍ക്കെല്ലാം കാര്യം പിടി കിട്ടിയാലും മൂക്കു മേലോട്ടായ പാര്‍ട്ടി മെഷിനറിക്കു വിഭാഗീയനെ കണ്ടെത്താ‍ന് കുറച്ചൊന്നുമല്ല പങ്കപ്പാട്.

രാവും പകലും ഉറക്കമൊഴിച്ചിരുന്ന് അയാളുടെ ഫോണ് ചോര്‍ത്തണം. ആയത് ഏരിയാ കമ്മറ്റി വഴി മേല് ഘടകത്തില് സമര്‍പ്പിക്കണം.മേല് ഘടകം വീണ്ടും അതിന്റെ മേല് ഘടകത്തിനയക്കും.

അങ്ങനെ അപ്പനപ്പൂപ്പന്മാരായിട്ടുള്ള ഒരു മാതിരി എല്ലാ മേല് ഘടോല്‍ക്കചന്മാരും പരിശോധിക്കും. ആ പരിശോധനയുടെ റിപ്പോര്‍ട്ട് കണ്ട്രോള് കമ്മീഷനു സമര്‍പ്പിക്കും.കണ്ട്രോള് കമ്മീഷന് ഡല്‍ഹിയിലും കല്‍ക്കത്തയിലും അറ്റ്കൈക്കു ഉപ്പിന് കലത്തിലും യോഗം ചേരും.

എന്നിട്ടു വിഭാഗീയനെന്ന ഇഷ്ടന് ഇഷ്ടമില്ലാത്ത അച്ചിയാണോ എന്നു തീരുമാനുക്കും.

യെസ് എന്നാണ്‍ ഉത്തരമെങ്കില് അയാളുടെ നീക്കങ്ങള് പ്രത്യയശാസ്ത്ര വ്യതിയാനം എന്ന പട്ടികയില് ഉള്‍പ്പെടുത്തും.

കോണ്‍ഗ്രസ്സുകാരുടെ അവസരവാദം പോലെ ഉളുപ്പില്ലാത്ത ഏര്‍പ്പാടല്ല ഇത്.

അവസര വാദത്തിനു മരുന്നില്ല; എന്നാല്,പ്രത്യയശാസ്ത്രവ്യതിയാനത്തിനു അതുണ്ട്.

ശ്രീമദ് മൂലധനത്തിന്റെ പ്രഥമ സ്കന്ദം തൊട്ട് പുനര്‍വായന നടത്തുക.പറ്റുമെങ്കില് പുനര്‍വിദ്യാഭ്യാസവും നേടുക.

പി.ജിയെപോലഉള്ള സൈദ്ധാന്തികര് തൊട്ട് പി.ബിയിലെ ഉന്നത മേമ്പ്രന്മാര് വരെ ഈ ചികിത്സ കഴിഞ്ഞ് രോഗം ഭേദന്മായിട്ടുണ്ട്.

എന്നാല് പത്തോ പന്ത്രണ്ടോ കൊല്ലം പാര്‍ലമെന്ററി വ്യാമോഹം പിടിപെട്ടു കഴിഞ്ഞാല് പിന്നെ ഒരു ചികിത്സയും ഫലിക്കില്ല.രാഘവനും ഗൌരി അമ്മയും ഒക്കെ ഈ ഗണത്തില് പെടും.

അടിസ്ഥാനപരമായ ഇത്തരം വ്യത്യാസങ്ങള് തിരിച്ചറിയാതെ കോണ്‍ഗ്രസ്സിന്റെ മണ്ഡലം സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്ന ലാഘവത്തോടെ സി.പി.എമ്മിന്റെ ഏരിയാ സമ്മേളനങ്ങള് റിപ്പോര്‍ട്ട് ചെയ്താല് വന് അബദ്ധം പറ്റും.’അടിപിടി സംഘര്‍ഷം; സമ്മേളനം നിര്‍ത്തി വച്ചു’ എന്നൊക്കെ വാര്‍ത്തകള് വരുന്നതു അതുകൊണ്ടാണ്‍.

വാസ്തവത്തില് കൊച്ചിയിലും ചേര്‍ത്തലയിലും മറ്റും എന്താണുണ്ടായത്?

അണ്ടിയോ മാവോ മൂത്തത് എന്ന സമസ്യയെ പാര്‍ട്ടി പരിപ്രേക്ഷ്യത്തില് വിചിന്തനം ചെയ്യുകയും ആയതിനെ ചൊല്ലി ബൌദ്ധിക വ്യായാമത്തില് ഏര്‍പ്പെടുകയുമല്ലേ ഉണ്ടായതു?

പക്ഷേ, പത്രങ്ങളില് വന്നതോ?

മൂത്തത് വിഭാഗീയത ആണെന്നും സമ്മേളനങ്ങള് നിര്‍ത്തിവച്ചു എന്നും.

ഘടനാപരമായ വ്യത്യാസങ്ങള് തിരിച്ചറിഞ്ഞില്ലെങ്കില് ഇങ്ങനെ വലിയ അബദ്ധം പറ്റും.

കോണ്‍ഗ്രസ് ഏകദൈവവിശ്വാസത്തില് അധിഷ്ഠിതമാണ്‍. ആ വിഗ്രഹത്തില് വിശ്വാസമുണ്ടെന്നു പരസ്യമായി പറഞ്ഞാല് ഏതു കരുണാകരനും വാളെടുക്കാം; വെളിച്ചപ്പാടാകാം.

എന്നാല് സി.പി.എം. അങ്ങനെയല്ല.

അവിടെ പി.ബിയില് തന്നെ ഒരു ഡസണ് ദൈവങ്ങളുണ്ട്. പിന്നെ, സീ സീ, ഡീസീ, ഏസീ തുടങ്ങി ക്രിസ്തുവിനു മുമ്പുള്ള ബീസീ വരെയുള്ള മുപ്പത്തി മുക്കോടി ദൈവങ്ങള്.

‘ക’ യെന്നോ ‘മ’ യെന്നോ ഒരക്ഷരം പറയാതെ വിധേയരായി കഴിയുന്നതാണ്‍ അവിടത്തെ രീതി. കോണ്‍ഗ്രസ്സില് ‘മ’ യെന്നല്ല മദാമ്മയെന്നു പറഞ്ഞാലും ഒന്നും സംഭവിക്കില്ല.

ഇനി പറയൂ.

ഗ്രൂപ്പിസമാണോ വിഭാഗീയത?

ഇനിയുമുണ്ട് സമ്മേളനങ്ങള്.

കോട്ടയത്തു സംസ്ഥാന സമ്മേളനം.

കോയമ്പത്തൂരില് പാര്‍ട്ടി കോണ്‍ഗ്രസ്സ്.

നിങ്ങള്‍ക്കൊന്നും ഈ പാറ്ട്ടിയെപ്പറ്റി ഒരു ചുക്കുമറിയില്ലെന്നു മഹാനായ ലെനിന്റെ പിന് ഗാമി പറഞ്ഞതു വെറുതെയല്ല.

സുഹൃത്തേ, ഒരു നല്ല നമസ്കാരം.

വാലറ്റം:ആലപ്പുഴയില് താന് ഗ്രൂപ്പ് നേതാക്കളുടെ യോഗം വിളിചുചേര്‍ത്തുവെന്ന പ്രചാരണം പാറ്ട്ടിയെ താറടിക്കാനെന്നു പിണറായി

കമന്റ്: വിളിച്ചത് വിഭാഗീയ യോഗം!

5 comments:

padmanabhan namboodiri said...
This comment has been removed by the author.
oru blogger said...

അയ്യോ, കോണ്‍ഗ്രസ്സിനു ഏക വിഗ്രഹത്തില്‍ വിശ്വാസമോ?:) പുതിയ അറിവാണല്ലോ!.

padmanabhan namboodiri said...

ദൈവം മദാമ്മാ ഗാന്ധി മാത്രമാണെന്നു പരസ്യമായി സമ്മതിച്ചാണല്ലൊ കരുണാകരന് ഇപ്പോള് തിരിച്ചു പോക്കിനു വഴി ഒരുക്കിയതു

padmanabhan namboodiri said...
This comment has been removed by the author.
chithrakaran ചിത്രകാരന്‍ said...

മോരും,മുതിരയും !!
പൊതു ലക്ഷ്യങ്ങള്‍ നഷ്ടമാകുംബോള്‍ എല്ലാം മോരും മുതിരയുമാകും മാഷെ... അതില്‍നിന്നും രക്ഷപ്പെടാനുള്ള ഒരു വഴി പറയു.