വീണ്ടുമൊരു തിരഞ്ഞെടുപ്പ് നടത്തി ഇതേ സിറ്റേരിയോ ഉണ്ടാക്കാന്‍ ജെ.എന്‍.യു.വില്‍ പഠിക്കണമെന്നില്ല. പ്രകാശ് കാരാട്ട് എന്നു പേരും വേണ്ട.
Monday, October 15, 2007
Subscribe to:
Post Comments (Atom)
തിങ്കളാഴ്ചകളില്‍ കേരള കൌമുദി ഫ്ലാഷില്‍ പ്രസിദ്ധീകരിക്കുന്നത്.ബൂലോകത്തും പ്രിന്റിലും ഒരേസമയം പ്രസിദ്ധീകരണം തുടങ്ങിയ ആദ്യ മലയാള കോളം.
13 comments:
സ്നേഹിതാ, കയര്‍ക്കരുത്............പത്രത്തില്‍ വിളമ്പിയതിന്റെ ഉച്ഛിഷ്ടം ബ്ലോഗ് വായനക്കാര്‍ക്ക് വിളമ്പരുത്, ഇത് എന്റെ നിര്‍ദ്ദേശമല്ല. മുംബൈ കലാകൌമുദിയില് ഇട്ട 28 പോസ്റ്റുകള്‍ ബ്ലോഗിലിട്ടതിനോട് ഒരാല് ഇങ്ങനെയാണു പ്രതികരിച്ചത്. ബ്ലോഗ് ഒരു സമാന്തര മാദ്ധ്യമമാണു. പഴയ ലിറ്റില്‍ മാഗസീനുകള് പോലെ. അത് മുഖ്യധാരാ മാദ്ധ്യമങ്ങളുടെ അവശിഷ്ടം തള്ളാനുള്ള ‘ബ്രഹ്മപുര’മല്ല. അതിന്റെ കന്യാകത്വം നിലനിര്‍ത്തുക. അതുകൊണ്ട് പുതിയതെന്തെങ്കിലും എഴുതൂ. വായിക്കാം.
hi, pappetta...
really this is a thorn..its time for the people to think where they stand...is there anyone or any parties to save them..if this happend to india..and what to tell abt our small keralam..even that uniliver company, which ruled us once, just came with the same name..nothing to worry..india is going to a `tounge tied independancy'...is it right? wht u think? your work is worthwhile..regards..girish, editor incharge, flash, kollam
i am not satisfied with the point which asok kartha raised here. Majority of the blog readers are spread across different countries. Is it possible to market kaumudi flash there. not.
so Mr.Padmanabhan Nampoothiri is doing a good job. See kurinji online. Majority of the blog posts are appeared in mathrubhumi publications. If i want to collect all these magazines, dailies from market, sorry my pocket isn't allowing so encourage these journalists to post their pieces here. so that we can read all these things. asok, if u r nt satisfied with this, u can ignore. on the other way, what u hv said here is correct. Padmanabhan Namppothiri should post some other unpublished articles here. so that we can call it as BLOG EXCLUSIVE posts.
abt this post. gud write up and excellent cartoon. congrats to nampoothiri as well as sujith.
sujith also doing the same way like padmanabhan. see his cartoon blog.
election enkil election ennu congressukar paranju nakkedukkunnathinu munpu, election ella ennu soniyayum, manmohanum. karattu veetilirunnu, brindayumayi discuss cheyyunnundakum. eniyenthu? nanakkedinte paryayamayi mariya CPM party pravarthakarkkenthenkilum parayanundo??? sakhakkale munnot...
വി.കെ ആദര്‍ശ് ചൂണ്ടിക്കാട്ടിയ കാര്യമേ എനിക്കു പറയാനുള്ളു. ഇതു പ്രിന്റ് മീഡിയക്കു വേണ്ടി എഴുതുന്നതാണ്.അതു കാണത്തവര്ക്കായി ബ്ലോഗിലും പോസ്റ്റ് ചെയ്യുന്നു. കേരളത്തില്‍ മാത്രമേ ഇതിന്റെ പ്രിന്റ് വെര്ഷന് ലഭിക്കുന്നുള്ളു. ലോക മലയാളിക്കു വേണ്ടി ഇതില്‍ പോസ്റ്റ് ചെയ്യുന്നു.നെറ്റ് നോക്കുന്നവര്‍ക്കായി. അതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല.പിന്നെ ബ്ലോഗിനായി എക്സ്ക്ലൂസീവ് എഴുതുന്ന കാര്യം- ഇപ്പോള്‍ ഏതായാലും പരിഗണനയില്‍ ഇല്ല. സമയം തന്നെ പ്രശ്നം.
What is it that our Members of Parliament fear most? No doubt, it is People
And the fear factor makes them to consolidate together, irrespective of party lines.
Red, blue, green or Saffron.. People are enemy No 1
That is why , always leaders and parties win, the public fails. and democracy ??
So You
Enjoy your serials
Enjoy the sensex
Enjoy cricket ….
Why bother about the “manth” It is going to be there anyway.
On your left or Right leg.
Good one – Manthinum vende oru change”
I disagree with Mr. Kartha. Blog caters to a different audience and so no issue of
Publishing from news paper.
മെഴുകുതിരി ഫാക്ടറി പ്രവര്‍ത്തിക്കാനും വേണ്ടേ കരണ്ട്? വിദ്യാഭ്യാസമുള്ള ഇന്ത്യാക്കാര്‍ ഇങ്ങനെ മതവും, രാഷ്ട്രീയവും മാത്രം പറഞ്ഞു നടന്നാല്‍ മതിയോ? ആ മന്തിനും ഒരു..?
ചൂച്ചൂ വണ്ടി ഓടിക്കാന്‍ മാത്രമുള്ള കല്ക്കരിയല്ലെ കിട്ടുന്നുള്ളു?
ഇലക്ഷനെ പേടിക്കുന്നവരുടെ മാറിമറിയുന്ന അഭിപ്രായങ്ങള്‍ ഓരോ ദിവസവും വായിക്കുമ്പോള്‍, അഭിപ്രായം ഇരുമ്പൊലക്കയല്ല എന്നു് പറഞ്ഞ ആ മഹാശയനെ വീണ്ടും വീണ്ടും ഓര്‍ത്തു പോകുന്നു.
അശോക്ജിയുടെ അഭിപ്രായത്തോടു് യോജിക്കാന്‍ കഴിയുന്നില്ല. പ്രിന്റു മീഡിയയില്‍ വരുന്നതു പലതും വായിക്കാന്‍ കഴിയാതെ പോകുന്നതു്, ബ്ലോഗുകളിലൂടെ വായിക്കാന്‍ എനിക്കു കഴിയുന്നു എന്ന കാരണം കൊണ്ടു്.
മിണ്ടിയവര്‍ക്കും പറഞ്ഞവര്‍ക്കും എല്ലാം നന്ദി.
ശക്തമായ അഭിപ്രായം തുറന്നു പറഞ്ഞവര്‍ക്കു അതിലേറെ നന്ദി.
ആദര്ശ്ശിനു അതിനു വേണ്ടി മാതൃഭൂമി ഓണ്‍ലൈനും മനോരമ ഓണ്‍ലൈനുമൊക്കെ പരതുന്നതല്ലെ ഉചിതം? കര്‍ത്താ പറയുന്നപോലെ ബ്ലോഗ് വേറൊരു മാദ്ധ്യമ്മാണു. അതില്‍ വേറൊരു മാദ്ധ്യംത്തില് ചെയ്തത് കൊണ്ടിടുന്നത് ശരിയല്ല. വേണമെകില്‍ ദൈജസ്റ്റുകള് തുടങ്ങട്ടെ. പ്രിന്റു മീഡിയായെക്കാണുമ്പോള് ബ്ഗോഗറന്മാര്ക്ക് രോമാഞ്ചമുണ്ടാകുന്നതാണു 2 ആഴ്ചയായി മാതൃഭൂമി വീക്കിലിയില്‍ കാണുന്നത്. അതൊരു ടെസ്റ്റ് ഡോസ്സാ, ബ്ലോഗറന്മാരെ ഉന്മൂലനം ചെയ്യാനുള്ള പരിപാടിയുടെ.
വാഴേക്കോടന് said... "2 ആഴ്ചയായി മാതൃഭൂമി വീക്കിലിയില്‍ കാണുന്നത്. അതൊരു ടെസ്റ്റ് ഡോസ്സാ, ബ്ലോഗറന്മാരെ ഉന്മൂലനം ചെയ്യാനുള്ള പരിപാടിയുടെ."
അങ്ങനെ മാതൃഭൂമി വിചാരിച്ചാല്‍ തീരാനുള്ളതെയുള്ളോ ബ്ലോഗ് എന്ന നവമാധ്യമം. അല്ല. റ്റി.വി വന്നപ്പൊഴും ഇതു കേട്ടതാണ് .അച്ചടി മാദ്ധ്യമം തകരും എന്നൊക്കെ. പകരം എന്തായി. കൂടുതല്‍ മികവുറ്റതായി ഇന്നു എല്ലാ മാധ്യമങ്ങളും പരസ്പരപൂരകമായി വര്‍ത്തിക്കുന്നു. ബ്ലോഗിന് അതിന്റെതായ നേട്ടങ്ങളുണ്ട്. അതു കൊണ്ടു തന്നെ പാശ്ചാത്യ മാധ്യമങ്ങളെല്ലാം ബ്ലോഗ് പോസ്റ്റുകള്‍ അതീവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നു.
"ആദര്ശ്ശിനു അതിനു വേണ്ടി മാതൃഭൂമി ഓണ്‍ലൈനും മനോരമ ഓണ്‍ലൈനുമൊക്കെ പരതുന്നതല്ലെ ഉചിതം? "
അല്ലല്ലോ. പദ്മനാഭന് നമ്പൂതിരി മാത്രമല്ലല്ലോ പത്രപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ബ്ലോഗ് പോസ്റ്റ് അപ്പടി ഇടുന്നത്. മാതൃഭൂമി യുടെ അതീവ പ്രസിദ്ധിയാര്‍ജ്ജിച്ച 'ഇന്ദ്രന്‍സ്' കുറിപ്പുകള്‍ (തിങ്കളാഴ്ച കളില്‍) അതെ പടി ബ്ലോഗില്‍ ഞാന്‍ വായിക്കാറുണ്ട്. മാതൃഭൂമി യുടെ ഒണ്‍ലൈന്‍ പതിപ്പില്‍ ഉണ്ടങ്കില്‍ തന്നെ എത്ര കാലം അവിടെ ഇട്ടിരിക്കും. കൂടിയാല്‍ ഒരു മാസം. സെര്‍വര്‍ സ്പയ്സ് ഇന്ദ്രന്‍സിനു മാത്രമല്ലല്ലോ, അവിടെ ഒട്ടേറെ മിടുക്കരായ പത്രപ്രവര്തതകര് ഉണ്ടു മാത്രമല്ല മാതൃഭൂമി എല്ലാ ലേഖകര്‍ക്കും തുല്യ പ്രാധാന്യമാണ് ഒണ്‍ലൈന്‍ എഡിഷനില്‍ കൊടുക്കുന്നതു. അപ്പോ എന്‍.പി.രാജേന്ദ്രനു (ഇന്ദ്രന്‍സ്) സ്വന്തമായി കുറെയെറെ 'വിശേഷാല്‍ പതിപ്പുകള്‍' വായനക്കാര്‍ക്കായി, സംവാദത്തിനായി മാറ്റി വക്കണം എന്നിരിക്കട്ടേ ആ അവസരത്തിലാണ് ബ്ലോഗ് പത്രപ്രവര്തതകര്ക്കു അനുഗ്രഹമാകുന്നതു. ഇതു തന്നെ യാണ് പദ്മനാഭന് നമ്പൂതിരിയും ചെയ്യുന്നതു. എനിക്കു അദ്ദേഹത്തോട് ഒരു കാര്യത്തില്‍ വിയോജിപ്പുണ്ട്. യൂണിക്കോഡ് ഫോണ്ടില്‍ എന്തു കൊണ്ട് പോസ്റ്റുകള്‍ ഇട്ടുകൂടാ.
സി. എന്‍. എന്‍ ഐ ബി എന്‍ ചാനലില്‍ ഇപ്പൊ ജൊലിയെടുക്കുന്ന സാഗരിക ഖൊഷ് നല്ല രീതിയില്‍ ബ്ലോഗ് ചെയ്യുന്നുണ്ട്. നാളെ അവര്‍ ആ ചാനല്‍ വിട്ടു എന്‍.ഡി.ടി.വി യില്‍ (ചാനലുകളില്‍ കൂട് മാറ്റം പതിവാണല്ലൊ) ചേര്‍ന്നു വെങ്കിലും എനിക്കു അതെ ബ്ലൊഗ് അഡ്രസില്‍ നിന്നു തന്നെ വായന തുടരാം, ഇവിടെയാണ് ബ്ലോഗ് പത്രപ്രവര്തതകനു തുണയാകുന്നതു. ചിലപ്പൊള്‍ പത്രപ്രവര്‍ത്തനം തന്നെ ഉപേക്ഷിച്ചിട്ട് മറ്റു പണിയെടുതുവെന്നും വരാം അപ്പോഴാണ് പദ്മനാഭന് നമ്പൂതിരിയെ പോലുള്ളവര്‍ക്കു പിന്നീട് എഴുതാനും നമുക്കു തടസ്സമില്ലാതെ പൊടിപ്പും തൊങ്ങലും വായിക്കാന്‍ സാധിക്കുന്നതുo.
മിക്ക ഇംഗ്ലിഷ് പത്രപ്രവര്‍ത്തകരും കള്ള പെരില്‍ ബ്ലോഗുന്നുണ്ട്, എന്തിനാണന്നറിയാമൊ. ഈ ലെഖനം ഇതേ രീതീയില്‍ അടിച്ചുവന്നാല്‍ എങ്ങനെയാകും വായനക്കരുടെ പ്രതീകരണം എന്നറിയാന്‍. അതനുസരിച്ചു അച്ചടിച്ചു വരുന്ന മാറ്ററില്‍ അവര്‍ ഭേദ്ഗതിയും വരുത്താരുണ്ട്. എതൊക്കെ ബ്ലോഗിന്റെ നല്ല വശമായി ഞാന്‍ കാണുന്നു. പിന്നെ എന്തിനാണ് ബ്ലൊഗ്, അച്ചടി, ദൃശ്യ എന്നേക്കെ മാധ്യമങ്ങളെ വേര്‍തിരിക്കുന്നെ. അവസാന ലക്ഷയം ഒന്നു തന്നെയാണു, അറിവിന്റെ പ്രസരണം. അങങനെ നോക്കിയാല്‍ എവിടെ യൊ കിടക്കട്ടേ. നമുക്കു വായിച്ചാല്‍ പൊരെ.
പിന്നെ എന്റെ കാര്യം പറഞഞാല്‍, ഞാന്‍ ഒരു പത്രപ്രവര്‍ത്തകനല്ല. ഒരു അധ്യാപകനാണ്. എഴുതാറുമുണ്ട്. മനോരമ, മാധ്യമം, മാതൃഭൂമി ആഴ്ച്ചപതിപ്പു, എന്നീ പ്രസിദ്ധീകരണങ്ങളില്‍ പതിവായി എഴുതാറുണ്ട്. അതിനാല്‍ എന്റെ വായനക്കാര്‍ക്കു (വായിക്കാന്‍ ഇഷ്ടപ്പെടുന്ന്) എല്ലാ പ്രസിദ്ധീകരണങ്ങളിലും എന്റെ ലേഖനം നോക്കി നടക്കണ്ടാ പകരം ബ്ലോഗില്‍ വന്നാല്‍ മതി. ഞാന്‍ നല്ല രീതിയില്‍ എഴുതുന്ന ഒരാളായെക്കില്ല. പക്ഷെ നല്ല രീതിയില്‍ എഴുതുന്ന ഒരു ഫ്രീലാന്‍സ് ജേണലിസ്റ്റിനെ സംബന്ധിച്ചിടത്തൊളം ബ്ലോഗ് വിശാല ഭൂമി തന്നെയാണ്. അക്കാര്യത്തില്‍ എനിക്കു തര്‍ക്കമില്ല.
പിന്നെ ഒരു കാര്യം കൂടി ചോദിക്കട്ടെ. മാധ്യമം പത്രാധിപര്‍ ഒ.അബ്ദുറഹിമാന് പതിവായി ഇന്ത്യവിഷന് ചാനലില്‍ വരാറുണ്ട്. അതു പോലെ നികേഷ് കുമാര്‍ വല്ലപ്പോഴുമെങ്കിലും മാധ്യമത്തിലും എഴുതാറുണ്ട്. രണ്ടും നമുക്ക് വേണം. അതുപൊലെ കണ്ടാല്‍ പൊരെ പദ്മനാഭന് നമ്പൂതിരിയെയും ഇന്ദ്രന്‍സിനെയും സുജിത്തിനെയും ഒക്കെ. പിറ്റേന്നു പത്രത്തില്‍ എഡിറ്റോറിയല്‍ ആയി വായിക്കറുള്ള സംഗതികള്‍ ചിലപ്പൊ തലേന്നത്തെ പാനല്‍ ഡിസ്കഷനില്‍ ചാനല്‍ മെശ്ക്കു ചുറ്റും നിന്നു നമുക്കു ലഭിക്കാറുണ്ടല്ലൊ.
ഇതൊരു ചര്‍ച്ച യായതില്‍ സന്തോഷിക്കുന്നു. കൂടുതല്‍ ബൂലോകരുടെ പ്രതികരണവും പ്രതീക്ഷിക്കുന്നു.
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നു പറഞ്ഞ പോലെ...
മന്തില്ലാത്തവര് കളിയാക്കട്ടെ...
Post a Comment