Monday, September 10, 2007

നല്ല സമരിയാക്കാരന്റെ പോഴത്തരം


7 comments:

Binish Malloossery said...
This comment has been removed by the author.
Binish Malloossery said...

100 cenemayeduthu Kuthupaalayeduthavarum ulla...
Adipoly Suuperb!!

Vakkom G Sreekumar said...

വി എസ് മൂന്നാര്‍ ഒഴിപ്പിക്കലിനു കച്ച കെട്ടി ഇറങ്ങിയപ്പോള്‍ ജനങ്ങള്‍ കരുതി മാണിയുടെ കേ കോ യുടെ കഷ്ടകാലമടുത്തെന്ന്. കാരണം അദ്ദേഹമാണല്ലോ റെവന്യൂ വകുപ്പ് കുറേക്കാലം നോക്കിയത്. പിന്നെ കേ കോ യുടെ ചരിത്രവും. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതലും നാറിയത് CPI ആണ്. അവര്‍ ആ നാറ്റം കഴുകിക്കളയാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ കൂടുതല്‍ നാറിക്കൊണ്ടേയിരിക്കുന്നു. CPI ഇനിയെങ്കിലും തെറ്റുകള്‍ മനസ്സിലാക്കാനും അതു തിരുത്താനും തെറ്റു ചെയ്തവരെ സംരക്ഷിക്കാന്‍ ശ്രമിക്കാതിരിക്കാനുമുള്ള ആര്‍ജ്ജവം കാണിക്കണം. രാജാവ് നഗ്നനാണ് എന്ന സത്യം വിളിച്ചു പറയാന്‍ തന്റേടം കാണിക്കുന്നവരെ കൊഞ്ഞണം കാട്ടി അപഹാസ്യരാകാതിരിക്കാന്‍ ശ്രമിക്കുക. ഭരണം നടത്താന്‍ കിട്ടുന്ന അവസ്സരം പരമാവധി പണമുണ്ടാക്കാനാ‍യി വിനിയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇനിയെങ്കിലും മനസ്സിലാക്കുക, 10 കൊല്ലത്തിനു മുന്‍പുള്ള കേരളമല്ല ഇത്. അവര്‍ പഠിപ്പിക്കുന്നതു മാത്രം മനസ്സിലാക്കുന്ന അണികളല്ല ഇപ്പോഴുള്ളത്, എല്ലാം എല്ലാവരും കണ്ടും കേട്ടും കൊണ്ടിരിക്കുകയാണ്. ഇനിയെകിലും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒട്ടകപ്പക്ഷിയുടെ വേഷം ഉപേക്ഷിക്കുക. ജനങ്ങള്‍ മടുത്തിരിക്കുകയാണ്. പുതിയൊരു ആശയവുമായി ആരെങ്കിലും വന്നാല്‍ വോട്ടു ബാങ്കുകള്‍ തകര്‍ന്നുവീണുകൂടെന്നില്ല. അത്രമേല്‍ ജനം വെറുത്തിരിക്കുന്നു.‍സത്യത്തെ ഫലിതമാക്കി അവതരിപ്പിക്കുന്ന കേരളകൌമുദിയിലെ കുഞ്ചന്‍ നമ്പൂതിരി(നമ്പ്യാര്‍ക്ക്) നന്ദി. അടുത്ത തിങ്കളാഴ്ച്ചക്കായി കാത്തിരിക്കുന്നു.
സസ്നേഹം,
വക്കം ജി ശ്രീകുമാര്‍

Radheyan said...

ശ്രീകുമാറിന്റെ നിരീക്ഷണങ്ങള്‍ തെറ്റാണെന്ന് പറയുന്നതില്‍ ഖേദമുണ്ട്.2000ല്‍ നോട്ടിഫൈ ചെയ്ത ഭൂമി 2003ല്‍ എങ്ങനെ ബിര്‍ള സേവിക്ക് വിറ്റു?ആ വില്‍പ്പന റദ്ദാക്കാന്‍ അന്നത്തെ ഗവണ്മെന്റ് എന്ത് ചെയ്തു?ഇന്നത്തെ വില്‍പ്പനയേക്കാള്‍ വലിയ തെറ്റല്ലേ 2003ല്‍ 2 സ്വകാര്യവ്യക്തികള്‍ നടത്തിയത്?അതിനു കൂട്ടു നിന്നവര്‍ മാന്യന്മാര്‍ ഇന്ന് ചാരിത്ര്യപ്രസംഗം നടത്തുന്നു.
ബിനോയി ചെയ്ത കാര്യങ്ങള്‍
1.ഡിനോട്ടിഫിക്കേഷന്‍ ഗസറ്റാക്കുന്നത് തടഞ്ഞു.അത് കൊണ്ട് ഫലത്തില്‍ ഡിനോട്ടിഫിക്കേഷന്‍ നടന്നിട്ടില്ല
2.പോക്കുവരവ് റദ്ദാക്കാന്‍ റവന്യൂ വകുപ്പിന് കത്ത് നല്‍കി.
3.ഈ ഇടപാട് ശരിയല്ലെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു.അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.(ആ ആവശ്യത്തെയാണ് മുഖ്യമന്ത്രി പോഴത്തം എന്ന് വിശേഷിപ്പിച്ചത്)
4.ഐ.എസ്.ആര്‍.ഒ മേധാവിയോട് ഈ ഇടപാടിന്റെ പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞു.

ഇത്രയും ചെയ്ത ആളിനെ ഒന്ന് അഭിനന്ദിക്കേണ്ട,കല്ലെറിയാതെ എങ്കിലും ഇരുന്നു കൂടെ.

മാര്‍ച്ച് 30ന് ആണ് സേവി ഡീനോട്ടിഫിക്കേഷന് അപേക്ഷ സമര്‍പ്പിച്ചത്.46 ദിവസത്തിന് ശേഷം തൊഴില്‍ വനം മന്ത്രിമാര്‍ പങ്കെടുത്ത മീറ്റിംഗില്‍ മന്ത്ര്യുടെ ഉപദേശപ്രകാരമാണ് ഡീനോട്ടിഫിക്കെഷന്‍ അപേക്ഷ നല്‍കിയത് എന്നാണ് പത്രങ്ങളും പ്രതിപക്ഷവും പാടി നടന്നത്.കാലചക്രത്തെ പിന്നോട്ടക്കിയായിരിക്കും (റീവൈന്‍ഡ് ചെയ്ത്)മേയ് 16ലെ യോഗത്തില്‍ കിട്ടിയ ഉപദേശം മാര്‍ച്ച് 30ന് നടപ്പാക്കിയത്.

സി.പി.ഐക്ക് എതിരേ പാടി നടക്കുന്ന ആരോപണങ്ങള്‍ എല്ലാം ഒരു മാധ്യമ ഗൂഡാലോചനയുടെ ഫലമാണെന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.കരുണാകരന് എതിരേ ഉറച്ച നിലപാട് സ്വീകരിച്ചതിനു ശേഷമാണ് ഈ മാധ്യമാക്രമണം എന്നതും ഓര്‍ക്കെണ്ട ഒരു വസ്തുതയാണ്

http://www.theverdictindia.com said...

athe..
bhoomiyengil bhoomi..
kaattile maram, thevarude aana, valiyeda vali...athippozhum thudarnnu pokunnu..
pinne, comrade sudhakarante veettil ari (rice) undakunnathil, guruvayoorappanteyum oru vihitham undu. (devaswam varumanam ennu vayikkuka). athu marakkathirunnal thudarnnum, kudumbathinu nannayi jeevikkam...!!! podippum thongalum onninonnu mechamayi varunnu..
all the best..

http://www.theverdictindia.com said...

athe..
bhoomiyengil bhoomi..
kaattile maram, thevarude aana, valiyeda vali...athippozhum thudarnnu pokunnu..
pinne, comrade sudhakarante veettil ari (rice) undakunnathil, guruvayoorappanteyum oru vihitham undu. (devaswam varumanam ennu vayikkuka). athu marakkathirunnal thudarnnum, kudumbathinu nannayi jeevikkam...!!! podippum thongalum onninonnu mechamayi varunnu..
all the best..

Vakkom G Sreekumar said...

A.K.G, A.K.Antony, V.S.Achudanandan, E.Chandrasekharan Nair, Binoy Viswam, M.K.Premachandran, Achutha Menon, Radhakrishnan(Speaker)....... തുടങ്ങി മറ്റുള്ളവര്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അനേകം നല്ല നേതാക്കന്മാരെ സംഭാവന നല്‍കിയത് കേരളത്തിലെ രാഷ്ട്രീയപ്പാര്‍ടികളാണ് . അതില്‍ UDF എന്നോ LDF എന്നോ വേര്‍തിരിവു ഞാന്‍ കാണുന്നില്ല. നാറുന്ന വസ്തു അല്‍പ്പം മതിയല്ലോ എല്ലാവരെയും നാറ്റിക്കാന്‍. അതു മനസ്സിലാക്കണമെന്നേ ഞാന്‍ പറഞ്ഞുള്ളൂ. ബിനോയ് വിശ്വം ഈ അഗ്നി പരീക്ഷയെ അതിജീവിക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസവും. അദ്ദേഹം തെറ്റു ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കേരളത്തിലെ നല്ല നേതാക്കന്മാരുടെ ഒരു ലിസ്റ്റ് എടുത്താല്‍ അതില്‍ കൂടുതലും CPI ക്കാരാവും ഉണ്ടാവുക. അവരുടെ പേരുകള്‍ നിലനിര്‍ത്തേണ്ട ബാദ്ധ്യത അതിന്റെ ഇപ്പോഴത്തെ നേതാക്കള്‍ക്കുണ്ട്. കേരളത്തിലെ മാധ്യമങ്ങള്‍ അവരുടെ ധര്‍മ്മം നിറവേറ്റുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം. കരുണാകരന് കേരളമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല.