Tuesday, July 3, 2007

മാര്‍ട്ടിന്റെ കോടിയും മാതയുടെ ആടും


ദേശാഭിമാനിയുടെ ഫണ്ട് പിരിക്കാന്‍ ചെന്ന ഇ.എം.എസ്സിനു കണ്ണൂരിലെ പാലോറ മാത നല്‍കിയതു തന്റെ ജീവിത മാര്‍ഗ്ഗമായ ആടിനെ.ഇപ്പോള്‍ എം.വി.ജയരാജന്‍ പിരിക്കാന്‍ ചെന്നപ്പോള്‍ ലോട്ടറി മാഫിയക്കാരന്‍ നല്‍കിയതും തന്റെ ജീവിത സമ്പാദ്യമായ 5000 കോടിയില്‍ നിന്നു ഒരു വിഹിതം. അതില്‍ തെറ്റൊന്നുമില്ല. നന്നായി പത്രം നടത്തണമെങ്കില്‍ കാശു പിരിക്കേണ്ടി വരും. മാതയുടെ കാലതു ആട്. മാര്‍ട്ടിന്റെ കാലതു കോടി. മണിചന്റെ കാലത്തും ഇങ്ങനെ തന്നെ ആയിരുന്നു. അന്നു മദ്യത്തിന്റെ രൂപത്തില്‍. എല്ലാം ഒന്നു തന്നെ. തത്ത്വമസി.അഹം ബ്രഹ്മാസ്മി.

10 comments:

Muraleedharan said...

Sariyanu! 5000 kodiyil ninnum Martin kodutha kevalam 2 kodi vangiyathil enthanu thettu? Thettu mathram kandupidikkuvan irangiyirikkunna kure 'maadhyama syndicate' ee kochu keralathil ulladitholam kalam, ivide viplavam (athe saakshal revelution alias inquilab) orikkalum varilla! Kandille, Chinayile viplavam? USSR-ile viplavam nammale aavesam kollichille? Pandu ithe Martin Tamilnadu mukhyamanthri Jayalalithammakku, randilathikam kodi koduthille? Athu purathoru urumbu polum arinjilla! Viplavam varanamenkil, mooladhanam aavasyamanu! Athilarum paribhavikkenda...Pinne njangal, saghakkal, theruvil vachu marupadi parayanum madikkilla..Sookshikkuka pathrakkare...Pinne orapeksha..Sweekarikkanam..Podippum thongalam oru daily kolam aakkiyal njangalkku, anavasyamaya, varthakal vaayichu samayam kalayenda aavasyamilla...
Abhivadanangalode..

tk sujith said...

മാത കൊടുത്തത് പശുവിനെയോ ആടിനെയോ?

pratheesh said...

nalla karyathinu vendi dhustanmaril ninnum kalla panam vangiyal aa panam nallathavumo??????????

blacken said...

ഓണപാട്ട്‌ (കമ്മ്യുണിസ്റ്റ്‌ റീമിക്സ്‌)

കമ്മ്യുണിസ്റ്റ്‌ നാടു വാണീടും കാലം...
മാര്‍ട്ടിനും മാതയും ഒന്നുപോലെ..
ആധികള്‍ വ്യാധികളൊന്നുമില്ല...
എവിടെയും നിറഞ്ഞ ബക്കറ്റുകള്‍ മാത്രം...

Retheesh said...

അമേരിക്കയെ കുഴിച്ചുമൂടുമെന്നു ശപഥം ചെയ്ത സോവിയറ്റ് നേതാവ് നികിത ക്രൂഷ്ചേവിന്‍റെ പുത്രന്‍ പോലും അമേരിക്കന്‍ പൌരത്വം സ്വീകരിച്ച സ്ഥിതിക്ക് എന്തിനാ തിരുമേനീ കേരളത്തില്‍ മാത്രം ഒരു ബൂര്‍ഷ്വാ വിരുദ്ധ നയം ...പണത്തിനു...പണം തന്നെ വേണ്ടെ?...

കൃഷ്‌ | krish said...

കൊള്ളാം അടിപൊളിയായിട്ടുണ്ട്. പിന്നെ അനുഭവം ചെക്കും ഡി.ഡി.യും ആയി പോരാ.. ക്യാഷായിട്ടുതന്നെ വേണം. ഇപ്പോള്‍ ബോണ്ടവിവാദമല്ലേ. ക്യാഷാവുമ്പോള്‍ തെളിവുണ്ടാവാതിരുന്നാല്‍ പോരേ.

പത്രപ്രവര്‍ത്തകന്‍, മാധ്യമ സിണ്റ്റിക്കേറ്റെന്ന്‌ തെറ്റിദ്ധരിക്കരുത്‌... said...

kÀ,
]pXnb s]mSn¸pw sXm§epw hmbn¨p. kmânbmtKm amÀ«n³ F¶ ]mhw tem«dn¡¨hS¡mcs\ IqSn No¯bm¡m\mtWm Cu kn ]n Fw t\Xm¡fpsS ]pd¸mSv. ¹okv bphÀ Iaâv.

പത്രപ്രവര്‍ത്തകന്‍, മാധ്യമ സിണ്റ്റിക്കേറ്റെന്ന്‌ തെറ്റിദ്ധരിക്കരുത്‌... said...

സര്‍, പുതിയ പൊടിപ്പും തൊങ്ങലും വായിച്ചു. സാണ്റ്റിയാഗോ മാര്‍ട്ടിന്‍ എന്ന പാവം ലോട്ടറിക്കച്ചവടക്കാരനെ കൂടി ചീത്തയാക്കാനാണോ ഈ സി പി എം നേതാക്കളുടെ പുറപ്പാട്‌. പ്ളീസ്‌ യുവര്‍ കമണ്റ്റ്‌.

Anonymous said...

kollam namboothiree, kalakki. palora matha nalkiyath paikkidavineyanu. avesam moothappol pai adayippoyathu valiya thettonnumalla,

Blogayathu kondu kalakaumudiyil ezhuthan pattathathu evide pratheekshikkamallo alle. m mani yum sodaranum thammilulla kesum vellappalli kerala kaumudikku vila paranjathumodde namboothirikku ariyille.. akshepa hasyam deshabhimaniyodu mathram aayippovaruthu

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

കലക്കി മാഷേ ... താങ്കളുടെ പോസ്റ്റും,ബ്ലേക്കന്റെ ഓണപ്പാട്ടും(കമന്റ്) വായിച്ച് ... ചിരിച്ച് , എഴുതാന്‍ കരുതിയ വാക്കുകള്‍ മറന്നു പോയി...! പൈ ആയാലും,പൈക്കിടാവോ ആടോ എന്തായാലും മാതയില്‍ നിന്ന് മാര്‍ട്ടിനിലേക്ക് വളര്‍ന്നല്ലോ ...സഖാക്കളേ മുന്നോട്ട് എന്ന് കൃഷ്ണപ്പിള്ള പറഞ്ഞത് പാലിക്കുന്നുണ്ടല്ലോ അത് മതി !