Tuesday, June 26, 2007

മന്ത്രി സുധാകരന്‍ ഓര്‍ക്കുട്ടില്‍


മന്ത്രി സുധാകരന്‍ ഓര്‍ക്കുട്ടില്‍.
ആള്‍ മന്ത്രി തന്നെയോ?
അതോ വ്യാജനോ?

10 comments:

വേണു venu said...

വായിക്കാന്‍‍ പറ്റുന്നില്ലല്ലോ മാഷേ..

വെട്ടിച്ചിറ ഡയമൺ said...
This comment has been removed by the author.
വെട്ടിച്ചിറ ഡയമൺ said...

നമ്പൂതിരി ഈ തലക്കെട്ടൊക്കെ (ആര്‍ട്ടിക്കീളിലെ) വായിക്കുമ്പോള്‍ മനസില്‍ വരുന്നത്, ക്രൈം,ഫയര്‍ പോലുള്ള ഇക്കിളി പ്രസിദ്ധീകരണങ്ങളിലെ തലക്കെട്ടാണ്.
“അയാള്‍ വികാരിയോ അതോ വികാരജീവിയോ?”
“ഇന്റര്‍നെറ്റില്‍ സീരിയല്‍ നടിയുടെ നഗ്നചിത്രം. അതു വ്യാജനോ അതോ ഒറിജിനലോ!“ തുടങ്ങിയ കച്ചട സംസ്കാരം ബ്ലോഗിലും എടുത്ത് വീശണോ നമ്പൂതിരി?
ഗണപതിയുടെ നക്ഷത്രം എങ്കിലും പടിച്ചുവച്ചോളൂ.. അന്വോഷണ കമ്മീഷന്‍ ചോദിച്ചാല്‍ പറഞ്ഞു തടിയൂരാം.

ബിന്ദു said...

വ്യാജനെന്നു ഇന്നു ദീപികയിലും കണ്ടു. (വളരെ ചെറിയ അക്ഷരം, വായിക്കാന്‍ ബുദ്ധിമുട്ടി.)

Unknown said...

ഹലോ മാഷേ .. മേപ്പടി പ്രൊഫൈലിലേക്ക് ഞാനും ഒരു ആഡ്ഡ് റിക്ക്വസ്റ്റ് അയച്ചു. സ്വീകരിക്കപ്പെടുകയും ചെയ്തു. സ്ക്രാപ്പ് ഒന്നും എഴുതിയിരുന്നില്ല. വ്യാജനെങ്കില്‍ വ്യാജന്‍ കിടക്കെട്ടെ ഒരെണ്ണം !!

Anonymous said...

പത്രാപ്പീസിലിരുന്ന് Orkutല് ചൊറിയലും ബ്ലോഗുകച്ചവടവുമാണ് പണിയെന്നു മനസ്സിലായി. Internet savvy journo എന്ന നിലയ്ക്ക് കൌമുദി എന്തു തരുന്നുണ്ട്?

എസ്. ജിതേഷ്ജി/S. Jitheshji said...

ഒറിജിനലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
ഓര്‍ക്കുട്ടിലെ വ്യാജവിളയാട്ടത്തിന്‍
എന്താണൊരു മറുമരുന്ന്...????

evuraan said...

ആദ്യം ഈ പോസ്റ്റു കണ്ടപ്പോഴേ അഭിപ്രായമുണ്ടായിരുന്നെവെങ്കിലും, ഒന്നുമെഴുതണ്ട എന്നു കരുതി കടന്നു പോയതാണു്.

ഇന്നിപ്പോള്‍ പോസ്റ്റു കൂടി കണ്ടപ്പോള്‍, താങ്കളോട് അഭിപ്രായം അറിയിക്കുക തന്നെ വേണമെന്നു തോന്നി.

താങ്കളെ പോലുള്ള മാ‍ധ്യമ പ്രവര്‍ത്തകരില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നതു കൊണ്ടാവണം, ക്ഷമിക്കുക.

ഇതെങ്ങനെ വാര്‍ത്തയാകും? useless trivia എന്ന കാറ്റഗറിയിലെ ഒരു ബ്ലോഗ് പോസ്റ്റിനുതകുന്നതു് വായനക്കാരായ [അതും പണം തന്നു വരിക്കാരായവരുടെ] ജനത്തിനു മേലെ വിടര്‍ത്തിയിടുന്നതു് ഉത്തരവാദിത്വമില്ലായ്മ തന്നെയാണു്.

നിരാശപ്പെടുത്തി.

നെറ്റിലെ സ്കൂപ്പാണു് വേണ്ടതെങ്കില്‍, ദാ എന്റെ വക എളിയ മൂന്നു് സജഷന്‍സ്:

1. അഞ്ചല്‍ക്കാരന്റെ പോസ്റ്റ്
2 സങ്കുചിതന്റെ മുക്കാലീഫ് പോസ്റ്റ്
3 വാവയുടെ ഫോട്ടങ്ങള്‍.

നന്ദി.

മനോജ് കുറൂര്‍ said...

വ്യാജപ്രൊഫൈലുകളെപ്പറ്റി എന്തിനു വേവലാതി? നമ്മുടെ ആത്മകഥകളെക്കാള്‍ വലിയ വ്യാജപ്രൊഫൈല്‍ ഉണ്ടോ? തൂലികാനാമത്തെക്കാള്‍ വലിയ വ്യാജനാമ്മമുണ്ടോ? നമുക്കൊക്കെ മെറ്റോനിമിക് പ്രൊഫൈല്‍ ആവാമെങ്കില്‍ മെറ്റഫോറിക് പ്രൊഫൈല്‍ എന്തുകൊണ്ടു പാടില്ല! കപ്പലിനു പകരം പാമരം കാണിക്കാമെങ്കില്‍ കപ്പലിനു പകരം കലപ്പയുമാവാം. (നി)രൂപകവേഷങ്ങള്‍ സിന്ദാബാദ്!

SHYAMBABU VELLIKOTH said...

hai pappetta,
this reporthas entered me to orkut and got your friendship.thank you.
Shyambabu Vellikoth.