Monday, May 14, 2007

ഋഷി രാജ് സിംഗ് സിന്ദാബാദ്


മീശ മാധവന്‍ എത്തി. കൂടെ ത്രീ മെന്‍ ആര്‍മിയും.

ഇനി മൂന്നാറിനെ നോക്കിയൊരു മീശ പിരിപ്പുണ്ടു.അതാ കിടക്കുന്നു സമസ്ത റിസോര്‍ട്ടുകളും താഴെ.കയ്യേറ്റക്കാര്‍ കാലേറ്റക്കാരാവുന്നു.കാല്‍ക്കല്‍ വീഴുന്നു.ഇനി വി.എസ്.ശരണം ഗച്ഛാമി.എന്താ ഉണ്ടാവുക എന്നു കണ്ടറിയണം.

64 comments:

padmanabhan namboodiri said...

മീശ മാധവനു സ്വാഗതം. മൂന്നാറ്രിലേക്കു

സജിത്ത്|Sajith VK said...

മോസര്‍ബീറിന്റെ സിഡിക്ക് ഇപ്പോ നല്ല ചിലവാ കേരളത്തില്‍...

padmanabhan namboodiri said...

ഇനി മൂന്നാറിലെ പട്ടയത്തിനും നല്ല ചെലവുണ്ടാവും സജിത്ത്.

Ziya said...

പദ്മനാഭന്‍ നമ്പൂതിരീ...
താങ്കളെപ്പോലെ കടുത്ത പ്രതിലോമചിന്തകര്‍ ഈ നാടിന്റെ ശാപമാണ്....
സഹതാപം തോന്നുന്നു കഷ്‌ടം!
ആരെ സുഖിപ്പിക്കാനാണ് താങ്കളുടെ ഈ മാനം കെട്ട എഴുത്ത്? അതും ഇതിനക് ‘നല്ല’ പേരെടുത്തൊരു മഞ്ഞപ്പത്രത്തില്‍???

padmanabhan namboodiri said...

അങ്ങനെ തോന്നുന്നുവോ സിയ? പ്രതിലോമ ചിന്തയോ?
ഇതൊക്കെ ഇത്ര ഗൌരമാ‍യി കാണണോ? അല്പം ലൈറ്റ് റീഡിംഗ് സാധനമല്ലേ?

സൂര്യോദയം said...

സുഹൃത്തേ... ലേഖനം ലൈറ്റ്‌ മൈന്റോടെ തന്നെയാണ്‌ വായിച്ചത്‌. അതിന്റെ ഉള്ളടക്കത്തില്‍ വിയോജിപ്പ്‌ തോന്നിയ ചിലകാര്യങ്ങള്‍ താഴെ...

1. മുഖ്യമന്ത്രി ഒറ്റയ്ക്കെടുത്ത തീരുമാനമല്ല... മന്ത്രിസഭാതീരുമാനമാണ്‌.
2. ഞാന്‍ മനസ്സിലാക്കിയിടത്തോളം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ഏകാധിപത്യസാദ്ധ്യതകളില്ല. പാര്‍ട്ടിയുടെ തീരുമാനങ്ങളും നയങ്ങളുമാണ്‌ മുഖ്യമന്ത്രിയും മന്ത്രിസഭയും നടപ്പിലാക്കുക. അല്ലാത്ത ഒരാള്‍ക്കും പാര്‍ട്ടിയില്‍ നിലനില്‍പ്പില്ല.

3. ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതല്ലാതെ, പാര്‍ട്ടിയില്‍ ആരും ഈ നടപടികളെ പരസ്യമായി വിമര്‍ശിച്ചിട്ടില്ല. ഇന്ന് പിണറായിയുടെ വ്യക്തമായ നിലപാട്‌ പത്രങ്ങളില്‍ വന്നിട്ടുണ്ട്‌... അനധികൃത കയ്യേറ്റങ്ങള്‍ ആരുടേതാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കും എന്ന്...

4. ഒരു ഗവര്‍ണ്മെന്റും അതിന്‌ നേതൃത്വം വഹിക്കുന്നവരും വളരെ കര്‍ശനമായി എടുക്കുന്ന നല്ലൊരു നടപടിയെ പ്രശംസിക്കുന്നതിനുപകരം, അതിന്നിടയിലും എന്തെങ്കിലും കുത്തിത്തിരുപ്പിന്‌ സ്കോപ്പുണ്ടോ എന്ന് നോക്കുന്നത്‌ സംശയാസ്പദം തന്നെ....

പാലുള്ളോരകിടിന്‍ ചുവട്ടിലും
ചോരതന്നെ കൊതുകിന്നു പ്രിയം.... എന്നേ പറയേണ്ടൂ...

അത്തിക്കുര്‍ശി said...

മാഷെ,

ആ മീശയില്‍ തന്നെ പിടിച്ചിത്ര തൂങ്ങാനെന്തേ? ഈ നല്ല പോലീസോഫീസറെ എതായാലും ആ കള്ളന്‍ മാധവന്റെ സിനിമാപ്പേരിലാക്കിയതും അത്ര പിടിച്ചില്ല! ആക്ഷേപ ഹാസ്യവും നര്‍മ്മവും ഒക്കെ വ്യക്തിഹത്യാ ലെവെലില്‍ എത്തുന്നുവോ?

അനാഗതശ്മശ്രു said...

മീശ മാധവന്‍ എത്തി. കൂടെ ത്രീ മെന്‍ ആര്‍മിയും
എണ്ണം തെറ്റിയില്ലെ?
നമ്മുടെ കണ്ണന്താനത്തെ ക്കൂടി ഉള്‍പ്പെടുത്തിയാല്‍ ഇടിച്ചു നിരത്തലിനു
ഉത്സാഹം കൂടിയേനെ..അയാള്‍ എം എല്‍ എ ആയി പ്പോയി..

padmanabhan namboodiri said...

പാര്‍ട്ടിയുടെ തീരുമാനങ്ങളും നയങ്ങളുമാണ്‌ മുഖ്യമന്ത്രിയും മന്ത്രിസഭയും നടപ്പിലാക്കുക. അല്ലാത്ത ഒരാള്‍ക്കും പാര്‍ട്ടിയില്‍ നിലനില്‍പ്പില്ല.

3. ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതല്ലാതെ, പാര്‍ട്ടിയില്‍ ആരും ഈ നടപടികളെ പരസ്യമായി വിമര്‍ശിച്ചിട്ടില്ല. ഇന്ന് പിണറായിയുടെ വ്യക്തമായ നിലപാട്‌ പത്രങ്ങളില്‍ വന്നിട്ടുണ്ട്‌... അനധികൃത കയ്യേറ്റങ്ങള്‍ ആരുടേതാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കും എന്ന്...

സൂര്യോദയം ഇങ്ങനെ പറയുന്നു.ഇത് എല്ലാവരും ശരി വക്കുന്നു എങ്കില് ഞാന് ഇങ്ങനെയൊന്നു എഴുതിയിട്ടുമില്ല,നിങ്ങളൊട്ടു വായിച്ചിട്ടുമില്ല.ഞാന് മാവിലായിക്കാരനാണു.

padmanabhan namboodiri said...

അത്തിക്കുര്‍ശി said...
മാഷെ,

ആ മീശയില്‍ തന്നെ പിടിച്ചിത്ര തൂങ്ങാനെന്തേ? ഈ നല്ല പോലീസോഫീസറെ എതായാലും ആ കള്ളന്‍ മാധവന്റെ സിനിമാപ്പേരിലാക്കിയതും അത്ര പിടിച്ചില്ല! ആക്ഷേപ ഹാസ്യവും നര്‍മ്മവും ഒക്കെ വ്യക്തിഹത്യാ ലെവെലില്‍ എത്തുന്നുവോ?
പ്രിയ അത്തിക്കുര്‍ശി,
മീശ മാധവനില് നിന്നു മീശ പിരിപ്പു മാത്രമേ കടം കൊണ്ടിട്ടുള്ളൂ.കള്ളന് അവിടെത്തന്നെ നില്‍ക്കട്ടെ.

അനാഗത ശ്മശ്രു,
കണ്ണന്താനത്തെ കൂട്ടണമെന്നു ഉണ്ടായിരുന്നു,പഴയ ലാന്‍ഡ് യൂസ് കംഷണര് (സഞ്ജയനോടു കടപ്പാടു) അല്ലേ? എന്നാല് എം.എല്. എ. ആയിപ്പോയല്ലോ

കേരളീയം said...

ഇപ്പോള്‍ പന്ത് വി.എസിന്റെ കോര്‍ട്ടിലാണു.. നെഞ്ചിടിപ്പ് കയ്യേറ്റക്കാര്‍ക്കും,, അവര്‍ ഏത് പാര്‍ട്ടിക്കാര്‍ ആണെങ്കിലും...നല്ല കാര്യം..

മീശ ഉള്ളവനോ, മീശ ഇല്ലാത്തവനോ ആകട്ടെ
നല്ലത് ചെയ്യുമ്പോള്‍ അത് നല്ലതാണെന്നു സമ്മതിക്കാനും ഒരു നട്ടെല്ലു വേണമല്ലൊ...

K.P.Sukumaran said...

ഞാന്‍ മനസ്സിലാക്കിയേടത്തോളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഏകാധിപത്യ സാധ്യതകളില്ല എന്ന പ്രസ്ഥാവന വളരെ ശരിയാണ്. സാക്ഷാല്‍ ലെനിന്‍,സ്റ്റാലിന്‍ തുടങ്ങി പിണറായി വരെയുള്ള നേതാക്കന്മാരും അനേകം ചരിത്രസംഭവങ്ങളും അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. പിന്നെ, ഭരിച്ച് ഭരിച്ച് സോവ്യറ്റ് യൂനിയന്‍ തകര്‍ന്നില്ലേ,കി.ജര്‍മ്മനി എന്ന രാജ്യം തന്നെ ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമായില്ലേ എന്നൊക്കെ ആരെങ്കിലും ചോദിച്ചേക്കാം. അത് ഈ പാര്‍ട്ടിയെക്കുറിച്ച് വിവരമില്ലാഞ്ഞിട്ടാണ്. ലോകത്തില്‍ മൊത്തം തകര്‍ന്നാലും,ചൈനയില്‍ സ്വകാര്യസ്വത്തവകാശം നേഷനല്‍ പീപ്പ്‌ള്‍സ് അസംബ്ലി പാസ്സാക്കിയാലുമെന്ത്? ഒരു സായുധവിപ്ലവത്തിലൂടെ ഈ ലോകം മോചിപ്പിക്കാനും സോഷ്യലിസ്റ്റ് പുനസ്ഥാപനത്തിനുമായി ശക്തമായ ഒരു പ്രസ്ഥാനം ഇവിടെ കേരളത്തിലും,ബംഗാളിലും,ത്രിപുരയിലും അജയ്യമായി നിലകൊള്ളുന്നില്ലെ ? അതുകൊണ്ടല്ലേ ഇന്നും പാര്‍ട്ടി ഭരണഘടനയും നയവും പരിപാടിയും മാറ്റി ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് ഞങ്ങള്‍ വരാത്തത്. മാര്‍ക്സിസം അജയ്യമാണ്. അത്കൊണ്ട്,മാര്‍ക്സ് പറഞ്ഞപോലെ എന്നെങ്കിലുമൊരിക്കല്‍ ലോകം മുഴുവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏകാധിപത്യമില്ലായ്മയുടെ നുകത്തിന് കീഴില്‍ വരിക തന്നെ ചെയ്യും.....

padmanabhan namboodiri said...

മീശ ഉള്ളവനോ, മീശ ഇല്ലാത്തവനോ ആകട്ടെ
നല്ലത് ചെയ്യുമ്പോള്‍ അത് നല്ലതാണെന്നു സമ്മതിക്കാനും ഒരു നട്ടെല്ലു വേണമല്ലൊ...
തീര്‍ച്ചയാ‍യും അതു വേണം വികടകുമാര്

padmanabhan namboodiri said...

അഞ്ചരക്കണ്ടി
അടിച്ചു പൊളിക്കുക ആണല്ലൊ

Inji Pennu said...

ഹഹഹഹ്! :) കസറുന്നുണ്ടല്ലൊ! പിന്നെ ഒരു പാര്‍ട്ടി ഓഫീസ് ആരുടെ നെഞ്ചത്തും വെക്കാന്‍ അവര്‍ക്ക് ദൈവം തമ്പുരാന്‍ അധികാരം കൊടുത്തിട്ടുണ്ട്. എന്തായാലും വി.എസ് ഇങ്ങിനെ ചെയ്തതില്‍ നന്ദിയുണ്ട്. നോക്കാം പക്ഷെ എത്ര വരെ പോവുമെന്ന്. പിണറായിയും കൂട്ടാളികളും അങ്ങിനെ കയ്യും കെട്ടി നോക്കി നില്‍ക്കുമൊ?

വി. കെ ആദര്‍ശ് said...

ee CPI kkarnnetha kuzhappam. evar moonu perum nalla officer maranallo. pinne mammooty kkum kayyettathil pankundallo. kingile police/collector (mammootty as )ne yadhartha police um collectorum pidikkumo. appo mammootty theeppori dialogue parayumo. enthayalum mammotty ude kayyetta bhoomi polikkunnathu chanalukal live aayi kanikkum aayirikkum

padmanabhan namboodiri said...

എന്തായാലും വി.എസ് ഇങ്ങിനെ ചെയ്തതില്‍ നന്ദിയുണ്ട്. നോക്കാം പക്ഷെ എത്ര വരെ പോവുമെന്ന്. പിണറായിയും കൂട്ടാളികളും അങ്ങിനെ കയ്യും കെട്ടി നോക്കി നില്‍ക്കുമൊ?

നോക്കാം ഇഞ്ചിപ്പെണ്ണേ,നോക്കാം.എന്തായാലും രസമുണ്ടല്ലൊ.ഇപ്പോഴത്തെ വാര്‍ത്ത കേട്ടില്ലേ? മുഖ്യനു വധഭീഷണി.

Kiranz..!! said...

ടിവി കണ്ടാല്‍ നെഞ്ചില്‍ കൈവച്ച് പോകും സുന്ദരമായ കെട്ടിടം വലിച്ച് പൊളിക്കുന്നത് കണ്ടാല്‍,അതിര്‍ത്തിക്കല്ലിളക്കാന്‍ വരുന്ന അയല്‍ക്കാരന്റെ പരിപ്പിളക്കുന്ന നമ്മള്‍ ഇങ്ങനെയൊരു ധീരമായ തീരുമാനം നടപ്പിലാക്കാന്‍ മുന്നോട്ടിറങ്ങിയ എല്ലാവരേയും തന്നെ അഭിനന്ദിക്കണം,പക്ഷേ പദ്മനാ‍ഭന്‍ സാറതിലും കേറി കച്ചവട സാധ്യത കാണുന്നത് ഉദാത്തമായ പത്രപ്രവര്‍ത്തനത്തിന്റെ പുതിയ രീതികളായിരിക്കാം..!

padmanabhan namboodiri said...

v k adarsh said...
ee CPI kkarnnetha kuzhappam. evar moonu perum nalla officer maranallo. pinne mammooty kkum kayyettathil pankundallo. kingile police/collector (mammootty as )ne yadhartha police um collectorum pidikkumo.
മമ്മൂട്ടി ഇന് അന്‍ഡ് ആസ് മൂന്നാര് മമ്മൂട്ടി സ്പീക്കിംഗ്
എന്ന സിനിമ കാണാലോ ആദര്‍ശ്

padmanabhan namboodiri said...

പക്ഷേ പദ്മനാ‍ഭന്‍ സാറതിലും കേറി കച്ചവട സാധ്യത കാണുന്നത് ഉദാത്തമായ പത്രപ്രവര്‍ത്തനത്തിന്റെ പുതിയ രീതികളായിരിക്കാം..!

അതല്ലേ കിരണ്‍സേ അതിന്റെ ഒരു രസം? അകിടിന്റെ ചുവട്ടില് നല്ല ചോരയും ഉണ്ടല്ലൊ?

asdfasdf asfdasdf said...

പത്രക്കാരെ വിളിച്ച് കൊമ്പന്‍ മീശയും കാട്ടി കള്ളിമുണ്ടുമുടുത്ത് കൃഷിരാജ്സിങ് മൂന്നാറില്‍ കയ്യേറ്റങ്ങള്‍ ഇടിച്ചുതകര്‍ക്കുമ്പോള്‍ കാണാന്‍ നല്ല ശേല്. ഒരു കാര്യം ആരും ശ്രദ്ധിക്കാതെ പോവുന്നു.. ചാനലുകാരുടെ ഓ.ബി വാനുകള്‍ തലങ്ങും വിലങ്ങും പറക്കുന്നിടത്ത്, രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒറ്റയ്ക്കും കൂട്ടായും മുദ്രവാക്യം വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നിടത്ത്, ഒഴിപ്പിക്കാന്‍ വരുന്ന പോലീസിന്റെയും മറ്റും വാഹനവ്യൂഹങ്ങള്‍ പായുന്നിടത്ത്h എന്ത് വിനോദമാണ് സഞ്ചാരികള്‍ക്ക് ലഭിക്കുന്നതെന്ന സത്യം.

padmanabhan namboodiri said...

എന്ത് വിനോദമാണ് സഞ്ചാരികള്‍ക്ക് ലഭിക്കുന്നതെന്ന സത്യം.

മേനോനേ,
അവരൊക്കെ ഓടി രക്ഷപ്പെട്ടു.റിസോട്ട് ഉടമകളോടു ചോദിക്കൂ. അവരൊക്കെ എവിടെ പോയെന്നു.എന്റെ ഓര്‍ക്കുട്ട് കൂട്ടിലുണ്ട് ഒരു മൂന്നാര് റിസോട്ട് കക്ഷി. അവര് പറഞ്ഞതു എല്ലാവരും ഓടിപ്പോയെന്നും സീസണ് ചളമായി എന്നുമാണു

myexperimentsandme said...

മൂന്നാറ് മൂന്നാറായിരുന്നപ്പോഴായിരുന്നു അവിടെ വിനോദം. അവിടെ വിനോദമുള്ളതുകൊണ്ട് സഞ്ചാരവുമുണ്ടായി.

അഞ്ച് നില കെട്ടിടത്തില്‍ തണുപ്പും കൊണ്ട് കിടക്കാന്‍ എന്തിന് അത്രയും കഷ്ടപ്പെട്ട് സുന്ദരന്റെ ചിമ്മാരുമറിയവും ആമിനതാത്തയും പോയപോലെ മൂന്നാറ് വരെ പോകണം? നിക്കിന്റെ കാല്‍ക്കീഴിലെ എറണാകുളത്തെ ഏതെങ്കിലും ഹോട്ടലിലെ ഏസീ മുറി പോരെ?

പക്ഷേ ഇതെല്ലാം ഇടിച്ചുനിരത്തി “അര്‍ഹതപ്പെട്ടവര്‍ക്ക്“ പട്ടയം കൊടുക്കുമെന്നാരോ ഇതിനിടയ്ക്ക് പറഞ്ഞിരുന്നോ? ചങ്കരന്‍ തെങ്ങില്‍ തന്നെ ഇരിക്കുന്നതായിരിക്കും സൌകര്യം.

എങ്ങിനെയും വ്യാഖ്യാനിക്കാവുന്ന നര്‍മ്മമാണല്ലോ പത്‌മനാഭന്‍ നമ്പൂതിരിയുടേത് :)

padmanabhan namboodiri said...

താങ്ക്സ് വക്കാരിമഷ്ടാ
സോ മെനി താങ്ക്സ്

Kalesh Kumar said...

kalakki!!!!

padmanabhan namboodiri said...

ആര്‍ കലക്കി,കലേഷ്,
വി.എസ്സോ, ഋഷിരാജാ‍വോ?
അതോ
ഈ പൊടിപ്പോ?
ഈ പടപ്പോ?

padmanabhan namboodiri said...

3. ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതല്ലാതെ, പാര്‍ട്ടിയില്‍ ആരും ഈ നടപടികളെ പരസ്യമായി വിമര്‍ശിച്ചിട്ടില്ല. ഇന്ന് പിണറായിയുടെ വ്യക്തമായ നിലപാട്‌ പത്രങ്ങളില്‍ വന്നിട്ടുണ്ട്‌... അനധികൃത കയ്യേറ്റങ്ങള്‍ ആരുടേതാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കും എന്ന്...

പ്രിയ സൂര്യോദയം,
താങ്കള് ഇങ്ങനെ പറയുന്നു.
എന്നാല് മൂന്നംഗ സേനയെ മാറ്റണമെന്നു രേഖാമൂലം പാര്‍ട്ടി സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ട കാര്യം ഇന്നു എല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല് അതിന്റെ ഫോടൊ കോപ്പിയൊന്നും ഒരു പത്രത്തിലും വന്നിട്ടില്ല.അങ്ങനെ ആവശ്യപ്പെട്ടിട്ടില്ല എന്നും മാധ്യമ സിന്‍ഡിക്കേറ്റിന്റെ വേല വ്യ്പ്പാണു എന്നും വേണമെങ്കില്‍ പറയാം. എല്ല പത്രത്തിലും ഒരേ വാര്‍ത്ത വരുന്നതിനെ അങ്ങനെ ആണല്ലൊ വിളിച്ചു പോരുന്നതു. എല്ലാ പത്രങ്ങളിലും(ദേശാഭിമാനി ഒഴികെ) വന്ന ആ വാര്‍ത്ത നിഷേധിച്ചിട്ടില്ല.അല്ലെങ്കിലും രാഘവനും ഗൌരി അമ്മയും മറ്റും പുറത്താവുന്ന വരെ ആ വാര്‍ത്തകളും പത്രങ്ങളുടെ സൃഷ്ടി ആയിരുന്നല്ലൊ

Anonymous said...

"ഞാന്‍ മനസ്സിലാക്കിയിടത്തോളം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ഏകാധിപത്യസാദ്ധ്യതകളില്ല."
ഇത് ഒരു തമാശയായി മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ.ക്ഷമിക്കൂ.
പത്രങ്ങളെ വിശ്വസിക്കുന്നില്ല.പക്ഷെ പാര്‍ട്ടി അംഗങ്ങള്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാമല്ലൊ.പലരും പാര്‍ട്ടി നേതൃത്വത്തിന്റെ ഇന്നത്തെ പോക്കില്‍ ഖിന്നരാണ്.അവര്‍ അതില്‍ തുടരുന്നത് മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതുകൊണ്ടുമാണ്.

padmanabhan namboodiri said...

സുര ലോകം പറഞ്ഞതും വായിക്കാം സംശയാലുക്കള്‍ക്കു.പത്രക്കാര് നുണ എഴുതിയെന്നു വരും.പാര്‍ട്ടിക്കാര്‍ നുണ പറയില്ല

oru blogger said...

ഒരാഴ്ച മുന്‍പു വരെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച പിഞ്ചുകുഞ്ഞുങ്ങളേയും ഓര്‍ത്ത് കരഞ്ഞിരുന്ന പത്രങ്ങള്‍ക്ക് എന്തു പറ്റി?

ആശുപത്രികള്‍ ഇനി നന്നാക്കണ്ടാന്നാണോ? ഇനി ആശുപത്രികള്‍ നന്നാക്കിയാല്‍ തന്നെ, വൈകിട്ട് 500 രൂപായും കൊണ്ട് വീട്ടില്‍ വരാന്‍ പറയുന്ന ആതുരസേവകരല്ലെ സര്‍ക്കാര്‍ ആശുപത്രി മുഴുവന്‍ എന്നു പത്രങ്ങളും തിരിച്ചറിഞ്ഞോ?

അശോക് കർത്താ said...

(Repeat for comments)
എന്റിഷ്ടാ, താങ്കള്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒന്നും അറിയില്ല എന്ന് പറയേണ്ടിയിരിക്കുന്നു. താങ്കള്‍ക്ക് എന്നല്ല New generation journalist കള്‍ക്ക് എന്ന് പറയുന്നതാകും കൂടുതല്‍ ശരി. 80 കളില്‍ ഈ പത്രക്കാരുടെ ‘ഇര’ അച്യുതാനന്ദനായിരുന്നു. ഓര്‍മ്മയുണ്ടാകുമല്ലോ? ഇപ്പോള്‍ പിണറായി. സെന്ട്രിസ്റ്റ് പാര്‍ട്ടി ലൈനിലെ സ്റ്റാലിനായിട്ടാണു അന്ന് വി.എസ്സ് ചിത്രീകരിക്കപ്പെട്ടത്. ഇപ്പോള്‍ പാര്‍ട്ടിക്ക് ഒരു വിജയന്‍ ലൈനും വി.എസ്സ് ലൈനും നല്‍കാനുള്ള ശ്രമത്തിലാണു പത്രങള്‍. നിര്‍ഭാഗ്യവശാല്‍ അവര്‍ മറക്കുന്ന ഒരു കാര്യമുണ്ട്. പിണറായി വിജയന്‍ വി.എസ്സിന്റെ നോമിനിയും പ്രതിനിധിയുമായാണു നായനാര്‍ മന്ത്രിസഭയില്‍ വരുന്നത്. പിന്നെ സ്റ്റേറ്റ് സെക്രട്ടറി ആകുന്നതും. അവര്‍ രണ്ടും ഒരു ലൈനില്‍ ആണെന്നല്ല പാര്‍ട്ടി ലൈനിലാണെന്നാണു നാം മനസിലാക്കേണ്ടതു. അതിനു ഇതു വരെ മാറ്റം വന്നതായി കാണുന്നുമില്ല. നാം വായിക്കുന്നതും ചാനലില്‍ കാണുന്നതും യാഥാര്‍ത്ഥ്യത്തിന്റെ തിരഞെടുക്കപ്പേട്ട ഒരു വശം മാത്രമാണു. അതോ മാദ്ധ്യമങളുടെ ചില വൈകാരികതകള്‍ നിറം പിടിപ്പിച്ച ചില്ലിലൂടെയും. പത്രക്കാര്‍ കാണുന്ന സ്വപ്നങള്‍ക്കൊപ്പം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പുനര്‍ രചിക്കുകയാണു വാര്‍ത്തകളിലൂടെ അവര്‍ ചെയ്യുന്നതു. ഇതിനിടെയില്‍ അവര്‍ക്ക് പറ്റുന്ന അബദ്ധങള്‍ അവര്‍ കാണുന്നില്ല. അതിലൊന്നായിരുന്നു വി.എസ്സിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള വിവാദം. പൊളിറ്റ് ബ്യൂറോ വിജയനു വഴങി സീറ്റ് നിഷേധിച്ചു എന്നാണു പ്രചരിപ്പിച്ചതു. പിന്നെയതു മാദ്ധ്യമ-ജനവികാരത്തിനു വിധേയമായി മാറ്റി. എത്ര ബാലിശമായ ഒരു വിശകലനമാണതു. അതു കൊണ്ട് പാര്‍ട്ടി നേടിയ മെച്ചം ആരും കണ്ടില്ല. ഈ സിദ്ധാന്തം ഏറ്റെടുത്ത മലയാളമനോരമ വി.എസ്സിനെ വെറുപ്പായിരുന്ന മേഖലകളില്‍ക്കൂടി അദ്ദേഹത്തിനെ പ്രിയങ്കരനാക്കി മാറ്റി. ഇടത് മുന്നണി 100 സീറ്റ് നേടി. 65-70 പ്രതീക്ഷിച്ചിരുന്നിടത്താണു ഈ വിജയമെന്ന് ഓര്‍ക്കണം. ഇതു വരവു വയ്ക്കുന്നത് പാര്‍ട്ടിയുടെ എക്കൌണ്ടിലാണു. ആര്‍ക്കറിയില്ലെങ്കിലും, 60 വര്‍ഷത്തിലധികം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച വി.എസ്സിനു ഇതു നന്നായി അര്രിയാം. കമ്മ്യൂണിസ്റ്റ് വിരോധം കൊണ്ട് വളര്‍ന്ന് വന്ന മനോരമക്ക് ഭീമമായ നഷ്ടമുണ്ടായി. വി.കെ.ബി യെപ്പോലെ ഒരു പത്രപ്രവര്‍ത്തകന്റെ നഷ്ടം ഇപ്പൊള്‍ മനോരമയ്ക്ക് ബോദ്ധ്യമാകുന്നുണ്ടാകും.
ഇതാണു സി.പി.എം. പത്രങള്‍ പറഞ വിജയങളും പരാജയങളും ഒന്ന് പട്ടികയിലാക്കി നോക്കാം.
1. സ്ഥാനാര്‍ത്ഥിത്വം - വി.എസ്സിനു വിജയം.
2. മന്ത്രിമാര്‍........പിണറായിക്ക് വിജയം
3. തച്ചങ്കരി...........വി.എസ്സിനു വിജയം
4. എ.ഡി.ബി........പിണറായിക്ക് വിജയം
5. സ്മാര്‍ട്ട് സിറ്റി.......വി.എസ്സിനു വിജയം
ഇതിങനെ ഒന്നിടവിട്ട് വിജയങള്‍ നേടുന്നതിന്റെ പൊരുള്‍ എന്താണു? ഒഅടുവില്‍ എല്ലാം എഴുതി വരുമ്പോള്‍ പാര്‍ട്ടിയുടെ വിജയം എന്ന് പറയേണ്ടി വരില്ലെ?

May 14, 2007 11:12 PM

padmanabhan namboodiri said...

അശോക്‌ കര്‍ത്ത said...
(Repeat for comments)
എന്റിഷ്ടാ, താങ്കള്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒന്നും അറിയില്ല എന്ന് പറയേണ്ടിയിരിക്കുന്നു.

പ്രിയ കര്‍ത്താ,
എനിക്കു ആ പാര്‍ട്ടിയെ കുറിച്ചു മാത്രമല്ല ഒരു പാര്‍ട്ടിയെ കുറിച്ചും അറിയില്ല. ഞാന് ഒരു പാര്‍ട്ടിയിലും അംഗമല്ല.അതു കൊണ്ടു അതിനകത്തു നടക്കുന്ന കാര്യങ്ങളില് കേട്ടറിവു മാത്രമേയുള്ളൂ.പല അറിവും പാര്ട്ടി സോഴ്സുകളില് നിന്നുള്ളതു ആവുന്നതിനാലും പില്‍ക്കാലത്തു ശരിയായി വരുന്നതിനാലും വിശ്വസിക്കാന് ശ്രമിക്കുന്നു എന്നേയുള്ളൂ.
കേരളത്തില് വി.എസ്. -പിണറായി വിഭാഗീയത ഇല്ലന്നു മലയാളികള് വിശ്വസിക്കട്ടെ.അതല്ലേ നമുക്കു വേണ്ടതു? എനിക്കു വിവരം ഉണ്ടാവലല്ലല്ലൊ

Vakkom G Sreekumar said...

മാധ്യമങ്ങളും വിയെസ്സും മൂന്നാള്‍ പട്ടാളവും ചേര്‍ന്ന സിന്‍ഡിക്കേറ്റ് നമ്മുടെ ബക്കറ്റ് പിരിവ് മുടക്കുമോ?

ഞാന്‍ ഇരിങ്ങല്‍ said...

പദ്മനാഭന്‍ സാറേ...
താങ്കളെപ്പോലെ കടുത്ത പ്രതിലോമചിന്തകര്‍ ഈ നാടിന്റെ ശാപമാണ്....എന്ന സിയ വാക്കുകള്‍ ഞാനും ആവര്‍ത്തിക്കുന്നു.

താങ്കളെ പോലെയുള്ള വര്‍ ധരിച്ചു വച്ചിരിക്കുന്ന മാധ്യമക്ക് സംസ്കാരം എന്തെന്ന് വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു,
ഒപ്പം പത്ര സ്വാതന്ത്ര്യം എന്തെന്നും.

ഇത്തരം വളിപ്പുകളെഴുതുമ്പോള്‍ വായിക്കാന്‍ ആളുകാണും ഷക്കീല പണം കാണുന്ന ലാഘവത്തോടെ താങ്കളെഴുതിയത് വായിച്ച് നെടുവീര്‍പ്പിടാന്‍ താങ്കളും താങ്കള്‍ ഉന്നം വയ്ക്കുന്ന താങ്കളെ പോലുള്ള ‘വര്‍ഗ്ഗ ശത്രുക്കളും കാണും.

എന്നാല്‍ ഒരുനാള്‍ ഈ നാടിന്‍ റെ ഭരണം യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് കാരന്‍ റെ കയ്യില്‍ വരികയും നടപ്പിലാക്കുകയും ചെയ്യും.

താങ്കളെ പോലുള്ളവര്‍ മഞ്ഞ പത്ര സംസ്കാരവും പാപ്പരാസി സംസ്കാരവും ഈ ബ്ലോഗിലെങ്കിലും ഒഴിവാക്കി ക്കൂടെ?

ബ്ലോഗില്‍ ചിന്തിക്കുന്ന ഒരു സംസ്കാരമുണ്ട്. അവിടെ മഞ്ഞ സംസ്കാരം കൊണ്ട് മലീമസമാക്കാതെ ഉള്ള് കൊണ്ട് ചോദിച്ച് സൃഷ്ടികള്‍ രചിച്ചു കൂടെ?
എന്തിനീ ക്രൂരത ഞങ്ങളോട്?

താങ്കളുടെ പത്രം ദിവസവും വരുത്തി വായിക്കുവാനൊ?

ഇവിടെ കച്ചവടക്കണ്ണില്ലാതെ ഒരു വരിയെങ്കിലും താങ്കളെഴുതിയാല്‍ അതു തന്നെ ബൂലോകര്‍ക്ക് ആനന്ദം.

ഈ കുത്സിത പ്രവര്‍ത്തനം ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെ..?

സഹതാപം തോന്നുന്നു കഷ്‌ടം!
ആരെ സുഖിപ്പിക്കാനാണ് താങ്കളുടെ ഈ മാനം കെട്ട എഴുത്ത്?

padmanabhan namboodiri said...

എന്നാല്‍ ഒരുനാള്‍ ഈ നാടിന്‍ റെ ഭരണം യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് കാരന്‍ റെ കയ്യില്‍ വരികയും നടപ്പിലാക്കുകയും ചെയ്യും.

പ്രിയ ഇരിങ്ങല്,
അപ്പോള് യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാരന് അല്ലേ വി.എസ്? അല്ലെന്നാണോ താങ്കള് കരുതുന്നതു?

സുശീലന്‍ said...

ഒരു പാര്‍ട്ടിയെയോ ഗവര്‍മെന്റിനേയോ വിസ്തരിച്ചതുകൊണ്ട് പത്രപ്രവര്‍ത്തകന്റെ ധര്‍മ്മത്തിനു ഒരു മൂല്യചുതിയും സംഭവിക്കുന്നില്ല. ശ്രീമാന്‍ പദ്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ പൊടിപ്പും തൊങ്ങലും ഒരിക്കലും ഒരു ഭാഗത്തെ ന്യായികരിക്കുന്നതാണെന്ന് എനിക്ക് തോന്നിയിട്ടില്ല, ഒരു തറ വളിപ്പാണെന്നും. കഴിഞ്ഞ ഒരു വര്‍ഷമായി പൊന്തിവരാത്ത മൂന്നാര്‍ പ്രശ്നം ഇപ്പോള്‍ മാത്രം എന്തുകൊണ്ടുപൊന്തിവന്നുവെന്ന ചോദ്യം ഒരു യഥാര്‍ത്ഥ പത്രപ്രവര്‍ത്തകന്റെ ചോദന ഉള്‍ക്കൊള്ളുന്നതാണ്. അത് കണ്ടില്ലെന്ന് നടിക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളിതന്നെയാണെന്നത് നൂറുതരം.

അശോക് കർത്താ said...

എനിക്കു ആ പാര്‍ട്ടിയെ കുറിച്ചു മാത്രമല്ല ഒരു പാര്‍ട്ടിയെ കുറിച്ചും അറിയില്ല. ഞാന് ഒരു പാര്‍ട്ടിയിലും അംഗമല്ല.അതു കൊണ്ടു അതിനകത്തു നടക്കുന്ന കാര്യങ്ങളില് കേട്ടറിവു മാത്രമേയുള്ളൂ.

ഹാവൂ ആശ്വാസമായി. ഒരു സത്യമെങ്കിലും പറഞൂലോ. വടക്കന്‍പാട്ടിലെ പാണന്റെ പണിയാണു ജേര്‍ണലിസം. ഓലകൊണ്ടക്കൊടുത്ത് പാട്ടും പാടിക്കഴിയുമ്പോള്‍ പാണന്റെ പണി കഴിഞു. കൈ നിറയെ കാശും കിട്ടും. പിന്നെ തമ്മില്‍ പൊരുതി ചാകുന്നത് പാവം ചേവകന്മാരാണല്ലോ? പാണനെന്ത് social commitment....

padmanabhan namboodiri said...

പദ്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ പൊടിപ്പും തൊങ്ങലും ഒരിക്കലും ഒരു ഭാഗത്തെ ന്യായികരിക്കുന്നതാണെന്ന് എനിക്ക് തോന്നിയിട്ടില്ല,

ഇപ്രകാ‍രം ഒരു അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി ,സുശീലന്

കണ്ണൂസ്‌ said...

പദ്‌മനാഭന്‍ മാഷേ, താങ്കള്‍ തലമുതിര്‍ന്ന ഒരു പത്ര പ്രവര്‍ത്തകനാണ്‌. ആ രീതിയില്‍ താങ്കള്‍ വേറെ എവിടെയോ എഴുതിയ ഒരു ലേഖനം ബ്ലോഗില്‍ സംവാദത്തിനായി കൊണ്ടിട്ടു. വായിച്ചവര്‍ അതിലുള്ള അഭിപ്രായങ്ങളെ എതിര്‍ത്തു കൊണ്ട്‌ കമന്റും ഇട്ടു. അപ്പോള്‍ ലേഖകന്‍ എന്ന നിലയില്‍ താങ്കള്‍ ചെയ്യേണ്ടത്‌, ഒന്നുകില്‍ താങ്കള്‍ എഴുതിയതിനെ ന്യായീകരിക്കുക, മറ്റുള്ളവരുടെ വാദമുഖങ്ങള്‍ എന്തു കൊണ്ട്‌ താങ്കള്‍ക്ക്‌ സ്വീകാര്യമല്ല എന്ന് പറയുക,അല്ലെങ്കില്‍ അവരുടെ വാദങ്ങളില്‍ സത്യമുണ്ടെന്ന് അംഗീകരിക്കുക ഇവയിലൊന്നാണ്‌. ഏതു സംവാദത്തിന്റേയും പ്രാഥമിക ആവശ്യം ആശയങ്ങളുടെ ഈ കൊടുക്കല്‍ വാങ്ങലുകളാണ്‌. അതില്ലാതെ "ഇതങ്ങനെയാണല്ലോ", "വേണമെങ്കില്‍ അങ്ങിനേയും ചിന്തിക്കാം", " അകിടില്‍ ചോരയുമുണ്ടല്ലോ" എന്ന രീതിയില്‍ എവിടേയും തൊടാതുള്ള താങ്കളുടെ ഉരുണ്ടുകളി ആണ്‌ ഈ ബ്ലോഗിലെ സംവാദങ്ങള്‍ അര്‍ത്ഥശൂന്യമാക്കുന്നത്‌.

ഞാന്‍ ഇരിങ്ങല്‍ said...

‘അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി‘

എന്നു പറയുന്ന മാധ്യമ ഭീകര വാദത്തിന്‍ റെ പ്രത്യക്ഷ ഉദാഹരണമാണ് താങ്കളുടെ ഈ പോസ്റ്റും മറു പടിയും.

ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയുടെ അമ്പതാം വാര്‍ഷികത്തില്‍ സി. പി. ഐ (എം)സര്‍ക്കാര്‍ ചെയ്ത വിപ്ലവകരമായ പ്രവര്‍ത്തനം എന്നു പറയുന്നത് ‘ഭൂമി തിരിച്ചു പിടിക്കല്‍’ തന്നെയാണ്.

ആദ്യം ഭൂമി കൃഷിക്കാരന് നല്‍കാന്‍ തീരുമാനമെടുത്ത സര്‍ക്കാര്‍ അന്യായമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കല്‍ ഈ അമ്പതാം വാരിഷിക ത്തില്‍ ചെയ്യുമ്പോള്‍ മറ്റൊരു തീക്ഷ്ണ സൂര്യന്‍ റെ ഉയര്‍ത്തെഴുന്നേല്പ് തന്നെയാണെന്ന് പറയുവാനും ഞാന്‍ ആഗ്രഹിക്കുന്നു.
യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടാന്‍ ‘മീശ’ പിരി യും വേഷ വര്‍ണ്ണനകള്‍ കൊണ്ടും സമൂഹത്തെ മലീമസമാക്കുന്ന ഈ എഴുത്ത് ഇനിയെങ്കിലും നിര്‍ത്തിക്കൂടേ..

ആത്മാര്‍ത്ഥത യുള്ള ഒരു വരിയെങ്കിലും എഴുതിക്കൂടേ...

ഞാന്‍ ഇരിങ്ങല്‍ said...

എനിക്കൊരു രാഷ്ട്രീയവുമില്ലെന്ന് പറയുന്ന
അരാഷ്ട്രീയ ജിഹ്വയാണിതെന്ന് പറയുമ്പോള്‍ താങ്കള്‍ക്ക്
വേദനിക്കേണ്ട കാര്യമില്ല.
തലമുതിര്‍ന്ന പത്ര പ്രവര്‍ത്തനം കൊണ്ട് താങ്കള്‍ ഒളിച്ചു വച്ച സ്വാതന്ത്ര്യം ഇവിടെ എടുത്ത് പ്രയോഗിച്ചിരുന്നുവെങ്കില്‍ ബൂലോകരില്‍ താങ്കള്‍ ഗുരുഭൂതനായേനെ.
പക്ഷെ അതേ ‘മഞ്ഞ’ ഇലകളിലും പൂക്കളിലും പിന്നെ കായിലും കാണുമ്പോള്‍ ബൂലോകം താങ്കള്‍ക്ക് ‘ഗോ ബാക്ക്’ വിളിക്കുന്ന കാലം അതിവിദൂരമല്ല.

Pramod.KM said...
This comment has been removed by the author.
Pramod.KM said...

പത്മനാഭന്‍ മാഷേ..ഒരു സംശയം ചോദിക്കുന്നതില്‍ വിരോധം തോന്നരുത്.താങ്കളുടെ പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന ഫ്ലാഷ് എന്ന കുറിപ്പുകളുടെ താഴെ പ്രതികരണങ്ങള്‍ എന്ന് പറഞ്ഞ സ്ഥലത്ത് വായനക്കാറ് ബ്ലോഗില്‍ ഇട്ട കമന്റുകള്‍ പ്രസിദ്ധീകരിച്ചത് കാണുന്നു.കമന്റ് ഇടുന്ന ആള്‍ക്കാരുടെ സമ്മതത്തോടു കൂടി തന്നെ ആണോ ഈ അഭിപ്രായങ്ങള്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നത്?.അതോ,സ്വന്തൊ ബ്ലോഗിനു കിട്ടിയ കമന്റുകള്‍ സ്വന്തം ഇഷ്ടപ്രകാരം പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാമോ?

Anonymous said...

ഇവിടെക്കാണുന്നത് ആക്ഷേപഹാസ്യം ആണെന്നാണ് കരുതുന്നത്.അതിനെ ആ രീതിയില്‍ കണ്ടുകൂടേ?ഇതു തന്നെയാണ് കാര്‍ട്ടൂണിലൂടെ സുജിത്തും ചെയ്യുന്നത്.(അവിടെ പ്രശ്നമൊന്നും കണ്ടില്ല)
പിന്നെ, എഴുതുന്ന ആള്‍ക്ക് രാഷ്ടീയം/അരാഷ്ടീയം/
പ്രിയരാഷ്ടീയം/അപ്രിയരാഷ്ടീയം അങ്ങനെ എന്തും കണ്ടേക്കാം.അതിന്റെ പേരില്‍ ഗുസ്തിവേണമോ?
എഴുതുന്ന ആള്‍ അതാവശ്യപ്പെടുന്നില്ലെങ്കില്‍ അദ്ദേഹം അതിനു വളം വയ്ക്കാതെ നോക്കുന്നതും നന്നായിരിക്കും.ആക്ഷേപഹാസ്യവും ഗൌരവമുള്ള ചര്‍ച്ചയും ഒന്നിച്ചു പോവില്ല.
ശ്രീ നമ്പൂരീ, ഈ സ്കാന്‍ പേജ് മതിയാക്കി ടൈപ്പ് ചെയ്ത മാറ്റര്‍ ഇട്ടാല്‍ നന്നായിരുന്നു.

padmanabhan namboodiri said...

താങ്കള് വേറെ എവിടെയോ എഴുതിയ ഒരു ലേഖനം ബ്ലോഗില്‍ സംവാദത്തിനായി കൊണ്ടിട്ടു. വായിച്ചവര്‍ അതിലുള്ള അഭിപ്രായങ്ങളെ എതിര്‍ത്തു കൊണ്ട്‌ കമന്റും ഇട്ടു. അപ്പോള്‍ ലേഖകന്‍ എന്ന നിലയില്‍ താങ്കള്‍ ചെയ്യേണ്ടത്‌, ഒന്നുകില്‍ താങ്കള്‍ എഴുതിയതിനെ ന്യായീകരിക്കുക,

പ്രിയ കണ്ണൂസ്,
സീരിയസ് റൈറ്റിംഗിനു താങ്കള് പറഞ്ഞതു ആവാം. ഇതു ഒരു ലൈറ്റ് റീഡിംഗ് ക്രാഫ്റ്റ് അല്ലേ?ആസ്വദിക്കുക, അല്ലെങ്കില്‍ തള്ളിക്കളയുക. അത്രയല്ലേ വേണ്ടൂ

പിന്നെ പ്രമോദ് ചോദിച്ചതു,
തപാല്,ഫോണ്,ഓര്ക്കുട്ട്,ബ്ലോഗ് തുടങ്ങി പല വഴിക്കു ലഭിക്കുന്ന പ്രതികരണങ്ങളുണ്ടു.വീണ്ടും അവരില്‍ നിന്നു പ്രസിദ്ധീകരണ അനുവാദം വാങ്ങാറില്ല.ഉത്തമ വിശ്വാസം, അത്രയേ ഉള്ളൂ ഇതില്.

ഞാന്‍ ഇരിങ്ങല്‍ said...

പദ്മനാഭന്‍ സാറേ..,
“സീരിയസ് റൈറ്റിംഗിനു താങ്കള് പറഞ്ഞതു ആവാം. ഇതു ഒരു ലൈറ്റ് റീഡിംഗ് ക്രാഫ്റ്റ് അല്ലേ?ആസ്വദിക്കുക, അല്ലെങ്കില്‍ തള്ളിക്കളയുക. അത്രയല്ലേ വേണ്ടൂ”
ഞാനൊക്കെ ധരിച്ചു വച്ചിരിക്കുന്നത് തമാശയൊ പൊളിറ്റിക്കള്‍ സറ്റയര്‍ ഒക്കെയും വളരെ സീരിയസ്സായിട്ടാണ് താങ്കള്‍ എഴുതുന്നത് എന്നാണ്.
‘ചക്ക വീണ് മുയല്‍ ചവാനാണെങ്കില്‍’ ഇവിടെ ഞങ്ങളെ പോലുള്ള പുതുമുഖങ്ങള്‍ എഴുതില്ലെ മാഷേ..
അപ്പോള്‍ താങ്കള്‍ എഴുതുന്നത് വെറുമൊരു തമാശയല്ലെന്ന് വായിക്കുമ്പോള്‍ മനസ്സിലാവുകയും ചെയ്യുന്നു. തമാശയ്ക്കും അതിന്‍റെ തായ സീരിയസ്സ് നസ്സ് വേണമെന്നു തന്നെ ഞാന്‍ കരുതുന്നു. (എന്‍റെ അബദ്ധ ധാരണയാവാം)

Inji Pennu said...

ഇത് ആക്ഷേപഹാസ്യമല്ലെ? ഞാന്‍ അങ്ങിനെയാണ് കരുതിയത്. ഇവിടെ കമന്റ്സ് വായിക്കുമ്പൊ വേറെ പോലെയാണല്ലൊ തോന്നണത്? എല്ലാരും ഭയങ്കര സീരിയസ് ആണല്ലൊ.

ഇതിന്റെ പേര് തന്നെ പൊടിപ്പും തൊങ്ങലും എന്നല്ലെ? ഇതൊരു കാര്‍ട്ടൂണ്‍ പോലെയല്ലെ? എനിക്കിതില്‍ വേറെയൊന്നും കാണാന്‍ പറ്റണില്ലല്ലൊ? പൊളിറ്റികല്‍ സറ്റയര്‍ അത്യാവശ്യം വേണ്ട ഒരു കാര്യമല്ലെ?
അതിലെന്താണ് കുഴപ്പം? എനിക്കൊന്നും മനസ്സിലാവുന്നില്ല്ല. അതൊ ഞാന്‍ വായിക്കണത് വേറെ മാതിരിയാണൊ?

padmanabhan namboodiri said...

സുരലോഗവും ഇഞ്ചിപ്പെണ്ണും ഒക്കെ പറഞ്ഞില്ലേ, ഇതൊരു കാര്‍ട്ടൂണ് പോലെ കാണണംന്ന്. അതാണു ശരിയായ സംഗതി. കാലികമായ ഒരു വിഷയത്തിലെ പൊളിറ്റിക്കല് സറ്റയര്.
അതിനെ ഒരു സീരിയസ് ലേഖനമായി കാണാന് ശ്രമിക്കുമ്പൂഴാണ്‍ കുഴപ്പം.
ഇഞ്ചിപ്പെണ്ണിന്റെ പ്രതികരണത്തില് ഇക്കാര്യം ചൂണ്ടിക്കാട്ടിയതു നന്നായി

ബിന്ദു said...

കാര്‍ട്ടൂണില്‍ വിഷയം രാഷ്ട്രീയം ആയാല്‍ ഏതു പാര്‍ട്ടിയെ ആണോ കളിയാക്കിയിരിക്കുന്നതു ആ പാര്‍ട്ടിക്കാര്‍ക്കതു നോവും, ബാക്കിയുള്ളവര്‍ക്കു രസിക്കും. അപ്പോള്‍ എഴുതിയിരിക്കുന്നതു തമാശയാണോ എന്നൊന്നും നോക്കില്ല, അതിന്റെ പേരു പൊടിപ്പും തൊങ്ങലും ആണോ എന്നും. അത്രേയുള്ളു കാര്യം. ഇതൊക്കെ വായിച്ചു രസിക്കണമെങ്കില്‍ കുറച്ചു രാഷ്ട്രീയത്തെ പറ്റി മനസ്സിലാക്കണം എന്നും തോന്നുന്നു. കാലങ്ങളായി പത്രക്കാര്‍ ഭരിക്കുന്ന കക്ഷിയെ ആണു കൂടുതലും കഥാപാത്രങ്ങള്‍ ആക്കി കാണാറുള്ളതും അല്ലെ?
qw_er_ty

-സു- {സുനില്‍|Sunil} said...

പത്മനാഭന്‍, താങ്കള്‍ വളിപ്പടിക്കുകതന്നെയാണ് ചെയ്യുന്നത്. കാര്‍ട്ടൂണ്‍ പോലെ എഴുത്തിനെ കാണാന്‍ പറ്റില്ല. മാത്രമല്ല, താങ്കളുടെ ഈ വളു വളാ എന്ന മറുപടികളും തീര്‍ച്ചയായും എനിക്ക് മടുപ്പുളവാക്കുന്നു.
“പത്രപ്രവര്‍ത്തനം” എന്ന് ഉദ്ഘോഷിക്കുന്നത് ഇതാണാവോ! കെ.പി. മോഹനനെപോലെയുള്ളവര്‍ ഇരിക്കുന്ന മാധ്യമങ്ങളല്ലെ നമുക്കുള്ളത്!
ഇതെങ്കിലും പറഞില്ലെങ്കില്‍ എനിക്ക് സമാധാനം കിട്ടില്ല. എനി ഈ ബ്ലോഗ് വിസിറ്റ് ചെയ്യുകയുമില്ല. -സു-

-സു- {സുനില്‍|Sunil} said...

ഒന്നുകൂടെ, ഇതോടെ കലാകൌമുദി വാങുന്ന ഏര്‍പ്പാടും നിര്‍ത്തി. -സു-

padmanabhan namboodiri said...

ബിന്ദു said...
കാര്‍ട്ടൂണില്‍ വിഷയം രാഷ്ട്രീയം ആയാല്‍ ഏതു പാര്‍ട്ടിയെ ആണോ കളിയാക്കിയിരിക്കുന്നതു ആ പാര്‍ട്ടിക്കാര്‍ക്കതു നോവും,
ബിന്ദുവിന്റെ അറിവിലേക്കു,

എം.എ.ബേബിയെ പരിഹസിച്ച് വരച്ച കാര്‍ട്ടൂണ് വന്ന ദിവസം ബേബി സുജിത്തിന്റെ മൊബൈല് നമ്പര്‍ സംഘടിപ്പിചു നേരിട്ടു വിളിച്ചു അഭിനന്ദിക്കുകയാണു ചെയ്തതു.ഇക്കാര്യം ബേബി തന്നെ പ്രസ് ക്ലബ് കാര്‍ട്ടൂണ് അവാര്‍ഡ് ദാന ചടങ്ങില് തുറന്നു പറയുകയും ചെയ്തു.വിമര്‍ശിക്കാതിരുന്നാലാണു അവര്‍ക്കു ഉറക്കം വരാതിരിക്കുക.
സുജിത്തിന്റെ ആ കാര്‍ട്ടൂണ് ഈ ലിങ്കില് കിട്ടും
http://tksujith.blogspot.com

അശോക് കർത്താ said...

“സുരലോഗവും ഇഞ്ചിപ്പെണ്ണും ഒക്കെ പറഞ്ഞില്ലേ, ഇതൊരു കാര്‍ട്ടൂണ് പോലെ കാണണംന്ന്. അതാണു ശരിയായ സംഗതി“ - പദ്മനാഭന്‍ നമ്പൂതിരി

ഇതാണു യഥാര്‍ത്ഥ നമ്പൂതിരി ഫലിതം. കണ്ടാല്‍ കളി. കണ്ടില്ലേ കാര്യം എന്ന മട്ടാണു പൊടിപ്പും തൊങലിനും ഉള്ളതെന്ന് തോന്നുന്നു. അതാ പദ്മനാഭന്‍ നമ്പൂതിരി ഇങെനെ കളം മാറി കളിച്ചു കൊണ്ടിരിക്കുന്നത്. ഒന്നും ന്യായീകരിക്കുകയോ എതിര്‍ക്കുകയോ ചെയ്യില്ല.

അതില്ലാതെ "ഇതങ്ങനെയാണല്ലോ", "വേണമെങ്കില്‍ അങ്ങിനേയും ചിന്തിക്കാം", " അകിടില്‍ ചോരയുമുണ്ടല്ലോ" എന്ന രീതിയില്‍ എവിടേയും തൊടാതുള്ള താങ്കളുടെ ഉരുണ്ടുകളി ആണ്‌ ഈ ബ്ലോഗിലെ സംവാദങ്ങള്‍ അര്‍ത്ഥശൂന്യമാക്കുന്നത്‌.

കണ്ണൂസിന്റെ ഈ അഭിപ്രായം വളരെ ശരിയാണു. ഇത്തരം രചനകള്‍ക്ക് ഒരൊറ്റ ഉദ്ദേശമേയുള്ളു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ രണ്ടാം നിര നേതൃത്വത്തേ എങനയും ‘വില്ലനാ’യി ചിത്രീകരിക്കുക. അതിനു ഉപയോഗിക്കുന്നതോ വ്യക്തി ഹത്യയും. അത്രക്ക് രുചിയാണോ പിണറായിയുടെ ചോരയ്ക്ക്? അതോ ഭയമോ? ഭയമുണ്ടാകുമ്പോഴും വിചിത്രകാഴ്ചകള്‍ കാണാറുണ്ടെന്ന് മനശ്ശാസ്ത്രജ്ഞര്‍ പറയുന്നു.

Leaves of Mind said...

എം.എ.ബേബിയെ പരിഹസിച്ച് വരച്ച കാര്‍ട്ടൂണ് വന്ന ദിവസം ബേബി സുജിത്തിന്റെ മൊബൈല് നമ്പര്‍ സംഘടിപ്പിചു നേരിട്ടു വിളിച്ചു അഭിനന്ദിക്കുകയാണു ചെയ്തതു.ഇക്കാര്യം ബേബി തന്നെ പ്രസ് ക്ലബ് കാര്‍ട്ടൂണ് അവാര്‍ഡ് ദാന ചടങ്ങില് തുറന്നു പറയുകയും ചെയ്തു.വിമര്‍ശിക്കാതിരുന്നാലാണു അവര്‍ക്കു ഉറക്കം വരാതിരിക്കുക.

ആ നേരത്ത് ബേബി സഖാവ് ഒരു ‘നെഹൃ’ മൂഡില്‍ ആയിരുന്നിരിക്കണം. എന്ന് വച്ച് സുജിത് ഒരു ‘ശങ്കര്‍’ ചമയുകയൊന്നും വേണ്ട.

Sathyardhi said...

ഇഞ്ചീ,
ആക്ഷേപഹാസ്യവും ആക്ഷേപവും രണ്ടും രണ്ടാണ്‌. വിമര്‍ശനവും പുച്ഛിച്ചു തള്ളലും രണ്ടാണ്‌.

ഋഷിരാജ്‌ സിംങ്ങിനെ വിമര്‍ശിക്കാം, ആക്ഷേപഹാസ്യവും എഴുതാം. പക്ഷേ അയാള്‍ മീശമാധവനാണെന്ന് പറയണമെങ്കില്‍ അതിലംഗീകരിക്കപ്പെടാവുന്ന സത്യം വേണം. കാവ്യാ മാധവനു അഭിനയിക്കാനറിയില്ല എന്ന് വേണമെങ്കില്‍ പറയാം, അവര്‍ വികലമായി അഭിനയിച്ച രംഗങ്ങളെ കാര്‍ട്ടൂണാക്കാം. എന്നാല്‍ "കാവ്യാമാധവന്‍ എന്ന വാസവദത്ത" എന്നൊരു ലേഖനം ഞാനെഴുതിയാല്‍ അതില്‍ ഹാസ്യമില്ല, ആക്ഷേപം മാത്രമേയുള്ളൂ. അതൊനൊരു ഉദ്ദേശവും ഉണ്ടാവും, വെറുതേ ഞാനതെഴുതില്ലല്ലോ.

myexperimentsandme said...

മീശ മാധവന്‍ ഒരു നല്ല കഥാപാത്രമല്ലേ (കള്ളനാണെങ്കിലും)? :) മീശമാധവനില്‍‌നിന്ന് മീശപിരിപ്പ് മാത്രമേ അദ്ദേഹം കടം കൊണ്ടിട്ടുള്ളൂ എന്നും പറഞ്ഞിട്ടുണ്ട്.

ഈ പോസ്റ്റ് അദ്ദേഹത്തിന്റെ ലേഖനത്തിന്റെ സ്കാന്‍ പേജ് മാത്രമാണ്. ഇതിനു മുന്‍‌പിലത്തെ പോസ്റ്റില്‍ അദ്ദേഹം അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്, ഒരു സംവാദം എന്ന രീതിയില്‍ എടുക്കാമെങ്കില്‍.

ഉള്ളത് പറഞ്ഞാല്‍ ഇത് ഒരു ആക്ഷേപമാ‍യോ പുച്ഛിച്ച് തള്ളലായോ എനിക്ക് തോന്നിയില്ല. എന്റെ വ്യാഖ്യാനം ശരിയാണെങ്കില്‍ സിഡി റെയ്‌ഡിന്റെ സമയത്ത് ഋഷിരാജ് സിംഗിനെ മാറ്റാന്‍ നോക്കിയപ്പോള്‍ ഭരണം എ.കെ.ജി സെന്ററില്‍ നിന്നാണെന്ന് നമ്മള്‍ പറഞ്ഞു, പക്ഷേ അങ്ങിനെയാണെങ്കില്‍ മൂന്നാറിന്റെ കാര്യത്തിലും സംഗതി അങ്ങിനെതന്നെയാവേണ്ടതല്ലേ എന്ന് പത്മനാഭന്‍ നമ്പൂതിരി ചോദിക്കുന്നു. മൂന്നാറിന്റെ കാര്യത്തില്‍ എടുപിടീ എന്ന് തീരുമാനങ്ങള്‍ വന്നിരിക്കുന്നു-ഒരു എ.കെ.ജി സെന്റര്‍ ലൈന്‍ കാണാന്‍ സാധിച്ചില്ല. അതുകൊണ്ട് ഭരണം എ.കെ.ജി സെന്ററില്‍ നിന്നാണ് എന്നൊക്കെയുള്ള പറച്ചിലുകള്‍ ശരിയല്ല, സെക്രട്ടറിയേറ്റ് തന്നെയാണ് ഭരണത്തിന്റെ സിരാകേന്ദ്രം. ഇതുതന്നെയല്ലേ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും പറയുന്നത്? അങ്ങിനെ നോക്കുകയാണെങ്കില്‍ പാര്‍ട്ടിയെ അനുകൂലിച്ചുകൊണ്ടുള്ള ഒരു ലേഖനമായും വ്യാഖ്യാനിക്കാമല്ലോ ഇത് (അങ്ങിനെ നോക്കുകയാണെങ്കില്‍).

പിന്നെ സാധാരണ ഇത്തരം കൈയ്യേറ്റക്കാര്യങ്ങളിലൊക്കെയുള്ള പാര്‍ട്ടി/സര്‍ക്കാര്‍ ലൈനുകളെയും അദ്ദേഹം പരാമര്‍ശിച്ചിരിക്കുന്നു. അതില്‍‌നിന്നും വ്യത്യസ്തമാണ് മൂന്നാര്‍ സംഭവം എന്നുള്ള സന്ദേശമാണ് അദ്ദേഹം കൊടുക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്

വായനക്കാര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വ്യാഖ്യാനിക്കാവുന്ന ഒരു എഴുത്തായിട്ടാണ് എനിക്കീ ലേഖനം തോന്നിയത്.

ഋഷിരാജ്‌ സിംഗിനെ മീശമാധവന്‍ എന്ന് വിളിച്ചത് പുള്ളിക്കിഷ്ടപ്പെടാതെ വരുമോ ഇനി? :) മീശമാധവന്‍ (ആ സിനിമയുടെ അടിസ്ഥാനത്തില്‍) എന്നുള്ള വിളിക്കൊക്കെ കാരണം ചോദിക്കുന്ന തലത്തിലൊക്കെയെത്തിയോ നമ്മുടെ ഹാസ്യ ആസ്വാദന അംഗീകാര നിലവാരമൊക്കെ? അങ്ങിനെയാണെങ്കില്‍ സൂക്ഷിക്കണം എന്ന് തോന്നുന്നു.

ഈ ലേഖനം ഇത്ര സീരിയസ്സായി എടുക്കാന്‍ മാത്രമുണ്ടോ എന്നൊരു സംശയമുണ്ട്. പിന്നെ ഇവിടെ അദ്ദേഹം കൊടുക്കുന്ന മറുപടികള്‍ എങ്ങിനെ വേണമെന്നുള്ളത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇഷ്ടം. അദ്ദേഹത്തിനെ എഴുത്തിന്റെ രീതിയും അതില്‍ ഹാസ്യമുണ്ടോ ഇല്ലയോ എന്നതുമെല്ലാം ചര്‍ച്ച ചെയ്യാവുന്ന കാര്യങ്ങള്‍. പോസ്റ്റിനോടനുബന്ധിച്ചാണെങ്കില്‍ കുറച്ചുകൂടി വിശദമായ ഇടപെടലുകള്‍ ഇതിനു മുന്നിലത്തെ പോസ്റ്റില്‍ ഇതേ കാര്യത്തില്‍ അദ്ദേഹം നടത്തിയിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

സാജന്‍| SAJAN said...

നമ്പൂതിരി മാഷേ,താങ്കളുടെ കൃതികളെല്ലാം ഞാന്‍ വായിച്ചു.. ഇത്രത്തോളം ഗൌരവപരമായി എല്ലാരും എന്തേ ഇവയെ കാണുന്നു എന്നു എനിക്ക് മനസ്സിലാവുന്നില്ലാ
ഒരു പക്ഷെ, കമന്റുകളില്‍ താങ്കളുടെ ഇന്റെറാക്ഷന്‍ വളരെ കൂടുതലാണ് .. ഒരു സംവാദമായി ഈ പോസ്റ്റുകള്‍ ഒക്കെ നിര്‍ത്തണമെന്ന് താങ്കള്‍ക്കെന്തോ നിര്‍ബന്ധമുള്ളതു പോലെയുണ്ട് ഓരോ കമന്റിനു ശേഷവും, അതിനു മറുകുറിപ്പുമായി താങ്കള്‍ ഇറങ്ങുന്നത് കാണുമ്പോള്‍..


ഒരു നല്ല മാര്‍കെറ്റിങ്ങ് സംവിധാനം!!!
എന്നാല്‍ ഒരു കാര്യത്തില്‍ താങ്കളെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.. ചില കമന്റുകളെങ്കിലും.. വളരെ പ്രകോപനപരമായിരുന്നാലും, കൂളായ താങ്കളുടെ മറുപടി ചിരിയുണര്‍ത്തുന്നു...എന്നാല്‍ ചില സമയത്ത് താങ്കള്‍ ഏതു ഭാഗമാണ് സംസാരിക്കുന്നതെന്നും മനസ്സിലാവാതെ പോകുന്നുണ്ട്!!!!

Kiranz..!! said...

ആഹ..അഹഹ..സുജിത്തിന്റെ കാര്‍ട്ടൂണ്‍ വരയും പദ്മനാഭന്‍ മാഷിന്റെ എഴുത്തും ഒരുപോലെയെന്ന്.എന്താ കമ്പാരിസണ്‍.

എത്ര കടുത്ത രാഷ്ട്രീയ ചായം തേച്ചു വരച്ചാലും സുജിത്തിന്റെ കാര്‍ട്ടൂണ്‍ കണ്ടാല്‍ ഏത് രാഷ്ട്രീയക്കാ‍രനും രാഷ്ട്രീയം മറന്നു തലയറഞ്ഞു ചിരിക്കുമെന്നതില്‍ സംശയമില്ല.അത് തന്നെയാണ് നല്ല ഒരു കാര്‍ട്ടൂണിസ്റ്റിന്റെ വിജയവും..

എത്ര തന്നെ കുറച്ച് രാഷ്ട്രീയം ചാലിച്ചാലും പദ്മനാഭന്‍ സാറിന്റെ എഴുത്തിനു വിമര്‍ശനം കിട്ടുമെന്നതിലും യാതൊരു സംശയവുമില്ല,അതിനുള്ള കാരണം ഇവിടെ ചില കമന്റുകള്‍ വായിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളു.അല്ലെങ്കില്‍ പദ്മനാഭന്‍ സാര്‍ തന്നെ സ്വയം മനസിലാക്കിയാല്‍ ഓരോ കമന്റിനും മറുകുറിയടിക്കേണ്ടി വരില്ല.നമ്പൂതിരിയായത് കൊണ്ടാണെന്നു മാത്രം കേള്‍ക്കാതിരുന്നാല്‍ മതി.പത്രത്തിന്റെ വായനക്കാരെ ഒരു പത്രാധിപരായി കളഞ്ഞു കുളിക്കണോ ?

Ajith Pantheeradi said...

ഇതിലെ സജിത്തിന്റെ കമന്റും നമ്പൂതിരിയുടെ മറു കമന്റും വായിച്ചപ്പൊള്‍ കഷ്ടം തോന്നി. എന്തുകൊണ്ടാണ് എന്തു നല്ല കാര്യം നടന്നാലും അതില്‍ ഇങ്ങനെ നെഗറ്റീ‍വ് ആയ രീതിയില്‍ നമ്മള്‍ ചിന്തിക്കുന്നത്? കള്ള സീഡികള്‍ പിടിച്ചത് ഒരു നല്ല കാര്യമല്ല എന്നാരും പറയില്ല. എന്നാല്‍ അത് മോസര്‍ ബായറിനെ സഹായിക്കാനണെന്ന രീതിയില്‍ പ്രചരണമഴിച്ചു വിടുന്നത് വ്യാജ സീഡിക്കാരെ സഹയിക്കാനല്ലേ? ( മോസറ് ബായറിന്റെ CD/DVD ചൂടപ്പം പോലെ വില്‍ക്കപ്പെടാന്‍ കാരണം അതിനു വില 28/34 രൂപ മാത്രമായതാണ് . വ്യാജനെക്കാള്‍ വില കുറവ് ). നമ്പൂതിരിയുടെ മറുപടിയില്‍ മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടിയിലും എന്തൊ ദുരുദ്ദേശം ഉണ്ടെന്നുള്ള ധ്വനിയാണ്.

ഇനി നാളെ ബലാല്‍ സംഗം നടത്തുന്നവരെ ശിക്ഷിക്കുന്നത് വേശ്യാലയങ്ങളെ സഹായിക്കാനാണ് എന്നുമാരെങ്കിലും എഴുതുമോ എന്തോ!!

padmanabhan namboodiri said...

ത്രീ മെന് ആര്മിയെ പിന്തുണച്ചവര്‍ക്കും പ്രതിരോധനിര തീര്‍ത്തവര്‍ക്കും എല്ലാം നന്ദി.

Nimi SunilKumar said...

meeshamadavan and three men army paperil mathramalla ,munnarilum thagarthhu kondirikkukayanu.tourist ugalude pediswapnam aayi marumo munnar maarum enna thonunne.sirinte article nallathayirunnu.ippol munnarinte avasstha oru chakkapazhathinte aanu.

അശോക് കർത്താ said...

ഇന്‍ഡ്യയില്‍ ഭരണാധികാരികള്‍ എടുക്കാന്‍ മടിക്കുന്ന ഒരു നടപടിയാണു മൂന്നാറില്‍( താമസിയാതെ കേരളം മുഴുവന്‍) വി.എസ്സിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. അതിന്റെ സാദ്ധ്യതകള്‍ അനന്തമാണു. ജനങ്ങള്‍ ആശ്വസിക്കുന്നു. പരിസ്ഥിതി മെച്ചപ്പെടും. ആഗോളവ്യാപകമായി ഇത് ശ്രദ്ധിക്കപ്പെടാതെ പോകില്ല. ഇതിനു, മഗ്സാസേ മുതല്‍ നോബല്‍ സമ്മാനം വരെ ഏതിനും വി.എസ്സ് പരിഗണിക്കപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല. (സാഹിത്യത്തിനു മാധവിക്കുട്ടി മലയാളത്തില്‍ നിന്ന് പരിഗണിക്കപ്പെട്ടത് ഓര്‍ക്കുക). കേരള ജനതയ്ക്ക് അഭിമാനകരമാകാന്‍ പോകുന്ന ആ നിമിഷത്തിനായി കാത്തിരിക്കാം.

വിചാരം said...

എന്താ നമ്പൂതിരി ഒരു അനക്കവും കാണുന്നില്ലല്ലോ വല്ലാതെ സംശയമായിരുന്നല്ലോ വി.എസ്. പൊളിക്കല്‍ നടപടി തുടരുമോ എന്നല്ലം ഇപ്പോ എന്തായി ???
രവി കൃഷ്ണാ എന്ന വയലാര്‍ രവിയുടെ മകന്റെ ചോറൂണ്ണ് നടത്തിയതിന് പുണ്യാഹം തെളീയിച്ചല്ലോ എന്തിനായിരുന്നു എന്താ പഴയ കാലം തിരികെ കൊണ്ടുവരാനാണോ നമ്പൂതിരിമാരുടെ മനസ്സിലിരുപ്പ് ആ നമ്പൂതിരിയും ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞത് കേട്ടും താങ്കളുടെ അതേ സ്വരം .. സര്‍ക്കാര്‍ നിയമം കൊണ്ടുവരട്ടെ പണ്ട് യേശുദാസിനെ അമ്പലത്തില്‍ കയറ്റുന്നതിനെ എത്രപേര്‍ നമ്പൂതിരിമാരുടെ പക്ഷത്തുണ്ടന്നറിയാന്‍ നടത്തിയ സര്‍വ്വേ പോലെ ഒന്നും കാണുന്നില്ല എന്ത് പറ്റി പനിപിടിച്ചോ ?

വിചാരം said...

വയലാര്‍ രവിയുടെ മകന്റെ മകന്റെ എന്നു തിരുത്തി വായിക്കുക