Showing posts with label എംബഡഡ് ജേര്‍ണ്ണലിസം. Show all posts
Showing posts with label എംബഡഡ് ജേര്‍ണ്ണലിസം. Show all posts

Friday, May 4, 2007

പിണറായി വിജയന്‍ പറഞ്ഞത്

നീ പോ മോനേ,എംബഡഡേയ്
എംബഡഡ് ജേര്‍ണ്ണലിസം എന്നൊരു സാധനമുണ്ട് നാട്ടില്‍. അധികം ആരും അതു കണ്ടിട്ടില്ല. ഗള്‍ഫിലാണു അതു തുടങ്ങിയതു, 2003 ലെ ഇറാഖ് അധിനിവേശ സമയത്ത്.അമേരിക്കന്‍ പട്ടാളത്തോടൊപ്പം റിപ്പോര്‍ട്ടര്‍മാരും ഫോട്ടോഗ്രാഫര്‍മാരുമായി 775 പേരേ അമേരിക്കന്‍ പട്ടാളം ഗള്‍ഫില്‍ കൊണ്ടുപോയി. പട്ടാളവുമായി ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു. അവര്‍ പറയുന്നതല്ലാതെ ഒന്നും കൊടുക്കരുതു. കൊടുത്താല് തല കാണില്ല. അങനെ ആദ്യമായി യുദ്ധമുന്നണിയില്‍ പട്ടാളക്കാരോടൊപ്പം embudded ആയി പത്രക്കാര്‍ പ്രവര്‍ത്തിച്ചു. സാമ്രാജ്യത്വത്തിനു വേണ്ടി അങ്ങനെ കൂലിയെഴുത്തു എഴുതിയ ആ embudded പത്രക്കാരുടെ ചെറുരൂപമാണത്രെ കേരളത്തിലെ മാധ്യമ സിന്‍ഡിക്കേറ്റ്.
സി.പി.എം. നേതാവു പിണറായിവിജയന്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ടു എന്‍.ജി.ഒ.യൂണിയന്‍ സമ്മേള‍നം ഉദ്ഘാടനം ചെയ്തു പറഞ്ഞതാണു ഇതു. പാര്‍ട്ടിവിരുദ്ധര്‍ പത്രക്കാരെ എംബഡ്ഡ് ചെയ്തു പാര്‍ട്ടി വിരുദ്ധവാര്‍ത്തകള്‍ എഴുതിക്കുന്നുണ്ടോ? ഇവിടത്തെ മാധ്യമ സിന്‍ഡിക്കേറ്റ് എംബഡ്ഡ്ഡ് ജേര്‍ണ്ണലിസത്തില്‍ നിന്നു ഉടലെടുത്തതാണോ?എംബഡ്ഡഡ് ജേര്‍ണ്ണലിസത്തെ പറ്റി കൂടുതല്‍ അറിയാവുന്നവര്‍ ഇവിടെ പോസ്റ്റ് ചെയ്യുക.ജനശക്തിയില്‍ ഒരു കവിത എഴുതിയതിനു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട പു.ക.സ. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഉമേഷ് ബാബു എംബഡ്ഡഡ് സാഹിത്യകാരനോ?‍