Monday, July 14, 2008

ബുദ്ധി അ്‍ള്ള തന്നെ കൊടുക്കണം

പള്ളീലെ കാര്യം അള്ളായ്ക്കേ അറിയൂ. അള്ളാന്റെ കാര്യമോ? അതു അറിയുന്ന ഒരേ ഒരാളേയുള്ളൂ. ഈ ആലം ദുനിയാവില്‍ - ടി.കെ. ഹംസ മുസ്ള്യാര്‍. മഞ്ചേരിയില്‍നിന്നുള്ള നമ്മുടെ പാര്‍ലമെന്റംഗം.
കഴിഞ്ഞ ആഴ്ച മലപ്പുറത്ത് ഹംസ ഒരു മതപ്രസംഗം നടത്തി. ലീഗിന്റെ അക്ഷരവിരോധത്തിനെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ കൂട്ടായ്മയില്‍. ചാനലായ ചാനലൊക്കെ അത് നന്നായി കവര്‍ ചെയ്തു.
"അള്ള ലീഗുകാര്‍ക്ക് ബുദ്ധികൊടുത്തില്ല. അതുകൊണ്ടാണ് അവര്‍ കിത്താബ് കത്തിക്കുന്നത്." കായ് ഇല്ലെങ്കിഞമ്മക്ക് കൊട്ക്കാം. തുണീം കുപ്പായോ വാങ്ങിക്കൊട്ക്കാം. പക്ഷേ, അക്ഷരവും ബുദ്ധിയും - അത് അള്ളതന്നെ കൊടുക്കണം."
ഇങ്ങനെ പോയി മുസ്ള്യാരുടെ വാക്കുകള്‍. ഹംസയ്ക്ക് ബുദ്ധികൊടുക്കുന്ന കാര്യത്തില്‍ അള്ള ഒട്ടും പിശുക്ക് കാണിച്ചില്ലെന്ന് പ്രസംഗം കേട്ടവര്‍ക്ക് ബോധ്യമായിക്കാണും. പ്രസംഗത്തില്‍ മാത്രമല്ല, പ്രവൃത്തിയിലും ബുദ്ധി തെളിയിച്ച ആളാണ് ഹംസ.
ആര്യാടന്റെ ആട്ടും തുപ്പും സഹിച്ച് കോണ്‍ഗ്രസുകാരനായി കഴിയുന്നതിലും നല്ലത് സി.പി. എമ്മിനുവേണ്ടി അരിവാള്‍ സുന്നിയാവുന്നതാണെന്ന് അള്ള തന്നെയാണല്ലോ ഹംസയെ ഉപദേശിച്ചത്. അതുകൊണ്ടാണല്ലോ ഡി.സി.സി പ്രസിഡന്റ് ആയിരിക്കെ ആര്യാടന് എതിരെ ഹംസ റബലായത്.
അതിനു ഗുണമുണ്ടായി,
എം.എല്‍.എ ആയി,
ചീഫ് വിപ്പ് ആയി,
മന്ത്രിയായി.
പാര്‍ലമെന്റംഗവുമായി.
പക്ഷേ, അതുകൊണ്ടൊന്നും ലീഗിന്റെ ബുദ്ധിയളക്കാനുള്ള ഐ.ക്യു മീറ്റര്‍ ലഭിക്കില്ല. ഹംസ സി.പി.എമ്മിന്റെ മദ്രസയില്‍ ഓതാന്‍ തുടങ്ങുന്നതിനുമുന്‍പ് സി.പി.എമ്മിന്റെ കളരിയില്‍ മുസ്ള്യാക്കന്മാരായവരാണ് ലീഗുകാര്‍. സി.പി. എമ്മിനെപ്പോലെ ബുദ്ധിരാക്ഷസന്മാര്‍ നയിക്കുന്ന ഒരു പാര്‍ട്ടിയുമായി ചേര്‍ന്ന് ബിസിനസ് നടത്തി ലാഭമുണ്ടാക്കാന്‍ കുറച്ചൊന്നും ബുദ്ധി പോരാ.
അതുകൊണ്ട്, ലീഗിന് ബുദ്ധിയില്ലെന്നു മാത്രം പറയരുത്. അതിന്റെ പേരില്‍ അള്ളാന്റെ മെക്കിട്ട് കയറുകയും ചെയ്യരുത്. ബുദ്ധി അളക്കാനുള്ള ഏത് ഐ.ക്യു. ടെസ്റ്റിലും എ പ്ളസ് നേടുന്ന പാര്‍ട്ടിയാണ് ലീഗ്.
അന്‍വര്‍ റഷീദുമാരുടെ മക്കളെയെല്ലാം മതമില്ലാത്ത നിര്‍ജീവന്മാരാക്കി വളര്‍ത്തിയാല്‍ ലീഗിന്റെ കച്ചവടം പൂട്ടിക്കാമെന്ന് എം.എ. ബേബി കരുതുന്നുണ്ടാവും. ബേബിയുടെയും സി.പി.എമ്മിന്റെയും സൂത്രം മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. പാണക്കാട്ടെ മദ്രസയില്‍ ഓതിപ്പഠിച്ചാല്‍ മാത്രം മതി.
ബുദ്ധിയുള്ളതുകൊണ്ടാണ് ലീഗുകാര്‍ പുസ്തകം കത്തിച്ചത്. ഇബിലീസിനെ ഇബിലീസായിത്തന്നെ കാണാനുള്ള ബുദ്ധിയൊക്കെ അള്ള ലീഗുകാര്‍ക്ക് കൊടുത്തിട്ടുണ്ട്.
അതുകൊണ്ട്, ബുദ്ധിയില്ലാത്തവരെന്നു മാത്രം ലീഗിനെപ്പറ്റി പറയതരുത്. ഹംസയുടെ പാര്‍ട്ടി വോട്ടുകിട്ടാന്‍വേണ്ടി സദ്ദാം ഹുസൈനെ ഇറക്കി; യാസര്‍ അരാഫത്തിനെ ഇറക്കി; കാന്തപുരം മുസ്ള്യാരെ ഇറക്കി; ബുഖാരിതങ്ങളെ ഇറക്കി. എന്നാല്‍, പാണക്കാട് തങ്ങളെ മാത്രം ഇറക്കിക്കളിച്ച പാര്‍ട്ടിയാണ് ലീഗ്. ലീഗിന് കൊടുത്ത ബുദ്ധിതന്നെയാണ് ലീഗിനു വോട്ടുചെയ്യുന്നവര്‍ക്കും അള്ള കൊടുത്തിട്ടുള്ളത്. ഐ. എ.എസ് പരീക്ഷ എഴുതിക്കാനൊന്നുമല്ലല്ലോ അണികളെ പാര്‍ട്ടിയിലേക്ക് റിക്രൂട്ട് ചെയ്യുന്നത്.
സാമൂഹ്യപാഠം കത്തിച്ച് ബുദ്ധിമോശം കാണിക്കുന്ന ലീഗ് ബുദ്ധിജീവികളുടെ വിഷയമായ ആണവകരാറിന്റെ കാര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്നും ഹംസയുടെ പാര്‍ട്ടി ചോദിക്കുന്നുണ്ട്.
ബുദ്ധിയുള്ള ഒരാളും ചോദിക്കാത്ത ചോദ്യമാണത്. എല്ലാകാലത്തേയും എല്ലാ ചോദ്യങ്ങള്‍ക്കും കൂടി ആയിരം വട്ടമെങ്കിലും ലീഗ് ഉത്തരം പറഞ്ഞിട്ടുണ്ട്. 'തക്കസമയത്ത് യുക്തമായ തീരുമാനമെടുക്കും.' ഏതു കാര്യത്തിലും അതാണ് ലീഗിന്റെ നിലപാട്.
നോമ്പും നിസ്കാരവുംപോലെ ഇസ്ളാമിന്റെ പരിധിക്കുള്ളില്‍ വരുന്ന ഒന്നല്ല ആണവകരാര്‍. അതുകൊണ്ട് തക്കസമയത്തുപോലും ലീഗ് യുക്തമായ തീരുമാനം എടുക്കണമെന്നില്ല.
ബാബ്റി മസ്ജിദ് തകര്‍ത്തിട്ടുപോലും കൈക്കൊള്ളാത്ത തീരുമാനം ആണവകരാറിന്റെ പേരില്‍ കൈക്കൊള്ളാന്‍ മാത്രം ബുദ്ധിയില്ലാത്ത പാര്‍ട്ടിയല്ല ലീഗ്. അതിനൊക്കെയുള്ള ബുദ്ധി നല്‍കിയശേഷമാണ് അള്ള ലീഗിന്റെ പടപ്പ് പൂര്‍ത്തിയാക്കിയത്.
വേറെയും പലതരം ബുദ്ധി ലീഗിനുണ്ട്. യു.ഡി. എഫില്‍നിന്നുകൊണ്ട് എല്‍.ഡി.എഫിലെ സി.പി. എമ്മുമായി അടവുനയം ഉണ്ടാക്കാനുള്ള ബുദ്ധി.
ലീഗിന്റെ ബുദ്ധി പരീക്ഷിക്കാനാണ് ആണവകരാറിലെ ചോദ്യങ്ങള്‍ ചോദിക്കുന്നതെങ്കില്‍ യാ റബ്ബേ എന്നേ പറയാനുള്ളൂ. ലീഗിനു വോട്ടുചെയ്യുന്നവരുടെ ഐ.ക്യു ആണ് പരീക്ഷിക്കുന്നതെങ്കില്‍ വേറൊരു ചോദ്യമുണ്ട് ചോദിക്കാന്‍. 'നാലുവര്‍ഷം കേന്ദ്രത്തില്‍ മന്ത്രിയായിരുന്നിട്ടും ആ മസ്ജിദിനുവേണ്ടി എന്തു ചെയ്തു.' അങ്ങനെ 'ബുദ്ധി' മുട്ടിക്കുന്ന ചില ചോദ്യങ്ങളുണ്ടല്ലോ ചോദിക്കാന്‍.
വാലറ്റം: ആണവകരാറില്‍ ലീഗിന്റെ വികാരം മാനിച്ചില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കും. കേന്ദ്രമന്ത്രി ഇ. അഹമ്മദ്.
കമന്റ്: ശിഹാബ്തങ്ങളെ ചുമതലപ്പെടുത്തുമെന്ന് പറയുന്നതിന്റെ പര്യായം.

10 comments:

padmanabhan namboodiri said...

"അള്ള ലീഗുകാര്‍ക്ക് ബുദ്ധികൊടുത്തില്ല. അതുകൊണ്ടാണ് അവര്‍ കിത്താബ് കത്തിക്കുന്നത്." കായ് ഇല്ലെങ്കിഞമ്മക്ക് കൊട്ക്കാം. തുണീം കുപ്പായോ വാങ്ങിക്കൊട്ക്കാം. പക്ഷേ, അക്ഷരവും ബുദ്ധിയും - അത് അള്ളതന്നെ കൊടുക്കണം."
From the extract of T.K. Hamza Musliar

lotto 649 said...

Alla hu akhbar!!!

powerball lottery numbers said...

Your blog is very creative, when people read this it widens our imaginations.

lottery draw said...

Thanks to the blog owner. What a blog! nice idea.

സാദിഖ്‌ മുന്നൂര്‌ said...

sarasam

padmanabhan namboodiri said...

ലീഗിന്റെ ബുദ്ധി പരീക്ഷിക്കാനാണ് ആണവകരാറിലെ ചോദ്യങ്ങള്‍ ചോദിക്കുന്നതെങ്കില്‍ യാ റബ്ബേ എന്നേ പറയാനുള്ളൂ. ലീഗിനു വോട്ടുചെയ്യുന്നവരുടെ ഐ.ക്യു ആണ് പരീക്ഷിക്കുന്നതെങ്കില്‍ വേറൊരു ചോദ്യമുണ്ട് ചോദിക്കാന്‍. 'നാലുവര്‍ഷം കേന്ദ്രത്തില്‍ മന്ത്രിയായിരുന്നിട്ടും ആ മസ്ജിദിനുവേണ്ടി എന്തു ചെയ്തു.' അങ്ങനെ 'ബുദ്ധി' മുട്ടിക്കുന്ന ചില ചോദ്യങ്ങളുണ്ടല്ലോ ചോദിക്കാന്‍.

മന്ത്രിസ്ഥാനം ആറ്റക്കാര്യമല്ലെന്നു അഹമ്മെദ്.

പ്രവീണ്‍ ചമ്പക്കര said...

കലക്കിയിട്ടുണ്ട് മാഷേ...ഇനി ബുദ്ധി അള്ളതന്നെ കൊടുക്കണം എന്നു പറഞ്ഞതിന്റെ പേരില്‍ ഹംസ മുസിലിയാര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് വല്ലതും കിട്ടുമോ എന്നാ എന്റെ പേടി

കടത്തുകാരന്‍ said...

കല്‍പകഞ്ചേരി പഞചായത്ത് പാഠ പുസ്തകത്തിനെതിരെ പ്രമേയം പാസ്സാക്കിയതിന്നെക്കുറിച്ച് മഹാനായ ഷെയ്ഖുനാ ഹംസ മുസ്ലിയാര്‍ പറഞ്ഞത് സംസ്ഥാന ഗവണ്മെന്‍റിനേക്കാള്‍ വലിയ പഞ്ചായത്തോ എന്നാണ്, അതിന്‍ നിത്യ വൈരിയായ ആര്യാടന്‍ അവര്‍കള്‍ തന്നെ വേണ്ടി വന്നു മറുപടിക്ക്...
ആണവക്കരാറിനെതിരെ പ്രമേയം പാസ്സാക്കിയ സംസ്ഥാന ഗവണ്മെന്‍രിനേക്കുറിച്ച്, കേന്ദ്ര ഗവണ്മെന്‍റിനേക്കാള്‍ വലിയ സംസ്ഥാന ഗവണ്മെന്‍റോ എന്ന്...
അല്ലാഹു എല്ലാവര്‍ക്കും ബുദ്ധിയും ബോധവും സമ്പത്തും കൊടുക്കട്ടെ..

അനൂപ്‌ കോതനല്ലൂര്‍ said...

കൊള്ളാം മാഷെ നല്ല കുറിപ്പ്

Retheesh said...

നന്നായിട്ടുണ്ട് തിരുമേനി