Monday, June 30, 2008

സഖാവ് ജീവന്‍ കമ്മ്യൂണിസ്റ്റാവില്ല

സഖാവ് ജീവന്‍ കമ്മ്യൂണിസ്റ്റാവില്ല

കുഞ്ഞൂഞ്ഞും കുഞ്ഞാടുകളും ഭയപ്പെടുന്നതു വെറുതെയാണ്. ഈ ഏഴാം ക്ളാസിലെ കൊച്ചന്‍, മതമില്ലാത്ത ജീവനുണ്ടല്ലോ-അവന്‍ വളര്‍ന്നു വലുതായാല്‍ അത്യാപത്തൊന്നും സംഭവിക്കില്ല. മറിച്ച് ചിലതാണ് സംഭവിക്കുക.
മിശ്രവിവാഹിതരായ ഏതോ ലക്ഷ്മിക്കുട്ടിയുടെയും ജോസഫിന്റെയും മോന് ജിവനെന്ന് പേരിട്ടെന്നും മതമില്ലാതെ വളര്‍ത്തിയെന്നുമാണല്ലൊ ആക്ഷേപം.അതിന്റെ പേരിലൊന്നും സമരത്തിനിറങ്ങേണ്ട ഒരു കാര്യവുമില്ല. മതമില്ലാതെ അവനെ വളര്‍ത്തിയെടുത്താല്‍ അവന്‍ നിരീശ്വരവാദിയാവുമെന്നും മതവിരുദ്ധനും മാര്‍ക്സിസ്റ്റുമാവുമെന്നും കേരളം ബംഗാള്‍ ആവുമെന്നും ഓരോ വിളക്കുകാലിലും കമ്മ്യൂണിസം പൂത്തുലയുമെന്നുമൊക്കെ ഭയന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഉറുക്കെഴുതി കെട്ടാന്‍ നോക്കുകയാണ്.
ഒന്നും വേണ്ട.
ജീവനെ അവന്റെ പാട്ടിനു വിടുക.
അവന്‍ വളര്‍ന്നു വലുതാവട്ടെ.
ഉമ്മന്‍ ചാണ്ടിയോ കത്തോലിക്കസഭയോ എന്‍.എസ്.എസോ മുസ്ള്യാക്കന്മാരോ ഭയക്കുന്ന പോലെ ഒന്നും സംഭവിക്കില്ല.
ഇപ്പോഴത്തെ നിലവാരം വെച്ച് നോക്കിയാല്‍ അവന്‍ വളര്‍ന്ന് വലുതായാല്‍ നല്ല മുരത്ത വിശ്വാസിയായി മാറും.അമ്മയുടെ അമ്പലത്തില്‍ മാത്രമല്ല അചഛന്റെ പളളിയിലും പോവും.എന്നിട്ടും അവന്റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ അന്നത്തെ സന്തോഷ് മാധവന്റെ ശിഷ്യനാവും.ഹിമവല്‍ തോക്കാനന്ദയുടെ ആശ്രമത്തില്‍ അന്തേവാസിയാവും. തങ്കു ബ്രദറിന്റെ പ്രഘോഷണം കേട്ട് രോഗശാന്തി ശുശ്രുഷ വരുത്തും .തങ്ങള്‍മാരുടെ സ്വലാത്തിനും പോവും.
എന്തെന്നാല്‍,
അവനറിയാം,അവന് ജീവനെന്ന് പേരിട്ടതു പോലും ആളെ പറ്റിക്കാനാണെന്ന്.അവനെ പാഠപുസ്തകത്തില്‍ പ്രതിഷ്ഠിച്ച അവന്റെ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി സത്യക്രിസ്ത്യാനിയും അച്ചന്റെ അരമനയില്‍ ആശിര്‍വാദത്തിന് പോകുന്നവനുമാണെന്ന്.ഈശോ മിശിഹായ്ക്ക് സ്തൂതിയായിരിക്കട്ടെ!(എം.എ.ബേബി ക്രിസ്ത്യാനിയെ തന്നെയാണ് മിന്നുകെട്ടിയതെന്ന് അവനെ ജി.എസ്.ടി.യുക്കാരന്‍ പഠിപ്പിച്ചിട്ടുണ്ട്.കെ.എസ്.ടി.എ മാത്രമല്ലല്ലൊ അധ്യാപകരായിട്ടുളളത്).
മാത്രമല്ല.
സാമൂഹ്യപാഠമാണല്ലൊ, അവന്‍ പഠിക്കുന്നത്. സമൂഹത്തിലെ നേര്‍ക്കാഴ്ചയാണല്ലൊ അവന്‍ കാണുന്നത്.പാര്‍ടി എം.പി. ഉംറ വിസയെടുത്ത് ഉംറക്ക് പോവുന്നു. ലബൈക്കല്ലാഹുമ്മ ല്ലബ്ബൈക്ക്! ലക്ഷോപലക്ഷം സഖാക്കള്‍ ഇരുമുടിക്കെട്ടുമായി മലചവിട്ടുന്നു. സ്വാമി ശരണം!!
'പ്രശ്നാധിഷ്ഠിത ബോധനരീതി'യും 'വിമര്‍ശനാധിഷ്ഠിത വിശകലന പരിപ്രേക്ഷ്യ'വും പഠിപ്പിച്ചുവിട്ട ബേബി സഖാവിന് ലാല്‍ സലാം.
എന്തൊക്കെയാണ് അവന്‍ കാണുന്നത്?
തലശ്ശേരിയിലുളള ബാലകൃഷ്ണനാമധാരികള്‍ പോലും ശത്രുസംഹാരത്തിന് കാടാമ്പുഴയില്‍ പൂമൂടുന്നു.(കാടാമ്പുഴ ഭഗവതി ഈ സഖാവിന്റെ വീടിനു ഐശ്വര്യം.)
കമ്മ്യൂണിസ്റ്റുകാരന്‍ ദേവസ്വം മന്ത്രിയാവുന്നു.ക്ഷേത്രജീവനക്കാര്‍ക്ക് സി.ഐ.ടി.യുവിന്റെ ട്രേഡ്യൂണിയനുണ്ടാക്കുന്നു.കമ്മ്യൂണിസ്റ്റുകാരി മെഹറു സ്വീകരിച്ച് ഇസ്ളാമിക ചിട്ടയൊപ്പിച്ച് നിക്കാഹ് ചെയ്യുന്നു.പാര്‍ട്ടി സമ്മേളനത്തിന് കണ്ണേറു തട്ടാതിരിക്കാന്‍ കുമ്പളങ്ങയില്‍ കുട്ടിച്ചാത്തനെ വരച്ച് സ്വാഗതകമാനത്തില്‍ കെട്ടിത്തൂക്കുന്നു.
പിന്നെയോ?
ദിക്റ് ഹല്‍ഖ.കുത്ത്റാത്തീബ് സ്വലാത്ത്.ഖിറാഅത്ത് .സമസ്തകേരള ജംഇയ്യത്തൂല്‍ ഉലമ(മാര്‍ക്സിസ്റ്റ്)സമ്മേളനത്തില്‍ സഖാവേത് സഖാഫിയേത് എന്നു തിരിച്ചറിയാനാവാത്ത വിധം സമന്വയം.
അവിടെയും തീര്‍ന്നില്ല.
ഭാര്യയുടെ വിശ്വാസം കാക്കാന്‍ അമ്പലത്തില്‍ ശയനപ്രദക്ഷിണം.ജീവിച്ചിരിക്കെ ചെയ്ത പാപം തീരാന്‍ മരിച്ച ശേഷം കന്യാകുമാരിയില്‍ ഒഴുക്കിവിടല്‍.ഇങ്ക്വിലാബിന് ശക്തിപോരാഞ്ഞ് 'ഓം ഇങ്ക്വിലാബായ നമ:' എന്ന് മന്ത്രവാക്യഘോഷണം.വടിയാവാന്‍ നേരത്ത് തൊണ്ടക്കുഴിലൊഴിക്കാന്‍ ഗംഗാതീര്‍ഥത്തിന്റെ സ്റ്റോക്ക്.സംസം വെളളത്തിന്റെ വീപ്പ. സ്വര്‍ഗത്തിലേക്കുളള ടിക്കറ്റ് ഉറപ്പുവരുത്താന്‍ ബാധാവേര്‍പ്പാടും തിലഹോമവും.
മതമില്ലാത്ത കൊച്ചന്‍, ജീവന്‍ ഇതെല്ലാം കാണുന്നുണ്ട്. നമ്മളേക്കാള്‍ വിവരമുള്ളവരാണ് ഇപ്പൊഴത്തെ കുട്ടികള്‍. പാഠപുസ്തകത്തില്‍ മതമില്ലാത്തവനാക്കിയാലും ജീവിതപാഠത്തില്‍ നിന്നും കിട്ടുന്ന ശിക്ഷണം ഇതൊക്കെയാണ്. ജീവനല്ല, ജീവന്റെ അപ്പന്‍ പോലും അസ്സല്‍ സത്യവിശ്വാസിയായി മാറും.
യു.ഡി.എഫിനകത്തെ കമ്മ്യൂണിസ്റ്റായ എം.വി രാഘവന്‍ പറഞ്ഞതാണ് ശരി. 75 വര്‍ഷം കമ്മ്യൂണിസം പഠിപ്പിച്ചിട്ടും റഷ്യ തകര്‍ന്നില്ലേ? പിന്നാണോ രണ്ടും മൂന്നും കോടി കൈക്കൂലി വാങ്ങുന്ന ഇവിടത്തെ ചിലര്‍ ഏഴാം ക്ളാസില്‍ കമ്മ്യൂണിസം എഴുതി വച്ചാല്‍? രാഘവന്‍ ചോദിക്കുന്നു. അദ്ദേഹത്തിന് ബുദ്ധിയുണ്ട്. അന്നും ഇന്നും കമ്മ്യൂണിസ്റ്റായതിനാല്‍ തലക്കകത്ത് കിഡ്നിയുണ്ട്.
കേരളത്തില്‍ മതം ഇല്ലാതാവണമെങ്കില്‍ കമ്മ്യൂണിസ്റ്റുകാര്‍ നിരീശ്വരവാദികളാവണം. ദൈവം സഹായിച്ച് അവര്‍ക്കിപ്പോള്‍ സദ്ബുദ്ധി തോന്നിയ സമയമാണ്. പള്ളികളിലും അമ്പലങ്ങളിലും എത്തുന്നവരില്‍ നല്ലൊരു പങ്കും അവരാണ്. കമ്മ്യൂണിസ്റ്റില്ലാത്ത ഒരു അമ്പലക്കമ്മിറ്റി കാണണമെങ്കില്‍ സൌദിയിലോ മറ്റോ പോവണം.
ഉമ്മന്‍ചാണ്ടിക്കിപ്പോള്‍ എന്താവേണ്ടത്?
എന്തിന്റെയെങ്കിലും പേരില്‍ സമരം ചെയ്യണം.
തല്ലുവാങ്ങിക്കണം. അത്രയല്ലേ വേണ്ടൂ. അതിന് വേറെന്തൊക്കെ വഴിയുണ്ട്? മിഥുന മാസത്തില്‍ പവര്‍ക്കട്ട് ഏര്‍പ്പെടുത്തിയതായി ഇതിനുമുമ്പ് കേട്ടിട്ടുണ്ടോ? പോയി ട്രാന്‍സ്ഫോര്‍മര്‍ മറിച്ചിടാന്‍ നോക്ക്.

വാലറ്റം: അച്യുതാനന്ദനും പിണറായിയും കമ്മ്യൂണിസം പഠിപ്പിക്കാന്‍ ഇറങ്ങിയാല്‍ കമ്മ്യൂണിസം തകരും- എം.വി രാഘവന്‍.
കമന്റ്: വെളിയമുണ്ടല്ലോ.

പ്രതികരണങ്ങള്‍

ഗോള്‍ഫ് കളി: എല്ലാറ്റിനും സ്വാതന്ത്യ്രമുള്ള നാട്ടില്‍ ഞങ്ങള്‍ വല്യേട്ടനും കുഞ്ഞേട്ടനും ഒന്ന് ഗോള്‍ഫ് കളിക്കാന്‍ സ്വാതന്ത്യ്രമില്ലേ?- ജീജ, 9744637503
പൊടിയിടല്‍: ഈ സമരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍-അഷ്റഫ്, ഇരിക്കൂര്‍, 9387530825
വഴിപാട്: ഞാന്‍ അമ്പലത്തില്‍ 50 പൈസ ഇട്ടു പ്രാര്‍ത്ഥിച്ചു "എനിക്കു ഒരു നല്ല ഫ്രണ്ടിനെ തരണമേ" ദൈവം നിന്നെ തന്നിട്ടു പറഞ്ഞു "ഈ നക്കാപ്പിച്ചക്ക് ഇതുമതി"- അയച്ചു തന്നത് 9744084294


പ്രതികരണങ്ങള്‍ എസ്.എം.എസ് ചെയ്യുക 9946108225

9 comments:

padmanabhan namboodiri said...

ഏഴാം ക്ലാസിലെ ജീവന്‍ വലുതാവുമ്പോല്‍ ആരാവും? കമ്മ്യൂണിസ്റ്റ് ആവുമോ?
നിങ്ങല്‍ക്കെന്തു തോന്നുന്നു?

ഒരു “ദേശാഭിമാനി” said...

“എന്തിന്റെയെങ്കിലും പേരില്‍ സമരം ചെയ്യണം.
തല്ലുവാങ്ങിക്കണം. അത്രയല്ലേ വേണ്ടൂ.“

അല്ലാ.... സ്വൈര്യമായി കഴിയുന്നവരുടെ സ്വൈര്യവും കെടുത്തണം, അപ്പോഴേ സമാധാനമാകൂ മാഷേ!

വേണു venu said...

ജാതിയില്ലാത്ത ജീവനു് സ്കൂളില്‍ ജാതിയോ മതമോ പൂരിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഭാവിയില്‍ പിന്നോക്കകാരനായി അവരുടെ അവകാശങ്ങള്‍ ലഭിക്കുമാറു് ജാതിയും മതവും മാറാന്‍ സാധിക്കുമോ.?

Anonymous said...

oru yukthivaadi payal

സാദിഖ്‌ മുന്നൂര്‌ said...

കുറിക്കു കൊള്ളുന്ന ഫലിതം. ഈ വിഷയത്തില്‍ രണ്ടും കൂട്ടരുടേയും ചങ്കില്‍ ഈ കൂരന്പ് തറച്ചെങ്കില്‍!

എം.എസ്.പ്രകാശ് said...

എനിക്കു തോന്നുന്നത് ഞാനിവിടെ പറഞ്ഞിട്ടുണ്ട്..http://lokamalayalam.blogspot.com

Sri said...

hahahahahahah Papetta Kalakki twoe.. enthinmeethe Bhalitham enni parayaanilla...

Pinne Jeevan arravum enna thinu.. Pinagarayiyude madhyma sin -in -dicate nodu chodichal chillappo utharam kittum... Allengil nammude swanthum viddi g sudhakaranundallo devaswom manthi ayal shariyaya uttharam tharum.. allengi pinne Kandampuzha vazhi Thallaserriku pokendivarum.. pinne Makan Dubaiyilundu athondu avidullvarkku swakaryvum sweekaryavumavum.. hahahaha suuuuuuuuuuuuuuuuuper Papeetta.....

Achummammennnnnnnnnnnnnnnnnnnnnnnuuuuu Bharanaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaammmm Nadakunnundoooooooooooooooooooooooooooooooooo ennnu thaneeeee ariyillyaaaaaaaaaaaaaaaaaaaaaaaaaa. hhahahahahahahahahahahaha

padmanabhan namboodiri said...

ഇഷ്ടമായി എന്നരിയുന്നതില്‍ സന്തോഷമുണ്ട്

Martin Morgan said...

hahah this is hillarious!!

Coursework | writing assignments | Theses