Friday, May 11, 2007

മൂന്നാറിലേക്കുള്ള മൂന്നംഗ സേന

മീശ മാധവന്‍ മൂന്നാറിലേക്ക്
ഒപ്പം ത്രീ മെന്‍ ആര്‍മിയും
ഇടതു മുന്നണിയിലോ സി.പി.എമ്മിലോ ചര്‍ച്ച ചെയ്യാതെ ആണു മൂന്നാര്‍ കുടിയൊഴിപ്പിക്കാന്‍ മൂന്നംഗ സേനയെ വി.എസ്.നിയോഗിച്ചതെന്നു പറയുന്നു. കളക്ടര്‍ രാജു നാരായണസ്വാന്മി,റ്ഷിരാജ് സിംഗ്, പിന്നെ സ്വന്തം സെക്രട്ടറി സുരേഷ് കുമാര്‍.
എല്ലാ ഘടക കക്ഷികളും എതിര്. സി.പി.എമ്മിലെ പ്രധാന നേതാക്കള്‍ക്കെല്ലാം എതിര്‍പ്പ്.
എ.കെ.ജി സെന്ററിലാണോ അതോ സംസ്ഥാന സെക്രട്ടറിയേറ്റിലാണോ ഇത്തരമൊരു നയപരമായ തീരുമാനം എടുക്കേണ്ടതു?ഈ വിഷയത്തില്‍ താങ്കളുടെ പ്രതികരണം ഇവിടെ പോസ്റ്റ് ചെയ്യാം.

19 comments:

Satheesh said...

പുസ്തകത്തിലെഴുതിയപോലെയാണ്‍ രാജ്യം ഭരിക്കപ്പെടുന്നതെങ്കില്‍ സംശയമില്ല, അച്യുതാനന്ദന്‍ ചെയ്തതാണതിന്റെ ശരി. പക്ഷെ ആ ശരിക്കൊരു കെട്ടുറപ്പ് വേണമെങ്കില്‍ തീര്‍ച്ചയായും ഏകെജി സെന്ററും മുന്നണിക്കാരും അതിന്റെ കൂടെയുണ്ടായെങ്കിലേ പറ്റൂ‍..
വ്യക്തിപരമായി ഞാന്‍ അച്യുതാനന്ദന്റെ കൂടെയാണ്‍! :)

N.J Joju said...

കോള്ളാം, നല്ലതീരുമാ‍നം.

padmanabhan namboodiri said...

കൂടെയുണ്ടായെങ്കിലേ പറ്റൂ‍..
വ്യക്തിപരമായി ഞാന്‍ അച്യുതാനന്ദന്റെ കൂടെയാണ്‍!എന്നു സതീഷ് പറയുന്നു.എങ്കിലും എന്തോ ഒരു കുഴപ്പം അതില് ഉണ്ടെന്നു തന്നെയാണു സൂചന. അതു തന്നെ ആണു പ്രശ്നവും.പാര്ട്ടിയുടെ പോളിസി നടപ്പാക്കേണ്ട ആളാണു വി.എസ്.എന്ന മുഖ്യമന്ത്രി. പാര്ട്ടിയുടെ പോളിസി നടപ്പാക്കുന്നതിനുള്ള സംവിധാനമാണു എ.കെ.ജി.സെന്റെര്
അവിടെ ചര്‍ച്ച ചെയ്തു തീരുമാനിക്കാതെ ഏകപക്ഷീയമായി ഇത്ര പ്രധാനപ്പെട്ട ഒരു വിഷയത്തില് തീരുമാനമെടുക്കാമോ?.വ്യക്തിപരമായി വി.എസിന്റെ കൂടെ നില്‍ക്കുന്നതിനാല് ചോദിച്ചു എന്നു മാത്രം

ചാന്ത്പൊട്ട് said...

ഈശ്വരന്മാരേ
ദാണ്ടെ കെഡക്കുന്നു സവാള വഡാ
അവിടെ കട്ട് കട്ട് കട്ട് മുടിപ്പിക്കുന്ന കശ്‌മലമ്മാരെ പിച്ചി പിച്ചി ഇക്കിളിയിട്ട് കൊല്ലാന്‍ നല്ല മൂന്നാലെണ്ണത്തിനെ പറഞ്ഞുവിട്ടപ്പം അതിനും എതിര്‍പ്പ്
നന്നാവത്തില്ലഡോ നമ്മഡെ കേരളം നന്നാവത്തില്ല
അച്ചുമാമ ഒറ്റക്ക് കളിക്കട്ടെ ഫരതനാട്യം തോം തോ തെയ് തോം

ചാന്ത്പൊട്ട് said...

അല്ലഡോ നമ്പൂരീ
പാര്‍ട്ടി ചര്‍ച്ച ചെയ്ത് മൂന്നാറില്‍ വനമെല്ലാം കയ്യേറി റിസോര്‍ട്ട് കെട്ടാന്‍ ഒരു പോളിസി ഉണ്ടാക്കിയാല്‍ താന്‍ പാര്‍ട്ടീഡെ കൂഡെ നിക്കുമോ? ഹും
അത് ജനാധിപത്യമാ എന്നും പറഞ്ഞ് നായീകരിക്കുമോ?
പാര്‍ട്ടിക്കാരു മുഴുവന്‍ കള്ളമ്മാരാകുമ്പം മുഖ്യമന്ത്രിക്ക് ഒറ്റക്കും ചെലതെല്ലാം ചെയ്യാം. ജനം കൂടെക്കാണും

padmanabhan namboodiri said...

പാര്‍ട്ടിക്കാരു മുഴുവന്‍ കള്ളമ്മാരാകുമ്പം മുഖ്യമന്ത്രിക്ക് ഒറ്റക്കും ചെലതെല്ലാം ചെയ്യാം. ജനം കൂടെക്കാണും
പ്രിയ ചാന്തുപൊട്ട്,
മുഖ്യമന്ത്രിയെ ഞാന് എതിര്‍ത്തില്ലല്ലൊ.
പാര്‍ട്ടിയും എല്.ഡി.എഫും ആതീരുമാനത്തെ എതിര്‍ത്ത കാര്യം ചൂണ്ടിക്കാട്ടി എന്നേയുള്ളൂ. പാര്‍ട്ടിക്കു അനഭിമതരായവരെ മുഖ്യമന്ത്രി പടത്തലവന്മാര് ആക്കുന്ന കാര്യം ഏവരും ശ്രദ്ധിച്ചു. പ്രത്യേകിച്ചു റ്ഷിരാജ് സിംഗ്. സി.ഡി. പിടുത്തത്തിലൂടെ പാര്‍ട്ടിയുടെ കണ്ണില് കരടായ ആള്. ഞാന് മുഖ്യമന്ത്രിയുടെ പക്ഷമോ പാ‍‍റ്ട്ടിയുടെ പക്ഷമോ ഉയര്‍ത്തിപ്പിടിച്ചിട്ടില്ല. ആ വിഷയം ചര്‍ച്ചക്കു വച്ചു എന്നു മാത്രം.

P M NARAYANAN said...

PARTY or VS??

Individual Centric Parties are emerging as alternative across the country. The latest is Mayavati in UP. UP Victory is Mayavathi's Victory first then BSP's. You can see that in Narendra modi centric (BJP) Gujarat or Karunanidhi centric (DMK )Tamil Nadu and Budhadeb Centric (CPM) in Bengal.

VS centric CPI (M) could be a very good alternative for the Politi of Kerela.

In the era of globalization one can say: It is the Leaders who make the party not the other way round.

I think VS is still to realize this. He should act as Party, he should sincerely think that he is THE PARTY.!

Poor VS.. He is a little too democratic than others. That is why this " Namboori Sanka"

Kudiyozhippikan Individual Guts Venam. Athulla Individuals ne Enthenkilum Chenyan Kazhiyu.

Raju Narayana swami is a good option. Lets see

Lal salam to the Comrade

P M Narayanan
New Delhi

padmanabhan namboodiri said...

P M NARAYANAN said...
PARTY or VS??

Individual Centric Parties are emerging as alternative across the country. The latest is Mayavati in UP. UP Victory is Mayavathi's Victory first then BSP's. You can see that in Narendra modi centric (BJP) Gujarat or Karunanidhi centric (DMK )Tamil Nadu and Budhadeb Centric (CPM) in Bengal.

VS centric CPI (M) could be a very good alternative for the Politi of Kerela.

നല്ല ആശയം നാരായണന്,
രസമുണ്ടു.പാണക്കാട്ടെ തങ്ങളുടെ ലീഗ് പോലെ,ബാലകൃഷ്ണപിള്ളയുടെ ,മാണിയുടെ, രാഘവന്റെ, ഗൌരിയമ്മയുടെ ഒക്കെ പാര്‍ട്ടി പോലെ വ്യക്തി കേന്ദ്രീകൃതമായ സി.പി.എം.
ഹ ഹ ഹ
നന്നവും.ഇപ്പോള് തന്നെ ജഗപൊകയാണ്‍.അതു ഇനി കട്ടപ്പൊക ആക്കാനാണോ നിര്‍ദ്ദേശം?

മലമൂടന്‍ മരമണ്ടന്‍ said...

ഇതിപ്പോള്‍ ഒരു ഷാലികൈലാസ്-രണ്‍ജിപ്പണിക്കര്‍-സുരേഷ്ഗോപി സിനിമ കാ‍ണുന്ന ത്രില്ലുണ്ട് കേട്ടോ..

രാജൂ സാമി...അമ്മായിയപ്പന്‍ പറഞ്ഞിട്ടും കേള്‍ക്കാത്ത ഇനം...സുരേഷ്...മുഖ്യന്റെ ആള്‍, സിംഗ്...ആ സി.ഡി. പിടുത്തക്കാരന്‍...ഇവരെ മാറ്റി കുറച്ച് പ്രായമായ തഴക്കം വന്ന (നട്ടെല്ല് തേഞ്ഞ എന്ന് തിരുത്തി വായിക്കണേ)ആരെയെങ്കിലും വയ്ക്കണമെന്ന് ഒരു പാര്‍ട്ടി സെക്രട്ടറി പറഞ്ഞാല്‍ എന്താ തെറ്റ്? കഴിഞ്ഞ ഇലക്ക്ഷനു കണ്ടവന്റെയൊക്കെ, അബ്കാരി,വനംകോള്ള, കോണ്ട്രാക്ട്ര്..വന്‍‌കിടകളുടെ കാലുനക്കി പണം എണ്ണി വാങ്ങിയതേ... ഈ സെക്രട്ടറിയാ...അല്ലാതെ ആദര്‍ശം പറയുന്ന മുഖ്യമന്ത്രിയല്ല... കാശ് എണ്ണിക്കോടുത്തവന്‍ പറയുന്നപോലെ വേണം ഭരിക്കാന്‍...അല്ലാതെ ആദര്‍ശിക്കരുത്...ആദര്‍ശിക്കാന്‍ ഇത് സുരേഷ്ഗോപി സിനിമയുമല്ല...

പാര്ട്ടിയുടെ പോളിസി നടപ്പാക്കേണ്ട ആളാണു വി.എസ്.എന്ന മുഖ്യമന്ത്രി - എന്ന് പറയുന്ന ഒരു പത്രക്കാരന്‍ ഉള്ള നാട്ടില്‍ ഭരിക്കാന്‍ യോഗ്യന്‍ പിണറായി സാറാ... അപ്പോള്‍ പാവപ്പെട്ടവനൊക്കെ പിണമായിക്കൊള്ളുമല്ലോ....ആദര്‍ശം നമുക്ക് പൊതിഞ്ഞുവയ്ക്കാം, കാണാന്‍ നല്ല ചേലുണ്ടെങ്കില്‍ പേപ്പര്‍ വെയിറ്റാക്കാം

’സഖാവ് കൃഷ്ണപിള്ള ബഞ്ചില്‍ കിടന്നത് കൊണ്ട് എല്ലാ കമ്യൂണിസ്റ്റ്കാരും ബഞ്ചില്‍ കിടക്കണോ എന്ന് - വീട് എ.സി.ചെയ്തകാര്യം ചോദിച്ചപ്പോള്‍ നമ്മുടെ ഒരു മന്ത്രിപുംഗവന്‍ പറഞ്ഞതും കണ്ടു...സോ...അച്ചുമാമ പോട്ടെ പിണറായി വരട്ടെ...അങ്ങനെ കാശ് കൊടുത്ത് പാര്‍ട്ടി വളര്‍ത്തുന്നവരുടെ കീശ കനപ്പിക്കുന്ന വിപ്ലവം ജയിക്കട്ടെ...

വിചാരം said...

എന്‍റെ പൊടിപ്പും തൊങ്ങലേ
ഇത് മന്ത്രി സഭ എടുത്ത തീരുമാനമാണ് അല്ലാതെ ദീപിക ഹാലിളകി പറയുന്നത് പോലെ (അവര്‍ക്ക് ഹാലിളകും കാരണം ദീപികയുടെ ഡയറക്റ്റര്‍ ഫാരിസ് അബുബക്കറിന്‍റെ സ്വന്തം ബന്ധു മുന്നാറില്‍ ഭൂമി കൈയ്യേറിയിട്ടുണ്ട് അതാണ് മമ്മുട്ടിയുടെ ബന്ധു എന്നൊക്കെ പറയുന്ന ആള്‍ യേത്..ഇവരൊയൊക്കെ രക്ഷിക്കാനാണ് പീണറായി ശ്രമിക്കുന്നത് ഞാന്‍ സി.പി.ഐ ക്കാരനാണ് വെളിയം ആ കലക്ടറെ എതിര്‍ക്കുന്നതിന്‍റെ ഗുട്ടന്‍സാ എനിക്ക് മനസ്സിലാവാത്തത് ? ) വി.എസ് ഒറ്റയ്ക്കെടുത്ത തീരുമാനമൊന്നുമല്ലല്ലോ, മന്ത്രി സഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പീണറായിയുടെ സ്വന്തം മന്ത്രിമാരാണല്ലോ കൂടുതല്‍ അവരൊക്കെ അംഗികരിച്ച ഒരു ടീമിനെ പീണറായി ഒരാള്‍ എന്തിനെതിര്‍ക്കണം അവരില്‍ എന്തെങ്കിലും തെറ്റ് കണ്ടിട്ടാണൊ അല്ലേ അല്ല സുരേഷ് കുമാര്‍ വിഎസിന്‍റെ സ്വന്തം വിംഗില്‍ പെട്ട ആളായി പോയതിനാല്‍, ദേ ഒരു കാര്യം പറയാം ഋഷിരാജ് സിംഗിന്‍റെ നേതൃത്വത്തിലെ പോലീസില്‍ പീണറായിയുടെ വാക്ക് കേള്‍ക്കുന്ന പോലീസുക്കാര്‍ ഉണ്ടായിരിക്കാം വി.എസിന്‍റെ ഈ ടീമിന്‍റെ പ്രവര്‍ത്തനത്തില്‍ ജനരോഷമുണ്ടാക്കാം തീര്‍ച്ചയായും മന:പൂര്‍വ്വം എതിര്‍ക്കുന്നവരില്‍ നിന്ന് പ്രകോപനം ഉണ്ടാവും ഒരു വെടിവെയ്പ്പോ നാലഞ്ച് നിരപരാധികളെ പീണറായി കൊല്ലിക്കും, മകന്‍ ചത്താലും മരുമകളുടെ കണ്ണീരു കണ്ടാല്‍ മതിയെന്ന മനോഭാവം പുലര്‍ത്തുന്ന ആളാണ് പീണറായി
വി.എസ് മന്ത്രിസഭയുടെ തീരുമാനമാണ് കേരള ജനതയ്ക്ക് കൂടുതല്‍ അഭികാമ്യം എന്നതില്‍ സംശയമില്ല
ലാല്‍ സലാം

padmanabhan namboodiri said...

വി.എസിന്‍റെ ഈ ടീമിന്‍റെ പ്രവര്‍ത്തനത്തില്‍ ജനരോഷമുണ്ടാക്കാം തീര്‍ച്ചയായും മന:പൂര്‍വ്വം എതിര്‍ക്കുന്നവരില്‍ നിന്ന് പ്രകോപനം ഉണ്ടാവും ഒരു വെടിവെയ്പ്പോ നാലഞ്ച് നിരപരാധികളെ പീണറായി കൊല്ലിക്കും, മകന്‍ ചത്താലും മരുമകളുടെ കണ്ണീരു കണ്ടാല്‍ മതിയെന്ന മനോഭാവം പുലര്‍ത്തുന്ന ആളാണ് പീണറായി
വി.എസ് മന്ത്രിസഭയുടെ തീരുമാനമാണ് കേരള ജനതയ്ക്ക് കൂടുതല്‍ അഭികാമ്യം എന്നതില്‍ സംശയമില്ല
ലാല്‍ സലാം
പ്രിയവിചാരം,
താങ്കള് വളരെ മുന് കൂട്ടി എറിഞ്ഞു. വെടിവെപ്പു വരെ ഇപ്പഴേ റെഡിയാക്കിക്കഴിഞ്ഞു.എനിക്ക് അതു വല്ലാതെ സുഖിച്ചു.ഫാരിസും മമ്മൂട്ടിയും,എല്ലാം എല്ലാരും കാണുന്നു എന്നതു തന്നെയല്ലേ ഇതിലെ സന്തോഷം. മലമൂടനും നന്ദി

Ajith Pantheeradi said...

മന്ത്രിസഭ ചര്‍ച്ച ചെയ്തെടുത്ത തീരുമാനം തന്നെയാണിതെന്നു എല്ലാ മന്ത്രിമാരും പറയുന്നുണ്ട്. ഇന്നലെ CPI മന്ത്രിമാര്‍, അവരുടെ തീരുമാനത്തെ തള്ളിപ്പറഞ്ഞതിന് വെളിയം ഭാര്‍ഗ്ഗവനെ എടുത്തിട്ടു ചാടിച്ചു എന്നാണ് കേട്ടത്. ( വെളിയം ഭാര്‍ഗ്ഗവന്‍ ക്ലീന്‍ ആയ ഒരു രാഷ്ട്രീയക്കാരനാണെന്നാണു കരുതിയത്, ഇസ്മായിലിന്റെ കൂടെക്കൂടി ഇയാളും പോക്കായൊ? )
അച്ചുമാമ നട്ടെല്ലുള്ള നേതാവാണെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ്

padmanabhan namboodiri said...

പൊളി തുടങ്ങുമ്പോള് അറിയാം ആര്‍ക്കൊക്കെ ആണു എല്ലും നട്ടെല്ലും ഉള്ളതെന്നു.‘തല്ലു കൊള്ളാത്തവരില്ല കുരുക്കളില്‘ എന്ന പോലെ “കയ്യേറിടാത്തവരില്ല ഇടുക്കിയില്”എന്നാണു പ്രമാണം.അതു കൊണ്ടു മാരാര് വിചാരിച്ചപോലെയും ആവണമെന്നില്ല.ഇനി കേള്ക്കുക അച്ചുമ്മാമയുടെ വല്ല ഇടപാടും ആവും.രാഷ്ട്രീയത്തില് അതൊക്കെ നല്ല സാധ്യതയുള്ള വാര്‍ത്തകളാണു. നുണ ആണെന്നു തോന്നാത്ത വിധം അതു അവതരിക്കും

Kaithamullu said...

-ഞങ്ങളെ തല്ലണ്ടമ്മാവാ, ഞങ്ങള്‍ നന്നാവാന്‍ തീരുമാനിച്ചിട്ടില്ല!
-ഞാനെന്റമ്മെയെ തല്ലിയാല്‍ ചോദിക്കാന്‍ നീയാരാ, വീയെസ്സേ? (അതും മാതൃദിനത്തില്‍)
-ചോരയുള്ളോരകിടിന്‍ ചുവട്ടിലും ....

വാര്‍ത്തയാര്‍ക്ക് വേണം, പൊടിപ്പും തൊങ്ങലും തന്നെ പ്രധാനം!

padmanabhan namboodiri said...

kaithamullu : കൈതമുള്ള് said...
-ഞങ്ങളെ തല്ലണ്ടമ്മാവാ, ഞങ്ങള്‍ നന്നാവാന്‍ തീരുമാനിച്ചിട്ടില്ല!
ഇതു അടിക്കുമ്പോള് ടി.വി. വാര്‍ത്ത
സ്മാ‍ര്‍ട്ട് സിറ്റി ഒപ്പിട്ടു.
നന്നാവും, കൈതമുള്ളേ, നന്നാവും

അനൂപ് അമ്പലപ്പുഴ said...

ഈ ഒറ്റ്ക്കാര്യത്തില്‍ എനിക്ക് vs നോട് ബഹുമാനം തോന്നുന്നു. എന്നാല്‍ തുടങ്ങിവയ്ക്കുന്നതിലല്ല, ലക്ഷ്യം കാണുന്നതുവരെ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുന്നതിലാണ്‍ കഴിവ്. അതാണ്‍ പലപ്പോഴും vs നു കഴിയാത്തതും.

അശോക് കർത്താ said...

എന്റിഷ്ടാ, താങ്കള്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒന്നും അറിയില്ല എന്ന് പറയേണ്ടിയിരിക്കുന്നു. താങ്കള്‍ക്ക് എന്നല്ല New generation journalist കള്‍ക്ക് എന്ന് പറയുന്നതാകും കൂടുതല്‍ ശരി. 80 കളില്‍ ഈ പത്രക്കാരുടെ ‘ഇര’ അച്യുതാനന്ദനായിരുന്നു. ഓര്‍മ്മയുണ്ടാകുമല്ലോ? ഇപ്പോള്‍ പിണറായി. സെന്ട്രിസ്റ്റ് പാര്‍ട്ടി ലൈനിലെ സ്റ്റാലിനായിട്ടാണു അന്ന് വി.എസ്സ് ചിത്രീകരിക്കപ്പെട്ടത്. ഇപ്പോള്‍ പാര്‍ട്ടിക്ക് ഒരു വിജയന്‍ ലൈനും വി.എസ്സ് ലൈനും നല്‍കാനുള്ള ശ്രമത്തിലാണു പത്രങള്‍. നിര്‍ഭാഗ്യവശാല്‍ അവര്‍ മറക്കുന്ന ഒരു കാര്യമുണ്ട്. പിണറായി വിജയന്‍ വി.എസ്സിന്റെ നോമിനിയും പ്രതിനിധിയുമായാണു നായനാര്‍ മന്ത്രിസഭയില്‍ വരുന്നത്. പിന്നെ സ്റ്റേറ്റ് സെക്രട്ടറി ആകുന്നതും. അവര്‍ രണ്ടും ഒരു ലൈനില്‍ ആണെന്നല്ല പാര്‍ട്ടി ലൈനിലാണെന്നാണു നാം മനസിലാക്കേണ്ടതു. അതിനു ഇതു വരെ മാറ്റം വന്നതായി കാണുന്നുമില്ല. നാം വായിക്കുന്നതും ചാനലില്‍ കാണുന്നതും യാഥാര്‍ത്ഥ്യത്തിന്റെ തിരഞെടുക്കപ്പേട്ട ഒരു വശം മാത്രമാണു. അതോ മാദ്ധ്യമങളുടെ ചില വൈകാരികതകള്‍ നിറം പിടിപ്പിച്ച ചില്ലിലൂടെയും. പത്രക്കാര്‍ കാണുന്ന സ്വപ്നങള്‍ക്കൊപ്പം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പുനര്‍ രചിക്കുകയാണു വാര്‍ത്തകളിലൂടെ അവര്‍ ചെയ്യുന്നതു. ഇതിനിടെയില്‍ അവര്‍ക്ക് പറ്റുന്ന അബദ്ധങള്‍ അവര്‍ കാണുന്നില്ല. അതിലൊന്നായിരുന്നു വി.എസ്സിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള വിവാദം. പൊളിറ്റ് ബ്യൂറോ വിജയനു വഴങി സീറ്റ് നിഷേധിച്ചു എന്നാണു പ്രചരിപ്പിച്ചതു. പിന്നെയതു മാദ്ധ്യമ-ജനവികാരത്തിനു വിധേയമായി മാറ്റി. എത്ര ബാലിശമായ ഒരു വിശകലനമാണതു. അതു കൊണ്ട് പാര്‍ട്ടി നേടിയ മെച്ചം ആരും കണ്ടില്ല. ഈ സിദ്ധാന്തം ഏറ്റെടുത്ത മലയാളമനോരമ വി.എസ്സിനെ വെറുപ്പായിരുന്ന മേഖലകളില്‍ക്കൂടി അദ്ദേഹത്തിനെ പ്രിയങ്കരനാക്കി മാറ്റി. ഇടത് മുന്നണി 100 സീറ്റ് നേടി. 65-70 പ്രതീക്ഷിച്ചിരുന്നിടത്താണു ഈ വിജയമെന്ന് ഓര്‍ക്കണം. ഇതു വരവു വയ്ക്കുന്നത് പാര്‍ട്ടിയുടെ എക്കൌണ്ടിലാണു. ആര്‍ക്കറിയില്ലെങ്കിലും, 60 വര്‍ഷത്തിലധികം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച വി.എസ്സിനു ഇതു നന്നായി അര്രിയാം. കമ്മ്യൂണിസ്റ്റ് വിരോധം കൊണ്ട് വളര്‍ന്ന് വന്ന മനോരമക്ക് ഭീമമായ നഷ്ടമുണ്ടായി. വി.കെ.ബി യെപ്പോലെ ഒരു പത്രപ്രവര്‍ത്തകന്റെ നഷ്ടം ഇപ്പൊള്‍ മനോരമയ്ക്ക് ബോദ്ധ്യമാകുന്നുണ്ടാകും.
ഇതാണു സി.പി.എം. പത്രങള്‍ പറഞ വിജയങളും പരാജയങളും ഒന്ന് പട്ടികയിലാക്കി നോക്കാം.
1. സ്ഥാനാര്‍ത്ഥിത്വം - വി.എസ്സിനു വിജയം.
2. മന്ത്രിമാര്‍........പിണറായിക്ക് വിജയം
3. തച്ചങ്കരി...........വി.എസ്സിനു വിജയം
4. എ.ഡി.ബി........പിണറായിക്ക് വിജയം
5. സ്മാര്‍ട്ട് സിറ്റി.......വി.എസ്സിനു വിജയം
ഇതിങനെ ഒന്നിടവിട്ട് വിജയങള്‍ നേടുന്നതിന്റെ പൊരുള്‍ എന്താണു? ഒഅടുവില്‍ എല്ലാം എഴുതി വരുമ്പോള്‍ പാര്‍ട്ടിയുടെ വിജയം എന്ന് പറയേണ്ടി വരില്ലെ?

Anonymous said...

പാര്‍ട്ടിക്കതീതമായി പ്രവര്‍ത്തിക്കാന്‍ വി.എസ്സിനു കഴിയും എന്നാണോ വിവക്ഷ? കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ പരിചയിച്ച് ആളുകള്‍ക്ക് ഉന്ടാകുന്ന ഒരു ധാരണയാണിത്. പാര്‍ട്ടി നയങള്‍ക്കും തീരുമാനങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആളല്ലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി? അത് കൊണ്ട് ഈ മന്ത്രി സഭയുടെ നേട്ടങളും കോട്ടങളും പാര്‍ട്ടിയുടെ നേട്ടങളും കോട്ടങളുമായി വേണം വിലയിരുത്ത്പ്പെടേണ്ടത്.

അശോക് കർത്താ said...
This comment has been removed by the author.