Monday, May 7, 2007

നീ പോ മോനേ എംബടഡേയ്


ഞങ്ങളെ പാര്‍ട്ടി എംബഡ്ഡ് ആയാല്‍
നിങ്ങക്കെന്താ കോണ്‍ഗ്രസ്സേ?

മാധ്യമ സിന്‍ഡിക്കേറ്റ് വന്ന്ത് എവിടെ നിന്നെന്നു കണ്ടെത്തി.ഇറാഖിലെ മണലാരണ്യത്തില്‍.അതും പോരാഞ്ഞ് ഇനി മാധവന്‍ കുട്ടിയും പിണറായിയും ചേര്‍ന്നു ചര്‍ച്ച ചെയ്തു കണ്ടു പിടിക്കുന്നു .അണ്ടിയോ മൂത്തതു അതോ മാങ്ങയോ?
അപ്പോള്‍ മതികെട്ടാനിലും മറയൂരിലും എന്നു വേണ്ടാ വി.എസ്. പോയേടത്തെല്ലാം എംബഡ്ഡഡ് ആയി കൊണ്ടു നടന്നു വാര്‍ത്ത എഴുതിച്ച കഥയോ?കഥയില്‍ ചോദ്യമില്ല.ഞങ്ങളെ പാര്‍ട്ടി എംബഡ്ഡ് ആയാല്‍ നിങ്ങക്കെന്താ കോണ്‍ഗ്രസ്സേ?

പ്രതികരണങ്ങള്‍ പോസ്റ്റ് ചെയ്യുക.

19 comments:

padmanabhan namboodiri said...

വി. എസ്. അച്യുതാനന്ദന് മതികെട്ടാനിലും മൂന്നാറിലും പത്രലേഖകപ്പടക്കൊപ്പം പോവുന്നു.എംബഡ്ഡഡ് ആയിത്തന്നെ.
അതു പ്രകാരം വാര്ത്തകളും വരുന്നു.ഇഷ്ടമുള്ള വാര്‍ത്തകള് വരുമ്പോള് ഇന് ബെഡ്ഡഡ്, അല്ലാത്തവ വരുമ്പോള് എംബഡ്ഡഡ്. കേള്ക്കാന് സുഖമുള്ള ന്യായം.

chithrakaran ചിത്രകാരന്‍ said...

പ്രിയ പത്മനാഭന്‍,
താങ്കള്‍ പറഞ്ഞതു ശരിയാണ്‌.വി എസ്‌ കാടുകാണാനിറങ്ങുന്നത്‌ എംബെഡെഡ്‌ പത്രക്കാരുടെ സൈന്യവുമായാണ്‌. ഒരു പക്ഷെ,പിണറായി വി എസ്സിനെക്കൂടി കുരുക്കാനായി ഒരു മുഴം നീട്ടി എറിഞ്ഞതാകാനും വഴിയുണ്ട്‌.

padmanabhan namboodiri said...

അപ്പോള് വി.എസ്സിനെ ചീത്ത പറയുന്നതിനു പകരം പത്രക്കാരുടെ മേക്കിട്ടു കയറിയതാവുമോ?പിണറായി മൂന്നാറില് പോയപ്പോഴും എംബഡ്ഡഡ് ആയി പത്രക്കാരെ ഒപ്പം കൂട്ടി. ദീപസ്തംഭം മഹാശ്ചര്യം നമുക്കും വരണം വാര്ത്ത എന്നാവാം.

അനാഗതശ്മശ്രു said...

എംബഡഡ്‌ ജേര്‍ണലിസം,സാഹിത്യം ഒക്കെ കണ്ടു നമ്മുടെ ഐ ജീ സന്ധ്യാ മാഡം 'കുട്ടിക്കവിതക'ളെഴുതി സെര്‍വീസ്‌ റിവോള്‍വറിന്റെ പോയിന്റ്‌ ബ്ലാങ്കില്‍ നമ്മുടെ പ്രമുഖ്ംവാരികക്കരെ നിറുത്തി തന്റെ പൊട്ടക്കവിതകള്‍ ഫൂള്‍പേജില്‍ പ്രസിദ്ധീകരിപ്പിക്കുന്നതും എംബഡഡാണോ?
എംബഡഡ്‌ എമ്പ്രന്മാരും കട്ടുഭുജിച്ചോട്ടെ...

padmanabhan namboodiri said...

അങ്ങനെയൊക്കെ ഉണ്ടാവും. എംബഡ്ഡഡ് കവിത.എംബഡ്ഡഡ് നോവല്,എംബഡ്ഡഡ് കഥ,ഇതൊക്കെ ഉണ്ടാ‍യി വരും.പ്രതിരോധം ശക്തമാവുമ്പോള് എന്താ ഉണ്ടാവുക എന്നു പറയാന് പറ്റില്ല.തോക്കിനു മാത്രമല്ലേ ലൈസന്‍സ് വേണ്ടൂ. ഉണ്ടക്കു വേണ്ടല്ലൊ.എംബഡ്ഡഡ് പത്രസമ്മേളനം ആണല്ലൊ ഇക്കാലത്തു മിക്ക നേതാക്കളും നടത്തുന്നതു

Ajith Pantheeradi said...

ഈയിടെയായി പുതിയ പല വാക്കുകളും പടിക്കാനുള്ള അവസരം രാഷ്ട്രീയക്കാര്‍ ഉണ്ടാക്കിത്തരുന്നുണ്ട്. സുധാകരന്‍ മലയാളവും പിണറായി ഇംഗ്ലീഷും

Ajith Pantheeradi said...

വാര്‍ത്തകള്‍ എംബെഡ് ചെയ്യുക എന്നത് എല്ലാക്കാലത്തും നടക്കുന്ന ഒരു സത്യമാണ് . ഇവിടത്തെ പത്രക്കാര്‍ ഒരു കുപ്പി വാങ്ങിക്കൊടുത്താല്‍ എന്തും എഴുതാന്‍ സന്നദ്ധരുമാണ്. ഒരിക്കല്‍ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനം ഒരു Publicity campaign കവര്‍ ചെയ്യാന്‍ പത്രക്കാരെ വിളിച്ച അനുഭവം ഓര്‍മ്മയിലുണ്ട്. Gifts കിട്ടാന്‍ വേണ്ടി പത്രക്കാര്‍ കടിപിടി കൂടുന്ന രംഗം അതിമനോഹരമായിരുന്നു!!

padmanabhan namboodiri said...

മാരാര്ജി പറഞ്ഞതു വാസ്തവം.പത്രസമ്മേളനങ്ങള് പാത്രസമ്മേളനങ്ങള് ആവുന്ന നാടാണു നമ്മുടേതു. പക്ഷേ, എംബഡ്ഡഡ് അതല്ല. ഒരു കരാര് എഴുതി ഒപ്പിട്ട ശേഷം അവര്ക്കു അനു കൂലമായി മാത്രം വാര്‍ത്ത എഴുതുക. അല്ലെങ്കില് ചിലപ്പോള് തല പോവും.
അത്രക്കു കടുത്ത ഏര്പ്പാടാണു.
പിന്നെ ചിലപ്പോള് ഇങ്ങനെ ചില വാക്കുകള് ഉപയോഗിച്ചാല് മാത്രമേ ഇതൊക്കെ എന്താണെന്നു അന്വേഷിക്കാന് തോന്നുകയുള്ളൂ.
നന്ദി, മാരാര്.വായിച്ചതിനും കമന്ര് പാസാക്കിയതിനും.

Sapna Anu B.George said...

പത്രക്കാരെ ഇത്ര മോശമായി ചിത്രീകരിക്കണോ? പൊട്ടിയും പൊഴിഞ്ഞും ഒരാള്‍ ചെയ്യുന്നത്, എല്ലാവരെയും മൊത്തമായി നിര്‍വചിക്കേണ്ട ആവശ്യം ഉണ്ടോ?

പിപ്പിള്‍സ്‌ ഫോറം. said...

പിണറായിയുടെ ഉദ്ദേശം നിറവേറുന്നു.ലാവലിന്‍ അഴിമതിയെപ്പറ്റി പറയുന്നവരൊക്കെ മാധ്യമ സിണ്ടിക്കേറ്റ്‌ തന്നെയാണ്‌.മകന്‍ ലണ്ടനില്‍ പഠിക്കുന്നത്‌ ലാവലിന്റെ പങ്കാളിയുടെ സഹായത്താലാണന്ന് പറയുന്നവരും മാധ്യമസിണ്ടിക്കേറ്റില്‍ പെട്ടവരാണ്‌.പാര്‍ട്ടി നേതാവിന്റെ സിംഗപ്പൂരിലെ ബിസ്സിനസ്സിനെപ്പറ്റി പറഞ്ഞിപരത്തുന്നവര്‍ മീഡിയ സിണ്ടിക്കേറ്റുകാര്‍ തന്നെയല്ലേ. പിണറായിക്ക്‌ ചെന്നൈയില്‍ വക്കം പുരുഷോത്തമന്റെ ബന്ധുക്കളുമായിട്ടുള്ള ബിനാമി ബിസ്സിനസ്സിനെപ്പറ്റി മിഡിയ സിണ്ടിക്കേറ്റുകാര്‍ എന്തിനണ്‌ വേവലാതിപ്പെടുന്നത്‌. ഗള്‍ഫില്‍ കുഞ്ഞാലിക്കുട്ടിയുമായും വക്കത്തിന്റെ ബന്ധുമായിട്ടുള്ള ബിസ്സിനസ്സിനെപ്പറ്റി പറയാന്‍ മിഡിയ സിണ്ടിക്കേറ്റിന്ന് ആരാണ്‌ അധികാരം കൊടുത്തത്‌. ഇനിയും മിഡീയ സിണ്ടിക്കേറ്റ്‌ മര്യാദക്ക്‌ നിന്നില്ലെങ്കില്‍ തീവ്രവാദിയെന്ന് പറഞ്ഞ്‌ കാലാകാലം ജയിലില്‍ തന്നെ ഓര്‍മ്മയിരിക്കട്ടെ.
peoplesforum1.blogspot.com

പിപ്പിള്‍സ്‌ ഫോറം. said...

വ്യവസായ മന്ത്രി യു എ ഇ യില്‍ ചുറ്റിത്തിരിയുന്നു.



കേരളത്തിലേക്ക്‌ കുടുതല്‍ നിക്ഷേപം സമാഹരിക്കാന്‍ വ്യവസായ മന്ത്രി എളമരം കരീം വന്‍ വ്യവസായികളുടെ സല്‍ക്കാരം സ്വികരിച്ച്‌ യു എ ഇ യില്‍ ചുറ്റിക്കറങ്ങുന്നു.

സാധാരണക്കാരനെ പങ്കാളികളാക്കി പുതിയ വ്യവസായ സംരഭങ്ങള്‍ തുടങ്ങുമെന്ന് തിരെഞ്ഞെടുപ്പ്‌ സമയത്ത്‌ നല്‍കിയ വാഗ്ദാനത്തിന്ന് ഘടകവിരുദ്ധമായി വന്‍കിടക്കാരെ മാത്രം പങ്കാളികളാക്കി വ്യവസായ സംരഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കാനാണിവര്‍ ശ്രമിക്കുന്നത്‌.

സാധാരണക്കാരായ പ്രവാസികള്‍ മുതല്‍ മുടക്‌കിയാല്‍ സര്‍ക്കാര്‍ മുടക്കുമുതലിന്ന് ഗാരണ്ടിയെന്തെങ്കിലും കൊടുക്കുമോ എന്ന ചോദ്യത്തിന്ന് സര്‍ക്കാരിന്ന് യാതൊരു ഗാരണ്ടിയും കൊടുക്കാന്‍ പറ്റില്ലായെന്നാണ്‌ വ്യവസായമന്ത്രി മറുപടി പറഞ്ഞത്‌

ഇതൊരു കമ്പിനിയാണ്‌, നിങ്ങള്‍ക്ക്‌ ഇഷ്ടമുണ്ടെങ്കില്‍ പണം മുടക്കിയാല്‍ മതിയെന്ന ധാര്‍ഡ്യത്തോടെയുള്ള മറുപടിയാണ്‌ മന്ത്രിയില്‍ നിന്ന് കിട്ടിയത്‌.

padmanabhan namboodiri said...

ഇനിയും മിഡീയ സിണ്ടിക്കേറ്റ്‌ മര്യാദക്ക്‌ നിന്നില്ലെങ്കില്‍ തീവ്രവാദിയെന്ന് പറഞ്ഞ്‌ കാലാകാലം ജയിലില്‍ തന്നെ ഓര്‍മ്മയിരിക്കട്ടെ.
peoplesforum1.blogspot.com
പീപ്പ്ള്സ് ഫോറം നല്‍കുന്ന മുന്നറിയിപ്പ് കൊള്ളാം.ജയിലില് പോവുന്നതല്ല പ്രശ്നം. ആ തുണിയഴിപ്പിക്കുന്ന പരിശോധനയാണു.

Sapna Anu B. George said...
പത്രക്കാരെ ഇത്ര മോശമായി ചിത്രീകരിക്കണോ? പൊട്ടിയും പൊഴിഞ്ഞും ഒരാള്‍ ചെയ്യുന്നത്, എല്ലാവരെയും മൊത്തമായി നിര്‍വചിക്കേണ്ട ആവശ്യം ഉണ്ടോ?
ഒരുത്തനുണ്ടാക്കിയ ദുഷ്പ്രവാദം പരത്തുവാനാളുകളുണ്ടസംഖ്യം എന്നല്ലേ അനു ജോര്ജ്ജ്?

Anonymous said...

കവിയും കമ്മ്യൂണിസ്റ്റും എന്നതലക്കെട്ടില് ഇന്നലെ ദേശാഭിമാനി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില് ഇങ്ങനെ പറയുന്നു:
പാര്ട്ടി അംഗം പാര്‍ട്ടിയെ സംബന്ധിച്ച സംശയങ്ങള്ചോദിക്കുന്നതു കവിതയെഴുതി പ്രസിദ്ധീകരിച്ചിട്ടാണോ?
പാര്‍ട്ടി വിരുദ്ധ പ്രസിദ്ധീകരന്ണമാണെന്നു സംസ്ഥാന കമ്മറ്റി വിലയിരുത്തി പാര്‍ട്ടി ഘടകത്തിലാകെ റിപ്പോര്‍ട്ട് ചെയ്ത ഒരു പ്രസിദ്ധീകരണത്തില് പാര്‍ട്ടി അംഗങ്ങള് എഴുതാന്‍ പാടില്ല.
പാര്‍ട്ടി അംഗമല്ലാത്ത അപ്പുക്കുട്ടനുള്ള സ്വാതന്ത്ര്യം പാരട്ടി അംഗമായ ഉമേഷ്ബാബുവിനില്ല.
ഹാഹഹഹാ
ഹൂഹുഹുഹൂ
ഹീഹിഹിഹീ
തല്‍ക്കാ‍ലം ഇത്രയും ചൂണ്ടിക്കാട്ടാതെ വയ്യ.
വാളെടുത്തവന് വാളാല്
കവിതയെഴുതിയവന് സെക്രട്ടറിയാല്

padmanabhan namboodiri said...

അപ്പുക്കുട്ടനെ വിടൂ കടമ്മനിട്ടയെ പിടിക്കൂ എന്നതാണ്‍ പുതിയ മുദ്രാവാക്യം.പു.ക.സ അഴിച്ചു പണിയുകയാണു അടുത്ത പരിപാടി.

Anonymous said...

നോക്കുകുത്തി said...
കവിയും കമ്മ്യൂണിസ്റ്റും എന്നതലക്കെട്ടില് ഇന്നലെ ദേശാഭിമാനി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില് പാര്‍ട്ടി വിരുദ്ധ പ്രസിദ്ധീകരന്ണമാണെന്നു സംസ്ഥാന കമ്മറ്റി വിലയിരുത്തി പാര്‍ട്ടി ഘടകത്തിലാകെ റിപ്പോര്‍ട്ട് ചെയ്ത ഒരു പ്രസിദ്ധീകരണത്തില് പാര്‍ട്ടി അംഗങ്ങള്
ഡിയര്‍ നൊക്കുകുത്തി അനോണിനാമം സ്വീകരിക്കുമ്പോള്‍ മുമ്പേ ബ്ലോഗ് നാമം ഉള്ളവരുടെ അല്ലാതിരുന്നാല്‍ തെറ്റിധാരണ ഒഴിവാക്കാം. ആ പേരില്‍ ഉള്ള ബ്ലോഗറ് വേറേ ഉണ്ട് കേട്ടോ nookkukuthi.blogspot.com

Anonymous said...

നോക്കുകുത്തിക്ക്യൊക്കെ പ്പെന്താ‍ വെല?

Kalesh Kumar said...

നന്നായിട്ടുണ്ട് മാഷേ!
രസകരം!

padmanabhan namboodiri said...

നന്ദി കലേഷ് വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും

renjith.c.krishnan said...

Any appreciation may be felt like flattering.
So, Thank you for the link.
It was a Hot Ginger tea,with cold icecream immersed...Very nice