നീ പോ മോനേ,എംബഡഡേയ്
എംബഡഡ് ജേര്‍ണ്ണലിസം എന്നൊരു സാധനമുണ്ട് നാട്ടില്‍. അധികം ആരും അതു കണ്ടിട്ടില്ല. ഗള്ഫിലാണു അതു തുടങ്ങിയതു, 2003 ലെ ഇറാഖ് അധിനിവേശ സമയത്ത്.അമേരിക്കന്‍ പട്ടാളത്തോടൊപ്പം റിപ്പോര്‍ട്ടര്‍മാരും ഫോട്ടോഗ്രാഫര്‍മാരുമായി 775 പേരേ അമേരിക്കന്‍ പട്ടാളം ഗള്‍ഫില്‍ കൊണ്ടുപോയി. പട്ടാളവുമായി ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു. അവര്‍ പറയുന്നതല്ലാതെ ഒന്നും കൊടുക്കരുതു. കൊടുത്താല്‍ തല കാണില്ല. അങനെ ആദ്യമായി യുദ്ധമുന്നണിയില്‍ പട്ടാളക്കാരോടൊപ്പം embudded ആയി പത്രക്കാര് പ്രവര്‍ത്തിച്ചു. സാമ്രാജ്യത്വത്തിനു വേണ്ടി അങ്ങനെ കൂലിയെഴുത്തു എഴുതിയ ആ embudded പത്രക്കാരുടെ ചെറുരൂപമാണത്രെ കേരളത്തിലെ മാധ്യമ സിന്‍ഡിക്കേറ്റ്.
സി.പി.എം. നേതാവു പിണറായിവിജയന് കഴിഞ്ഞ ദിവസം കോഴിക്കോട്ടു എന്‍.ജി.ഒ.യൂണിയന് സമ്മേളനം ഉദ്ഘാടനം ചെയ്തു പറഞ്ഞതാണു ഇതു. പാര്‍ട്ടിവിരുദ്ധര്‍ പത്രക്കാരെ എംബഡ്ഡ് ചെയ്തു പാര്‍ട്ടി വിരുദ്ധവാര്‍ത്തകള്‍ എഴുതിക്കുന്നുണ്ടോ? ഇവിടത്തെ മാധ്യമ സിന്‍ഡിക്കേറ്റ് എംബഡ്ഡ്ഡ് ജേര്‍ണ്ണലിസത്തില്‍ നിന്നു ഉടലെടുത്തതാണോ?എംബഡ്ഡഡ് ജേര്‍ണ്ണലിസത്തെ പറ്റി കൂടുതല്‍ അറിയാവുന്നവര്‍ ഇവിടെ പോസ്റ്റ് ചെയ്യുക.ജനശക്തിയില്‍ ഒരു കവിത എഴുതിയതിനു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട പു.ക.സ. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഉമേഷ് ബാബു എംബഡ്ഡഡ് സാഹിത്യകാരനോ?
Subscribe to:
Post Comments (Atom)
30 comments:
മാധ്യമ സിന്‍ഡിക്കേറ്റ് വന്ന വഴി കണ്ടെത്തിയിരിക്കുന്നു. ഗള്‍ഫില്‍ സദ്ദാം ഹുസ്സയിനെ പിടികൂടാന്‍ നിയുക്തരായ എംബഡ്ഡഡ് ജേര്ണ്ണലിസ്റ്റുകളാണത്രെ മാധ്യമ സിന്ഡിക്കേറ്റു കാരുടെ പിതാവ്.
സത്യമാണു്. കേരളത്തില്‍ എംബഡഡു് പത്രപ്രവര്‍ത്തനം തുടങ്ങിയതു് കമ്മ്യൂണിസ്റ്റു പാര്ട്ടിതന്നെയായിരിക്കും. പാര്‍ട്ടിപത്രവും പ്രസിദ്ധീകരണങ്ങളും അവയില്‍ വരുന്ന വാര്‍ത്തകളും ലേഖനങ്ങളും എല്ലാം പാര്‍ട്ടി എംബഡു് ചെയ്ത കൂലിയെഴുത്തുകാരുടെ സൃഷ്ടികളല്ലേ?
അയ്യോ കെവിന് അങ്ങനെ പറയല്ലേ. പാര്‍ട്ടിക്കെതിരെ പാര്‍ട്ടി വിരുദ്ധര്‍ നടത്തുന്ന പത്ര പ്രവര്ത്തനമാന്ണു അത്. അല്ലാതെ പാര്‍ട്ടി നടത്തുന്ന പത്രപ്രവര്‍ത്തനമല്ല അതു. ജനശക്തിക്കാരില്ലേ അവരാണു കേരളത്തിലെ എംബഡ്ഡഡ് പത്രക്കാരുടെ താവളം. അവരുമായി കരാര്‍ ഉണ്ടാക്കിയാണു പാറ്ട്ടി വിരുദ്ധ സാഹിത്യം പടക്കുന്നതു. ഇതാണു അംഗീകൃത വെര്ഷന്. അല്ലാത്തതൊന്നും പറയല്ലേ, പാപം കിട്ടൂം.
കേരളത്തിന്റെ പതനത്തിന് ഏറ്റവും സംഭാവന നല്‍കിയിട്ടുള്ള വര്‍ഗ്ഗം പത്രപ്രവര്‍ത്തകര്‍ തന്നെ. അളിഞ്ഞു നാറിയ വാര്‍ത്തകള്‍ മാത്രം നല്‍കിയും, അതു കിട്ടിയില്ലെങ്കില്‍ ഉണ്ടാക്കിയും ഉന്മാദിക്കുന്ന ഈ വര്‍ഗ്ഗം സമൂഹത്തിന് നല്കിയ സംഭാവനകള്‍ക്ക് മുന്നില്‍ രാഷ്ട്രീയക്കാര്‍ തോറ്റു പോയേ പറ്റൂ. ഇപ്പോള്‍ സ്വതന്ത്രമായ ബൂലോകത്തിലും കയറി ദുര്‍ഗന്ധം പരത്തുന്നു. ഞങ്ങള്‍ക്ക് ഭാഷയുടെയും ദേശത്തിന്റെയും ഉന്നമനത്തിലേ താത്പര്യമുള്ളൂ നമ്പൂരീ - താങ്കളുടെ പരദൂഷണത്തില്‍ ലേശവുമില്ല. നിങ്ങള്‍ എംബഡ്ഡഡായോ അല്ലാതെയോ വിവാദങ്ങള്‍ വിളമ്പുക. തലയില്‍ സിനിസിസം മാത്രമുള്ള താങ്കളുടെ വര്‍ഗ്ഗ സ്വഭാവം പുറത്തെടുക്കുക. ബൂലോകം ഒരു സ്വതന്ത്ര മാധ്യമ വേദിയാകുമ്പോള്‍ എംബഡ്ഡഡ് ജേര്ണ്ണലിസ്റ്റുകള് താനേ സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് വഴി മാറിക്കോളും.
പ്രിയ സാം,
ബൂലോകം ഒരു സ്വതന്ത്രവേദി ആയതു കൊണ്ടാണു നെല്ലും പതിരും വേര് തിരിക്കാനായി എംബഡ്ഡഡ് ജേര്‍ണ്ണലിസത്തെ ഇവിടെ വിളമ്പിയതു തന്നെ.മാത്രമല്ല ബൂലോകത്തുള്ളവര്‍ കുറേക്കൂടി അറിവും വിവരവും പ്രതികരണ ശേഷിയും ഉള്ളവരുമാണു.
കേരളത്തില്‍ എംബഡ്ഡഡ് ജേര്ണ്ണലിസമാണു നടക്കുന്നതെന്നു പിണറായി വിജയനെപ്പോലൊരാള്‍ പറയുമ്പോള്‍ തീര്‍ച്ചയായും അതു കാണാതെയും ചര്‍ച്ച ചെയ്യാതേയും പോവരുത്.
കേരളത്തില്‍ ജനങ്ങളുടെ ബോധവും, ബുദ്ധിയുമായി പ്രവര്‍ത്തിക്കേണ്ടിയിരുന്ന പത്രങ്ങള്‍ ഇടതും വലതുമായ രാഷ്ട്രീയ ദൈവങ്ങളുടെ സ്രഷ്ടാക്കളും, പരിചാരകരും, കൂട്ടിക്കൊടുപ്പുകാരുമാണ്. രാഷ്ട്രീയക്കാരെ അനുധാവനം ചെയ്യാന്‍ മാത്രം ശീലിച്ച പത്രമുതലാളിമാരുടെ കൂലിപ്പടക്ക് പിണറായി നല്കിയ പേര് ചെറിയൊരു കൂലിത്തര്‍ക്കത്തിന്റെ ഒച്ചപ്പടില് കവിഞ്ഞ് ഒന്നുമല്ല.
കേരളത്തിലെ നാലഞ്ചു പത്രമുതലാളിമാരും,റ്റിവി മുതലാളീകളും നന്നായാല്‍ രാഷ്ട്രീയക്കാരും, ജനങ്ങളും നന്നാവും. കേരളം ദൈവത്തിന്റെ രാജ്യമാകാതിരിക്കാന്‍ കാരണം സത്യം പറയാത്ത മീഡിയയാണ്. രാഷ്ട്രീയക്കാരെക്കാള്‍ പേടിത്തൊണ്ടന്മാര് !!
സ്വന്തം നാടുനശിക്കുന്നതുകാണുംബോള് ഹാസ്യം വരുന്ന ആത്മഹത്യാപരമായ ഉദാസീനതയാണ് രാഷ്ട്രീയ ആക്ഷേപ ഹാസ്യം... താങ്കളോട് വ്യക്തിവിരോധമൊന്നുമില്ലാതെ ഈ വൃഥവ്യായാമത്തെ ചിത്രകാരന് വെറുക്കട്ടെ !!
സസ്നേഹം.
embedded ല്‍ അക്ഷര പിശാച് കടന്നു കൂടി മാഷേ.
ദേവന് പറഞ്ഞതാണു ശരി.
embedded എന്നതാണു ശരിയായ സ്പെല്ലിംഗ്.നന്ദി, ദേവന് തിരുത്തിയതിനു.
സുഹൃത്തേ.. മൂന്നു നാല് പത്രം വായിയ്ക്കുന്ന ഒരാള്‍ക്ക് ഓരോ പത്രത്തിന്റേയും ചായ് വ് , അവരുടെ ഉദ്ദേശം, ദുരുദ്ദേശം എന്നിവ കൃത്യമായി മനസ്സിലാകും...
പാര്‍ട്ടി പത്രങ്ങള്‍ അവര്‍ക്കനുകൂലമായി എഴുതുന്നതില്‍ വല്ല്യ തെറ്റ് കാണാനാവില്ല... എന്നാല്‍ സ്വതന്ത്ര മാധ്യമങ്ങള്‍ എന്നവകാശപ്പെടുന്നവ ഇങ്ങനെ പക്ഷം പിടിക്കുന്നതാണ് കഷ്ടം.
ഇതൊന്നുമില്ലാതെ സ്വതന്ത്രമായി പത്രപ്രവര്‍ത്തനം തുടര്‍ച്ചയായി നടത്തുന്ന ഒരു മാധ്യമവും ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇനി, എംബഡഡ് എന്നൊക്കെ അതിനെ വിളിച്ച് ഒന്ന് ഉഷാറാക്കി ഇറക്കി വല്ല്യ തര്‍ക്കങ്ങളോ ചര്‍ച്ചയോ ചെയ്യുന്നതിന് സ്കോപ്പ് ഉണ്ടെന്ന് തോന്നുന്നില്ല....
വ്യക്തമായ സ്വാര്ത്ഥതാല്പര്യങ്ങള് വച്ച് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതൊരു നഗ്ന സത്യം... അതിന് പാര്‍ട്ടിക്കാരെയോ, പുറത്താക്കിയവരെയോ ഒക്കെ നിരത്തി ചര്‍ച്ച ചെയ്യേണ്ട വല്ല്യ കാര്യം ഉണ്ടെന്ന് തോന്നുന്നില്ല... അല്ലാ, ഇനിയിപ്പോ ഉണ്ടെന്ന് തോന്നുന്നവര്‍ക്ക് ആവാം ട്ടോ... :-)
പ്രിയ സൂര്യോദയം,
വാര്‍ത്ത നല്കുന്ന പട്ടാളക്കാരുമായി കരാര്‍ ഉണ്ടാക്കിയാണു ഇറാഖില്‍ സാമ്രാജ്യത്വത്തിനു വേണ്ടി എംബഡ്ഡഡ് പത്രക്കാര് പ്രവര്‍ത്തിച്ചതു. അങ്ങനെ ഒരു സാഹചര്യം കേരള്ത്തിലുണ്ടോ?പാര്‍ട്ടി വിരുദ്ധരുമായി കരാര്‍ ഉണ്ടാക്കി പാര്‍ട്ടിയെ തകര്‍ക്കാന്‍ വേണ്ടി പത്രപ്രവര്‍ത്തക സംഘം പ്രവര്‍തിക്കുന്നുണ്ടോ?
പാര്‍ട്ടിക്കെതിരെ വാര്‍ത്ത കൊടുക്കാന്‍ പത്രപ്രവര്‍ത്തകര്‍ പാര്‍ട്ടി വിരുദ്ധരുമായി കൂട്ടു ചേര്‍ന്ന് സിന്ഡിക്കേറ്റുന്ടാക്കിയിരിക്കുന്നുവെന്ന് പിണറായി വിജയന് പറയുന്നു. അങ്ങനെയല്ല എന്നു പറയാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് പിണറായി വിജയനേക്കാള്‍ വിശ്വാസ്യത കേരളത്തിലുണ്ടോ? സത്യസന്ധമായി വാര്‍ത്ത എഴുതുന്ന ഒരു ജേര്ണ്ണലിസ്റ്റിനെയോ അതു പ്രസിദ്ധീകരിക്കുന്ന ഒരു മാധ്യമത്തെയോ ചൂണ്ടിക്കാണിക്കാമോ?
കേരളത്തില്‍ സത്യസന്ധരായ ഒരു പത്രപ്രവര്‍ത്തകനും ഇല്ലേ കേരളീയന്? ഇല്ലെന്നാണോ താങ്കള്‍ക്കു തോന്നുന്നതു?എങ്കില്‍ കേരളത്തിന്റെ കാര്യം പോക്കു തന്നെ.
അത്ര പ്രശ്നമുള്ള കാര്യമൊന്നുമല്ല അത്. ഇപ്പോള്‍ത്തന്നെ ഒരു വാര്‍ത്തയുടെ സത്യാവസ്ഥയറിയണമെങ്കില് ഒരു മൂന്നു - നാലു പത്രങ്ങള്‍ മറിച്ച് നോക്കണമെന്നേയുള്ളൂ. ഓരോരുത്തരുടെയും ഉദ്ദേശ്യം (ദുരുദ്ദേശ്യവും) വ്യത്യസ്ഥമായത് കൊണ്ട് ശരിയേതെന്ന് വായനക്കാരന് ഊഹിക്കണം (വരികള്‍ക്കിടയില്‍ വായിക്കണം). ഇത് കേരള ജനത പണ്ടേ പഠിച്ചു കഴിഞ്ഞു. പല്ലി ഉത്തരം താങ്ങുകയാണെന്നൊക്കെ വെറുതേ തോന്നുന്നതല്ലേ.
അതു ശരിയാണു.നാലെണ്ണം വായിച്ചാല്‍ നാലുതരത്തിലാവും വാര്‍ത്ത. എന്നാലും ഒരു പ്രത്യേക പാര്‍ട്ടിയെ നശിപ്പിക്കാന്‍ കരാര്‍ എടുത്തു കാശു കൈപ്പറ്റി സിന്‍ഡിക്കേറ്റ് ആയുള്ള പ്രവര്‍ത്തനം കേരളത്തിലുണ്ടോ കേരളീയന്?
ഉണ്ടാകാം, ഉണ്ടാകാതിരിക്കാം; ഇത് ജനതയുടെ പ്രശ്നമല്ല. വിശ്വാസ്യത ആത്മാഭിമാനത്തിന്റെ പ്രശ്നമായി ഏതെങ്കിലും പത്രക്കാര്‍ക്ക് തോന്നുന്നെങ്കില്‍ അവര്‍ തന്നെ തങ്ങളുടെ കൂട്ടത്തിലുള്ള പുഴുക്കുത്തുകളെ ചൂണ്ടിക്കാണിക്കട്ടെ. സത്യസന്ധമായ വാര്‍ത്ത കൊടുക്കാന്‍ തയ്യാറാകാത്ത മാധ്യമങ്ങളെ വെല്ലു വിളിക്കട്ടെ. ബൂലോകമെന്ന മാധ്യമം ഇവിടെ തുറന്ന് കിടപ്പുണ്ട്.
സത്യസന്ധരായവര്‍ ഉണ്ടോ എന്നുള്ളത് പത്രപ്രവര്‍ത്തകര്‍ സ്വയം ചോദിക്കേണ്ട കാര്യമല്ലേ? ബാക്കിയെല്ലാ തൊഴിലിയും ഒരു ചെക്കിങ്ങ് പോയിന്റുണ്ട് പബ്ലിക്കില്‍. അതു പബ്ലിക്കായി പത്രത്തില്‍ വലിയ കോളത്തില്‍ വരും..
പത്രപ്രവര്‍ത്തകര്‍ കാണിക്കുന്ന തെറ്റിനും പോക്രിത്തരങ്ങള്‍ക്കും ദേ ഹാവ് ജേര്ണലിസ്റ്റിക്ക് ലൈസന്‍സ് റ്റു ഫോള്‍ ബാക്ക് ഓണ്‍. അവരെക്കുറിച്ചിന്നേ വരെ ആരും വലിയ കോളത്തില്‍ എഴുതിയിട്ടില്ല. അത് കൊണ്ട് വരേണ്ടത് ഇനി ബ്ലോഗുകള്‍ പോലെയുള്ള ഇന്റിപെന്റഡ് മാധ്യമങ്ങളാണ്. ബ്ലോഗ് വിറ്റു പോവാന്‍ ഒന്നും ചെയ്യണ്ടല്ലൊ...
ഇഞ്ചിപ്പെണ്ണു പറഞ്ഞതില്‍ കാര്യമുണ്ട്.ആരുടെ ലൈസന്‍സും വേണ്ടാത്ത പൂര്‍ണ്ണസ്വാതന്ത്ര്യമുള്ള ബ്ലോഗിലാവുമ്പോള്‍ സ്വതന്ത്രമായ ചര്‍ച്ച നടക്കും. നെല്ലും പതിരും വേര് തിരിയും.വലിയ തലക്കെട്ടില്‍ ഇഞ്ചിപ്പെണ്ണു പറഞ്ഞ പോലുള്ള വാര്‍ത്തകള്‍ വരുന്നൊരു കാലം വരുമെന്നു ആശിക്കാം.
വികസിത രാജ്യങ്ങളില്‍ പത്രപ്രവര്‍ത്തനം Information Technologyയുടെ ഏറ്റവും ഉന്നത സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ഒരു മേഖലയാണു.
Satelite phoneഉം, GPSഉം, Blackberryയും, GPRSഉം, 3Gയും, WMAXഉം ആദ്യം ഉപയോഗിക്കുന്നവര്‍ journalist ആണു.
type writer യുഗത്തില്‍ നിന്നും കരകയറാതെ ജീവിക്കുന്ന കേരളത്തിലെ പത്ര പ്രവര്‍ത്തകരാണു് ഇനി "എമ്പുണ്ടന്" ജേര്‍ണലിസം ചെയ്യാന്‍ പോണതു്.
ഞാന്‍ ഒന്നു ഉത്സഹിച്ച് പൊട്ടി ചിരിക്കട്ടെ. ഹ ഹ ഹ ഹ ഹ !!!!!
2003ലെ Gulf Warലെ ഒരു embedded journalistന്റെ basic survival കിറ്റുന്റെ കാശു ഉണ്ടെങ്കില്‍ നാട്ടില്‍ ഒരു press തുടങ്ങാം.
ചെവ്വേ നേരെ internetല്‍ മലയാളത്തില്‍ type ചെയ്യാന്‍ പോലും സംവിധനമില്ലാത്ത് പട്ടികാട്ടിലാണു് ഇനി ഇത്.
padmanabhan namboodiri
ഏരളത്തില് എല്ലാ തൊഴിലാളി വിഭാഗത്തിനും യൂണിയനുണ്ട്. journalistsനും ഉണ്ട്.
ഇന്നുവരെ കേരളത്തില്‍ ഏതെങ്കിലും പത്രത്തിനെതിരെ ഒരു journalists union സമരം നടത്തിയിട്ടുണ്ടോ?
എന്തുകൊണ്ടില്ല.
പത്രപ്രവര്‍ത്തനം സ്വതന്ത്രമാണോ അല്ലയോ എന്നുള്ളത് ഇതില്‍ നിന്നും മനസിലാക്കാം.
പിണറായിയുടെ പ്രസംഗം - അത് ആരുടേയോ ചാരിതൃപ്രസംഗം പോലെ.. തെളിച്ച് പറയാത്തത് ആ തൊഴിലു ചെയ്ത് ജീവിക്കുന്നവരുടെ അന്തസ് കളങ്കപ്പെടാതിരിക്കാനാണ്...
കത്തോലിക്കന്റെ പത്രം, ഈഴവന്റെ പത്രം, നായരുടെ പത്രം, യക്കോബക്കാരന്റെ പത്രം അങ്ങനെ ജാതിയും ഉപജാതിയും വച്ച് പത്രങ്ങള്‍...അതിനിടയ്ക്കിനി ഈ എമ്പഡഡ് പത്രക്കാരന്.. എന്റയ്യോ...മലമൂടനു വയ്യാ...
പ്രസ് ക്ലബ്ബില്‍ കാശുവച്ച് ചീട്ട് കളിച്ചും വിസ്കിയടിച്ച് വാളു വച്ചും പിന്നെ പാവപ്പെട്ട പോലിസുകാരനെ, ആ ഐഡന്റിറ്റി കാര്‍ഡ് കാട്ടി വിരട്ടിയുമോക്കെ നമുക്കങ്ങ് ജീവിക്കാമെന്നെ... പിന്നെ ഇടയ്ക്കിടയ്ക്ക് നാലു പീഡനം മുന്പുറത്തും പിന്നെ അടിവസ്ത്രത്തിന്റ്റെ പരസ്യം പിന്‍പുറത്തും നല്കി നമുക്ക് ജനങ്ങളെ കോള്മയിര്കൊള്ളിക്കാം... എന്തേ?
പിന്നെ കാശും കള്ളും പെണ്ണും കൊടുത്ത് വാര്‍ത്ത ഉണ്ടാക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന രീതി, അമേരിക്കക്കാര്‍ നമ്മളെ കണ്ട് പഠിച്ചതാണ് എന്ന് തോന്നുന്നു....
പാമ്പിനേയും പത്രക്കാരനേയും ഒരുമിച്ചു കണ്ടാല്‍ പാമ്പിനെവിട്ടിട്ട് പത്രക്കാരനെ തല്ലുക.... അതാണ് മലമൂടന്റെ മതം.
ഒ.ടൊ - പദ്മനാഭന് മാഷേ, താങ്കളുടെ ബ്ലോഗ് തകര്‍പ്പന്‍... ആര്‍ക്കും സ്വതന്ത്രമായി കലഹിക്കാവുന്ന അഭിപ്രായം പറയാവുന്ന ഒരിടം - കൊള്ളാം - ഒപ്പം താങ്കളുടെ പാകത വന്ന മറുപടികളും.....
അടിച്ചു പൊളിക്കുക
കൈപ്പള്ളി, മലമൂടന്‍
അടിച്ചു പൊളിക്കുക.
നന്നായിട്ടുണ്ടു പ്രയോഗങ്ങള്‍.
2003ലെ Gulf Warലെ ഒരു embedded journalistന്റെ basic survival കിറ്റുന്റെ കാശു ഉണ്ടെങ്കില്‍ നാട്ടില്‍ ഒരു press തുടങ്ങാം.
വി.കെ.എന്‍ മരിച്ചിട്ടില്ല എന്നു തോന്നി ഈ പ്രയോഗം കണ്ടപ്പോള്‍.
പാമ്പിനേയും പത്രക്കാരനേയും ഒരുമിച്ചു കണ്ടാല്‍ പാമ്പിനെവിട്ടിട്ട് പത്രക്കാരനെ തല്ലുക.... അതാണ് മലമൂടന്റെ മതം.
മലമൂടന്റെ ഈ മതവും തരക്കേടില്ല.പക്ഷേ, വെറും അത്താഴം മുടക്കികളായ നീര്‍ക്കോലികളെ തല്ലിക്കൊല്ലണോ മലമൂടാ? ഉഗ്ര വിഷമുള്ളവയെ മാത്രം കൊന്നാല്പോരേ
പത്രപ്രവര്‍ത്തകര്‍ക്ക് പിണറായി വിജയനേക്കാള്‍ വിശ്വാസ്യത കേരളത്തിലുണ്ടോ?....ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാല്‍ ഉത്തരം മുട്ടുമല്ലോ കേരളീയന്!
മാധ്യമങ്ങളുടെ ചായ്വ്-കിരണിന്റെ ബ്ലോഗ്
ചില അവസരവാദികള്‍
njjoju,
അതു കൊണ്ടല്ലേ അന്നം മുട്ടാതെ കച്ചവടം നടന്നു പോവുന്നതു? ഇരു കൂട്ടരും മോശക്കാരല്ലല്ലൊ.
പദ്മനാഭന് മാഷേ
പത്രക്കാരനെ തല്ലാനെ ഞാന്‍ പറഞ്ഞിട്ടൊള്ളൂ....പിന്നെ നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങില്ലേ....
ഹ ഹ ഹ
പാവം നീക്കോലി.
What is in a name?
Whatever the word it may be, it conveys different meaning to different persons in different circumstances at different places.
So it is the matter of right people and right meaning when it comes to a discussing fact.
The people in Kerala not only deserved to comment about a particular word because they are behind these words.
They giving bad intentional meaning to all words in their own way.
Go for only the truth, man. Shine
ഒരു സാധാരണ വായനക്കാരന് [like me :)]ഒരു പത്രപ്രവര്ത്തകനേയോ അല്ലെങ്കില്‍ ഒരു കൂട്ടം പത്രപ്രവര്ത്തകരേയോ അതിന്റെ പേരില്‍ രൂപീകൃതമായ സംഘങ്ങളേയൊ കുറിച്ചറിയേണ്ടതില്ല. അതില്‍ എന്തെഴുതുന്നു? അത് എത്രത്തോളം വായനായോഗ്യമാണ് ?സമകാലിക സമൂഹ്യരാക്ഷ്ട്രീയസാഹചര്യങ്ങളെ അതു എത്രത്തോളം വസ്തുനിഷ്ഠമായി കാണുന്നുണ്ട്? ഇവയൊക്കെയാണ് വര്‍ക്കു ചിന്തിയ്ക്കാവുന്ന വിഷയങ്ങള്‍!. യഥാര്‍ത്ഥ പത്ര ധര്‍മ്മം ഇന്നു പാലിയ്ക്കപെടുന്നുണ്ടോ? വെണ്ടയ്ക്കാ അക്ഷരങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന രാക്ഷ്ട്രീയസാമൂഹികപ്രശ്നങ്ങള് പിന്നീട് അവയുടെ ഗതിവിഗതികള്‍ എങ്ങനെ? അത് എങ്ങനെ അവസാനിയ്ക്കുന്നു..? എന്നൊക്കെ വായനക്കാരില്‍ എത്തിയ്ക്കാന്‍ പത്രങ്ങള്‍ എത്രത്തോളം ശ്രദ്ധിയ്ക്കുന്നുണ്ട്? ഇവയൊക്കെയാണ് ഇവിടെ ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയങ്ങള്‍ എന്നു ഞാന്‍ വിശ്വസിയ്ക്കുന്നു. രാഷ്ട്രീയപാര്ട്ടികള്ക്കെതിരെയോ, അനുകൂലമായോ പത്രപ്രവര്‍ത്തകര്‍ വര്ത്തിയ്ക്കുന്നോ , അതോ പത്രപ്രവര്‍ത്തകരെ കരി തേച്ചു കാണിയ്ക്കാന്‍ രാഷ്ട്രീയക്കാര്‍ ശ്രമിയ്ക്കുന്നുവെന്നോ ഉള്ള ചര്‍ച്ചകള്‍ മാധ്യമകളിലൂടെ മാത്രം ഇവയൊക്കെ മനസ്സിലാക്കുന്ന സാധാരണക്കാരോട് ചോദിച്ചിട്ട് വലിയ പ്രയോജനമുണ്ടാകുമെന്നു തോന്നുന്നില്ല. അവയൊക്കെ ആ തലത്തില്‍ മാത്രം നടക്കുന്നതല്ലെ ഉചിതം?
മാഷെ...
മാധ്യമസിന്‍ഡിക്കേറ്റ് എന്റെ ബ്ലോഗിലും
ഒന്നു നൊക്കൂ
rashtrathanthram.blogspot.com
പിണറായി
Post a Comment